Top

ആരോപണങ്ങള്‍ക്ക് തൊട്ടുപിന്നാലെ കെഎസ്ആര്‍ടിസിയില്‍ നടപടി; 100 കോടി ‘കാണാതാക്കിയ’ എക്‌സിക്യുട്ടീവ് ഡയറക്ടറെ സ്ഥലം മാറ്റി

തിരുവനന്തപുരം: എംഡിയുടെ സാമ്പത്തിക ക്രമക്കേട് ആരോപണങ്ങള്‍ക്ക് പിന്നാലെ കെഎസ്ആര്‍ടിസിയില്‍ നടപടി. കെഎസ്ആര്‍ടിസി എക്‌സിക്യുട്ടീസ് ഡയറക്ടറെ സ്ഥലം മാറ്റി. എക്‌സിക്യുട്ടീസ് ഡയറക്ടര്‍ ശ്രീകുമാറിനെ എറണാകുളത്തേക്കാണ് സ്ഥലം മാറ്റിയത്. എംഡി ബിജു പ്രഭാകര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കും എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ശ്രീകുമാറിനുമെതിരെ ആരോപണങ്ങളുന്നയിച്ചത്. ശ്രീകുമാര്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നായിരുന്നു ആരോപണം. 2012-2015 കാലയളവില്‍ കെഎസ്ആര്‍ടിസിയില്‍നിന്ന് 100 കോടിയോളം രൂപ കാണാതായെന്നും അതുമായി ബന്ധപ്പെട്ട് അന്് അക്കൗണ്ട്‌സ് മാനേജരായിരുന്ന ശ്രീകുമാറിനെതിരെ നടപടി സ്വീകരിക്കുമെന്നുമാണ് ബിജു പ്രഭാ കര്‍ മാധ്യമങ്ങളോട് […]

16 Jan 2021 5:56 AM GMT

ആരോപണങ്ങള്‍ക്ക് തൊട്ടുപിന്നാലെ കെഎസ്ആര്‍ടിസിയില്‍ നടപടി; 100 കോടി ‘കാണാതാക്കിയ’ എക്‌സിക്യുട്ടീവ് ഡയറക്ടറെ സ്ഥലം മാറ്റി
X

തിരുവനന്തപുരം: എംഡിയുടെ സാമ്പത്തിക ക്രമക്കേട് ആരോപണങ്ങള്‍ക്ക് പിന്നാലെ കെഎസ്ആര്‍ടിസിയില്‍ നടപടി. കെഎസ്ആര്‍ടിസി എക്‌സിക്യുട്ടീസ് ഡയറക്ടറെ സ്ഥലം മാറ്റി. എക്‌സിക്യുട്ടീസ് ഡയറക്ടര്‍ ശ്രീകുമാറിനെ എറണാകുളത്തേക്കാണ് സ്ഥലം മാറ്റിയത്.

എംഡി ബിജു പ്രഭാകര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കും എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ശ്രീകുമാറിനുമെതിരെ ആരോപണങ്ങളുന്നയിച്ചത്. ശ്രീകുമാര്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നായിരുന്നു ആരോപണം. 2012-2015 കാലയളവില്‍ കെഎസ്ആര്‍ടിസിയില്‍നിന്ന് 100 കോടിയോളം രൂപ കാണാതായെന്നും അതുമായി ബന്ധപ്പെട്ട് അന്് അക്കൗണ്ട്‌സ് മാനേജരായിരുന്ന ശ്രീകുമാറിനെതിരെ നടപടി സ്വീകരിക്കുമെന്നുമാണ് ബിജു പ്രഭാ കര്‍ മാധ്യമങ്ങളോട് പറഞ്ഞത്. വാര്‍ത്താസമ്മേളനത്തിന് പിന്നാലെയാണ് നടപടി.

പോക്‌സോ കേസില്‍ റ്ിമാന്‍ഡ് ചെയ്യപ്പെട്ട ജീവനക്കാരനെ തിരിച്ചെടുത്ത വിജിസന്‍സ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ പിഎം ഷറഫിനെതിരെയും നടപടി സ്വീകരിക്കുമെന്നും ബിജു പ്രഭാകര്‍ അറിയിച്ചിരുന്നു.

