Top

ലോക്ക്ഡൗണ്‍: വ്യാഴവും, വെള്ളിയും കൂടുതല്‍ ദീര്‍ഘ ദൂര സര്‍വ്വീസുകളെന്ന് കെഎസ്ആര്‍ടിസി

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച്ച മുതല്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കെഎസ്ആര്‍ടിസി ദീര്‍ഘ ദൂര യാത്രാക്കാരുടെ ആവശ്യാനുസരണം ഇന്നും നാളെയും കൂടുതല്‍ സര്‍വ്വീസ് നടത്തും. കെഎസ്ആര്‍ടിസി സിഎംഡി സിഎംഡി ബിജുപ്രഭാകര്‍ ഐഎഎസാണ് ഇതു സംബന്ധിച്ച നിര്‍ദ്ദേശം പുറത്തിറക്കിരിക്കുന്നത്.ബാഗ്ലൂരില്‍ നിന്നും ആവശ്യം വരുന്ന പക്ഷം സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം എമര്‍ജന്‍സി ഇവാകുവേഷനു വേണ്ടി മൂന്നു ബസുകള്‍ കേരളത്തിലേക്ക് സര്‍വ്വീസ് നടത്താന്‍ തയ്യാറാക്കിയിട്ടുണ്ടെന്നും സിഎംഡി വ്യക്തമാക്കി. കര്‍ണാടക സര്‍ക്കാര്‍ അനുവദിച്ചാല്‍ അവിടെനിന്നും സര്‍വീസ് നടത്തും. ആശുപത്രി ജീവനക്കാര്‍ക്കും രോഗികള്‍ക്കുമായി സര്‍വീസ് […]

6 May 2021 4:30 AM GMT

ലോക്ക്ഡൗണ്‍: വ്യാഴവും, വെള്ളിയും  കൂടുതല്‍ ദീര്‍ഘ ദൂര സര്‍വ്വീസുകളെന്ന് കെഎസ്ആര്‍ടിസി
X

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച്ച മുതല്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കെഎസ്ആര്‍ടിസി ദീര്‍ഘ ദൂര യാത്രാക്കാരുടെ ആവശ്യാനുസരണം ഇന്നും നാളെയും കൂടുതല്‍ സര്‍വ്വീസ് നടത്തും. കെഎസ്ആര്‍ടിസി സിഎംഡി സിഎംഡി ബിജുപ്രഭാകര്‍ ഐഎഎസാണ് ഇതു സംബന്ധിച്ച നിര്‍ദ്ദേശം പുറത്തിറക്കിരിക്കുന്നത്.ബാഗ്ലൂരില്‍ നിന്നും ആവശ്യം വരുന്ന പക്ഷം സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം എമര്‍ജന്‍സി ഇവാകുവേഷനു വേണ്ടി മൂന്നു ബസുകള്‍ കേരളത്തിലേക്ക് സര്‍വ്വീസ് നടത്താന്‍ തയ്യാറാക്കിയിട്ടുണ്ടെന്നും സിഎംഡി വ്യക്തമാക്കി.

കര്‍ണാടക സര്‍ക്കാര്‍ അനുവദിച്ചാല്‍ അവിടെനിന്നും സര്‍വീസ് നടത്തും. ആശുപത്രി ജീവനക്കാര്‍ക്കും രോഗികള്‍ക്കുമായി സര്‍വീസ് നടത്തുന്നതിന് കെഎസ്ആര്‍ടിസി തയ്യാറാണ്. അതിന് ബന്ധപ്പെട്ട ആശുപത്രി സൂപണ്ടുമാര്‍ അതാത് സ്ഥലങ്ങളിലെ യൂണിറ്റ് ഓഫീസമാരെ അറിയിച്ചാല്‍ ആവശ്യമുള്ള സര്‍വ്വീസുകള്‍ നടത്തും. അല്ലെങ്കില്‍ കെഎസ്ആര്‍ടിസിയുടെ കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെട്ടാല്‍ അതിനുള്ള സജീകരണം ഒരുക്കുമെന്നും സിഎംഡി അറിയിച്ചു. ഇതിനായി കണ്‍ട്രോള്‍ റൂം നമ്പരും ഒപ്പം നല്‍കിയിട്ടുണ്ട്.

