Top

‘കെഎസ്ആര്‍ടിസി’ ഇനി കേരളത്തിന് സ്വന്തം; വിധി വര്‍ഷങ്ങളുടെ നിയമപോരാട്ടത്തിനൊടുവില്‍

കെഎസ്ആര്‍ടിസി എന്ന ചുരുക്കെഴുത്തും ലോഗോയും ഇനി കേരളത്തിന് സ്വന്തം. കര്‍ണാടകയുമായി വര്‍ഷങ്ങള്‍ നീണ്ട നിയമപ്പോരാട്ടത്തിനൊടുവില്‍ ട്രേഡ് മാര്‍ക്ക് ഓഫ് രജിസ്ട്രിയുടേതാണ് ഉത്തരവ്. കേരളത്തിന്റെയും കര്‍ണാടകയുടേയും റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ പൊതുഗതാഗത വാഹനങ്ങളില്‍ വര്‍ഷങ്ങളായി ഉപയോഗിച്ചിരുന്ന പേരായിരുന്നു കെഎസ്ആര്‍ടിസി. 2014ല്‍ കെഎസ്ആര്‍ടിസി എന്ന ചുരുക്കെഴുത്ത് കര്‍ണാടകയുടേതാണെന്നും കേരള ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ അത് ഉപയോഗിക്കരുതെന്നും ചൂണ്ടിക്കാണിച്ച് കര്‍ണാടക നോട്ടീസ് നല്‍കുകയായിരുന്നു. തുടര്‍ന്ന് അന്നത്തെ സിഎംഡിയായിരുന്ന അന്തരിച്ച ആന്റണി ചാക്കോ കേന്ദ്ര സര്‍ക്കാരിന് കീഴിലെ രജിസ്ട്രാര്‍ ഓഫ് ട്രേഡ്മാര്‍ക്കിന് കേരളത്തിന് വേണ്ടി […]

2 Jun 2021 8:45 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘കെഎസ്ആര്‍ടിസി’ ഇനി കേരളത്തിന് സ്വന്തം; വിധി വര്‍ഷങ്ങളുടെ നിയമപോരാട്ടത്തിനൊടുവില്‍
X

കെഎസ്ആര്‍ടിസി എന്ന ചുരുക്കെഴുത്തും ലോഗോയും ഇനി കേരളത്തിന് സ്വന്തം. കര്‍ണാടകയുമായി വര്‍ഷങ്ങള്‍ നീണ്ട നിയമപ്പോരാട്ടത്തിനൊടുവില്‍ ട്രേഡ് മാര്‍ക്ക് ഓഫ് രജിസ്ട്രിയുടേതാണ് ഉത്തരവ്. കേരളത്തിന്റെയും കര്‍ണാടകയുടേയും റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ പൊതുഗതാഗത വാഹനങ്ങളില്‍ വര്‍ഷങ്ങളായി ഉപയോഗിച്ചിരുന്ന പേരായിരുന്നു കെഎസ്ആര്‍ടിസി.

2014ല്‍ കെഎസ്ആര്‍ടിസി എന്ന ചുരുക്കെഴുത്ത് കര്‍ണാടകയുടേതാണെന്നും കേരള ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ അത് ഉപയോഗിക്കരുതെന്നും ചൂണ്ടിക്കാണിച്ച് കര്‍ണാടക നോട്ടീസ് നല്‍കുകയായിരുന്നു. തുടര്‍ന്ന് അന്നത്തെ സിഎംഡിയായിരുന്ന അന്തരിച്ച ആന്റണി ചാക്കോ കേന്ദ്ര സര്‍ക്കാരിന് കീഴിലെ രജിസ്ട്രാര്‍ ഓഫ് ട്രേഡ്മാര്‍ക്കിന് കേരളത്തിന് വേണ്ടി അപേക്ഷ സമര്‍പിച്ചു. തുടര്‍ന്ന് നടന്ന പോരാട്ടങ്ങള്‍ക്കൊടുവിലാണ് ‘കെഎസ്ആര്‍ടിസി’ കേരളത്തിന് സ്വന്തമായത്. ട്രേഡ് മാര്‍ക്ക്സ് ആക്ട് 1999 പ്രകാരം കെഎസ്ആര്‍ടിസി എന്ന ചുരുക്കെഴുത്തും ലോഗോയും ആനവണ്ടി എന്ന പേരും, കേരളത്തിന് അനുവദിച്ച് ട്രേഡ് മാര്‍ക്ക് ഓഫ് രജിസ്ട്രി ഉത്തരവിറക്കുകയായിരുന്നു.

ഉത്തരവില്‍ വളരെയധികം സന്തോഷമുണ്ടെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. ”ജനങ്ങളുടെ ജീവിതവുമായി ഇഴുകി ചേര്‍ന്നതാണ് കേരള ആര്‍ടിസിയുടെ ചരിത്രം. വെറുമൊരു വാഹന സര്‍വീസ് മാത്രമല്ല അത്. സിനിമയിലും, സാഹിത്യത്തിലും സാംസ്‌കാരിക ജീവിതത്തിലും ഈ പൊതുഗതാഗത സംവിധാനത്തിന്റെ മുദ്രകള്‍ പതിഞ്ഞിട്ടുണ്ട്. അത് അങ്ങനെ വേഗത്തില്‍ മായ്ച്ചു കളയാന്‍ സാധിക്കുന്നതല്ല. ട്രേഡ് മാര്‍ക്ക് രജിസ്ട്രിക്ക് അതു മനസിലാക്കി ഉത്തരവിറക്കാന്‍ കഴിഞ്ഞുവെന്നതില്‍ സന്തോഷമുണ്ട്. ഇതിനുവേണ്ടി പ്രയത്നിച്ച ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നു. ഇത് കെഎസ്ആര്‍ടിസിക്ക് ലഭിച്ച നേട്ടമാണ്.”-മന്ത്രി പറഞ്ഞു.

Next Story