പൊലീസുകാരനെ വളഞ്ഞിട്ട് മര്‍ദ്ദിച്ച് കെഎസ്യു പ്രവര്‍ത്തകര്‍; അഞ്ചു ഉദ്യോഗസ്ഥര്‍ക്ക് പരുക്ക്
സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ പൊലീസുകാരനെ വളഞ്ഞിട്ട് മര്‍ദ്ദിച്ച് കെഎസ്.യു പ്രവര്‍ത്തകര്‍. സംഘര്‍ഷത്തിനിടെ ഒറ്റയ്ക്കായി പോയ പൊലീസുകാരനെ കെഎസ്.യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂട്ടമായി മര്‍ദ്ദിക്കുകയായിരുന്നു. സംഘര്‍ഷത്തില്‍ അഞ്ചു പൊലീസുകാര്‍ക്കും പരുക്കേറ്റു. അതേസമയം, നെയിം ബോര്‍ഡില്ലാത്ത പൊലീസുകാരാണ് സംഘര്‍ഷമുണ്ടാക്കിയതെന്ന് ഷാഫി പറമ്പില്‍ ആരോപിച്ചു. പുരുഷ പൊലീസുകാര്‍ അസഭ്യം പറഞ്ഞെന്നും കെഎസ്.യു പ്രവര്‍ത്തകരായ പെണ്‍കുട്ടികള്‍ പറഞ്ഞു. ചില പൊലീസുകാര്‍ ലാത്തി കൊണ്ട് വയറ്റില്‍ കുത്തിയെന്നും ഇവര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഒരുമണിയോടെയാണ് കെഎസ്.യു പ്രവര്‍ത്തകര്‍ നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായത്. പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കെഎസ്.യു […]

സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ പൊലീസുകാരനെ വളഞ്ഞിട്ട് മര്‍ദ്ദിച്ച് കെഎസ്.യു പ്രവര്‍ത്തകര്‍. സംഘര്‍ഷത്തിനിടെ ഒറ്റയ്ക്കായി പോയ പൊലീസുകാരനെ കെഎസ്.യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂട്ടമായി മര്‍ദ്ദിക്കുകയായിരുന്നു. സംഘര്‍ഷത്തില്‍ അഞ്ചു പൊലീസുകാര്‍ക്കും പരുക്കേറ്റു. അതേസമയം, നെയിം ബോര്‍ഡില്ലാത്ത പൊലീസുകാരാണ് സംഘര്‍ഷമുണ്ടാക്കിയതെന്ന് ഷാഫി പറമ്പില്‍ ആരോപിച്ചു. പുരുഷ പൊലീസുകാര്‍ അസഭ്യം പറഞ്ഞെന്നും കെഎസ്.യു പ്രവര്‍ത്തകരായ പെണ്‍കുട്ടികള്‍ പറഞ്ഞു. ചില പൊലീസുകാര്‍ ലാത്തി കൊണ്ട് വയറ്റില്‍ കുത്തിയെന്നും ഇവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഒരുമണിയോടെയാണ് കെഎസ്.യു പ്രവര്‍ത്തകര്‍ നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായത്. പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കെഎസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് സ്നേഹ ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. സെക്രട്ടറിയേറ്റിന്റെ മതില് ചാടിക്കടക്കാന്‍ കെഎസ്യു പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. ഇതിനിടെ പ്രവര്‍ത്തകര്‍ കല്ലേറ് നടത്തിയതോടെ, പൊലീസ് ലാത്തി വീശുകയായിരുന്നു. ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ചതോടെ ജലപീരങ്കിയും പ്രയോഗിച്ചു. യൂത്ത് കോണ്‍ഗ്രസിന്റെ സമരപന്തലിലുണ്ടായിരുന്ന കസേരയും ബക്കറ്റും പൊലീസുകാര്‍ക്ക് നേരെ കെഎസ്.യുക്കാര്‍ വലിച്ചെറിഞ്ഞു.
ലാത്തി ചാര്‍ജ്ജില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപക പ്രതിഷേധം നടത്താനാണ് കെഎസ്.യു തീരുമാനം. നിരവധി പ്രവര്‍ത്തകരാണ് സ്ഥലത്ത് തടിച്ചുകൂടിയിരിക്കുന്നത്. സംഘര്‍ഷാവസ്ഥ വീണ്ടുമുണ്ടാകുമെന്ന് കണക്കിലെടുത്ത് സ്ഥലത്ത് വന്‍പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാരമിരിക്കുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് കെഎസ്.യു മാര്‍ച്ച് നടത്തിയത്.
മാര്‍ച്ച് നടത്തിയ കെഎസ്യു പ്രവര്‍ത്തകര്‍ സെക്രട്ടറിയറ്റ് മതില് ചാടിക്കടക്കാന്‍ ശ്രമിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ചപ്പോള്‍ കല്ലും വടികളുമായി പൊലീസുകാരെ ആക്രമിച്ചു. ഒരു പൊലീസുകാരനെ സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിന്റെ നേതൃത്വത്തില്‍ വളിഞ്ഞിട്ട് തല്ലി. നിരവധി പൊലീസുകാര്‍ക്ക് പരിക്കേറ്റു.