കണ്‍ട്രോള്‍ റൂം നമ്പര്‍: 9447071021, 0471 2463799

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇന്നും നാളെയും യാത്രക്കാരുടെ തിരക്ക് പ്രത്യേകിച്ച് വൈകുന്നേരങ്ങളില്‍ അനുഭവപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാ യൂണിറ്റ് ഓഫീസര്‍മാരും ദീര്‍ഘദൂര സര്‍വീസുകള്‍ ഉള്‍പ്പെടെ യാത്രക്കാരുടെ തിരക്കിനനുസരിച്ച് പരാതി രഹിതമായി കൂടുതല്‍ സര്‍വീസുകള്‍ നടത്തണമെന്നും സിഎംഡി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മെയ് എട്ട് മുതല്‍ പതിനാറ് വരെയാണ് സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തിലാണ് തീരുമാനം. നേരത്തെ തന്നെ സമ്പൂര്‍ണ ലോക്ഡൗണ്‍ ആവശ്യമാണെന്ന നിര്‍ദ്ദേശം വിവിധ തലങ്ങളില്‍ നിന്നും വന്നിരുന്നു. മിനി ലോക്ഡൗണ്‍ രോഗവ്യാപനം തടയുന്നതിന് ഫലപ്രദമാവുന്നില്ലെന്ന് കഴിഞ്ഞ ദിവസം ഔദ്യോഗിക തലത്തില്‍ വിലയിരുത്തലുണ്ടായിരുന്നു.

ഇന്നലെ 40000 ത്തിന് മുകളിലായിരുന്നു സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം. രോഗവ്യാപനം മൂലം ആശുപത്രികളില്‍ ഓക്‌സിജന്‍, വെന്റിലേറ്റര്‍ തികയുന്നില്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നതിനിടെയാണ് തീരുമാനം.

ALSO READ: ‘നിബന്ധനകള്‍ കൃത്യമായി പാലിച്ചാല്‍ രണ്ടാഴ്ച കൊണ്ട് രോഗികള്‍ കുറയും’; ജനം സഹകരിക്കണമെന്ന് ശൈലജ ടീച്ചര്‍

കൊവിഡ് മരണങ്ങള്‍ മൂലം സംസ്ഥാനത്തെ ശ്മശാനങ്ങളില്‍ മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ കാത്തിരിക്കേണ്ട അവസ്ഥയാണ്. തിരുവനന്തപുരം ശാന്തി കവാടത്തില്‍ നാളെ വരെയുള്ള ബുക്കിംഗ് പൂര്‍ത്തിയായി.

ഇലക്ട്രിക്, ഗ്യാസ് ശ്മാശനങ്ങളിലായി പരമാവധി 24 പേരെ ഒരു ദിവസം ശാന്തി കവാടത്തില്‍ സംസ്‌കരിക്കാം. കൊവിഡ് ബാധിച്ചവരെ മാത്രമാണ് നിലവില്‍ ഇവിടെ സംസ്‌കരിക്കുന്നത്. എന്നിട്ടും സൗകര്യങ്ങള്‍ തികയാത്ത അവസ്ഥയാണ്. മാറനെല്ലൂര്‍ പഞ്ചായത്ത് ശ്മശാനത്തിലും സമാന സ്ഥിതിയാണ്. ഒന്നോ രണ്ടോ ദിവസം മൃതദേഹങ്ങള്‍ മോര്‍ച്ചറിയില്‍ വെക്കാനും നിലവില്‍ തടസ്സമുണ്ട്. പലയിടത്തും മോര്‍ച്ചറികള്‍ നിറഞ്ഞിരിക്കുകയാണ്.

ALSO READ: ‘സ്വകാര്യ ആശുപത്രികളിലെ അമ്പത് ശതമാനം ബെഡുകള്‍ ഏറ്റെടുക്കുന്നത് പരിഗണിക്കണം’; സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം

Next Story