വാര്‍ത്താ സമ്മേളനത്തില്‍ ബിജു പ്രഭാ കര്‍ നടത്തിയ പരാമര്‍ശമങ്ങള്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. എംഡിയെ തള്ളി തൊഴിലാളി യൂണിയനുകള്‍ രംഗത്തെത്തിയിട്ടുണ്ട്. എംഡി വാര്‍ത്താ സമ്മേളനം നടത്തിയത് ഉത്തരവാദിത്ത രാഹിത്യമാണെന്നും പരാമര്‍ശം തിരുത്തണമെന്നും സിഐടിയു നേതാവ് എളമരം കരീം എംപി ആവശ്യപ്പെട്ടു. പരാമര്‍ശത്തില്‍ തിങ്കളാഴ്ച സംസ്ഥാന വ്യപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഐഎന്‍ടിയുസിയും അറിയിച്ചിട്ടുണ്ട്.

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ബിജു പ്രഭാകര്‍ വാര്‍ത്താ സമ്മേളനത്തില്‍ നടത്തിയത്. ജീവനക്കാര്‍ നിരവധി തട്ടിപ്പ് നടത്തി കെഎസ്ആര്‍ടിസിയെ നഷ്ടത്തിലാക്കുകയാണെന്നും പണം തട്ടിക്കുകയാണെന്നും എംഡി ആരോപിച്ചു. ജീവനക്കാര്‍ മറ്റു ജോലികളില്‍ ഏര്‍പ്പെടുകയാണ്. കെഎസ്ആര്‍ടിസി വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോവുന്നത്. ഇത് മറികടക്കുന്നതിനായി നടത്തിയ പഠനത്തില്‍നിന്നാണ് ജീവനക്കാരുടെ ഭാഗത്തുനിന്നുള്ള വലിയ വീഴ്ച കണ്ടെത്തിയതെന്നെന്നും അദ്ദേഹം പറഞ്ഞു. ദീര്‍ഘദൂര സ്വകാര്യ ബസുകളെ സഹായിക്കുന്നതിനായി ഒരുവിഭാഗം ജീവനക്കാര്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇന്ധനം നടത്തി പണം സമ്പാദിക്കുന്നതിനും ശ്രമം നടക്കുന്നുണ്ട്. പല ജനപ്രതിനിധികളും തങ്ങളുടെ മണ്ഡലത്തില്‍ വണ്ടികള്‍ സ്വന്തം ക്രഡിറ്റിനുവേണ്ടി ഉപയോഗിക്കുന്നുന്നുണ്ടെന്നും പറഞ്ഞു.

ആരെയും പിരിച്ചുവിടുക എന്നത് സര്‍ക്കാരിന്റെയും കെഎസ്ആര്‍ടിസിയുടെയും നയമല്ല. ജീവനക്കാരുടെ എണ്ണം കുറയ്ക്കുക എന്നതാണ് ലക്ഷ്യം. അതിനിടെയാണ് ജീവനക്കാരുടെ ഭാഗത്തുനിന്നുള്ള വലിയ ക്രമക്കേട് കണ്ടെത്തിയത്. വലിയ ശമ്പളം പറ്റിക്കൊണ്ട് സ്ഥിരം ജീവനക്കാര്‍ മറ്റു പല ജോലികളിലും ഏര്‍പ്പെടുകയാണ്. പലരും ഇഞ്ചിയും കാപ്പിയും കൃഷിചെയ്യുന്നു, ചിലര്‍ ട്യൂഷനെടുക്കുന്നു. പല ഡിപ്പോകളിലും എംപാനല്‍ ജീവനക്കാരാണ് ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഇന്ധനം കടത്തിയും ടിക്കറ്റ് മെഷീനില്‍ ക്രമക്കേട് നടത്തിയും പണം തട്ടിക്കുന്നു. വര്‍ക്ക് ഷോപ്പുകളില്‍ സാധനങ്ങള്‍ വാങ്ങുന്നതിലും ക്രമക്കേടുണ്ടെന്നുമായിരുന്നു ബിജു പ്രഭാകര്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞത്.

Next Story