പരിഷ്കരിക്കാം, പക്ഷേ പരസ്യപ്രസ്താവന വേണ്ട; കെഎസ്ആര്‍ടിസി എംഡിയെ വിളിപ്പിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: കെഎസ്ആര്‍ടിസി പ്രശ്നത്തില്‍ ഇടപെട്ട് മുഖ്യമന്ത്രി പിണറായി വിജയന്. വാര്‍ത്താസമ്മേളനം നടത്തി ജീവനക്കാര്‍ക്കെതിരെ രംഗത്തെത്തിയ കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകറിനെ മുഖ്യമന്ത്രി വിളിച്ചുവരുത്തി. ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്കാണ് എംഡിയെ വിളിപ്പിച്ചത്. വിഷയത്തില്‍ പരസ്യപ്രസ്താവനകള്‍ പാടില്ലെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. കെഎസ്ആര്‍ടിസിയില്‍ പരിഷ്കരണ നടപടികള്‍ തുടരാന്‍ പിന്തുണയുണ്ടാവുമെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി എംഡി ബിജു പ്രഭാകര്‍ രംഗത്തെത്തിയത്. ജീവക്കാനക്കാര് സാമ്പത്തിക തട്ടിപ്പ് നടത്തുകയാണെന്നും സര്‍വ്വീസുകളില്‍ തിരിമറി നടത്തുന്നുണ്ടെന്നടക്കമുള്ള ആരോപണങ്ങളാണ് അദ്ദേഹം വാര്‍ത്താ […]

തിരുവനന്തപുരം: കെഎസ്ആര്‍ടിസി പ്രശ്നത്തില്‍ ഇടപെട്ട് മുഖ്യമന്ത്രി പിണറായി വിജയന്. വാര്‍ത്താസമ്മേളനം നടത്തി ജീവനക്കാര്‍ക്കെതിരെ രംഗത്തെത്തിയ കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകറിനെ മുഖ്യമന്ത്രി വിളിച്ചുവരുത്തി. ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്കാണ് എംഡിയെ വിളിപ്പിച്ചത്.
വിഷയത്തില്‍ പരസ്യപ്രസ്താവനകള്‍ പാടില്ലെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. കെഎസ്ആര്‍ടിസിയില്‍ പരിഷ്കരണ നടപടികള്‍ തുടരാന്‍ പിന്തുണയുണ്ടാവുമെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി എംഡി ബിജു പ്രഭാകര്‍ രംഗത്തെത്തിയത്. ജീവക്കാനക്കാര് സാമ്പത്തിക തട്ടിപ്പ് നടത്തുകയാണെന്നും സര്‍വ്വീസുകളില്‍ തിരിമറി നടത്തുന്നുണ്ടെന്നടക്കമുള്ള ആരോപണങ്ങളാണ് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. തുടര്‍ന്ന് തൊഴിലാളി യൂണിയനുകള്‍ എംഡിക്കെതിരെ രംഗത്തെത്തിയിരുന്നു.
പിന്നാലെ എക്സിക്യുട്ടീവ് ഡയറക്ടറെ സ്ഥലം മാറ്റി നടപടികളിലേക്കും എംഡി നീങ്ങി. തുടര്‍ന്ന് തൊഴിലാളികളുമായി നടത്തിയ ഫേസ്ബുക്ക് ലൈവിലും അദ്ദേഹം ആരോപണങ്ങള്‍ ആവര്‍ത്തിച്ചു. പിന്നാലെയാണ് എംഡിയെ മുഖ്യമന്ത്രി വിളിച്ചുവരുത്തിയത്.