
കെഎസ്ആര്‍ടിസിയെ നന്നാക്കാമെന്ന ആത്മവിശ്വാസമുണ്ടെന്ന് കെഎസ്ആര്‍ടിസി എംടി ബിജു പ്രഭാകര്‍. താന്‍ വാര്‍ത്താ സമ്മേളനം നടത്തിയത് തൊഴിലാളികളുമായി യുദ്ധപ്രഖ്യാപനം നടത്താന്‍ വേണ്ടിയല്ലെന്നും ജനങ്ങളെ സത്യാവസ്ഥ ബോധ്യപ്പെടുത്താനാണ് ആഗ്രഹിച്ചതെന്നും അദ്ദേഹം പറഞ്ഞു.
എംഡി സ്ഥാനം താന്‍ മുഖ്യമന്ത്രിയോട് ചോദിച്ചുവാങ്ങിയതാണ്. അത് പ്രവര്‍ത്തിക്കാമെന്ന് ഉറപ്പുള്ളത് കൊണ്ടാണ്. താന്‍ എന്നും തൊഴിലാളികള്‍ക്കൊപ്പമാണ്. അതുകൊണ്ട് തന്നെ തന്റെ പ്രതികരണം ആര്‍ക്കെങ്കിലും കൊണ്ടിട്ടുണ്ടെങ്കില്‍ അത് കാട്ടുകള്ളന്മാര്ക്കായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വകുപ്പിന്റെ തലപ്പത്തുള്ളവര്‍ ജീവനക്കാരെ ഉപദ്രവിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
കെഎസ്ആര്‍ടിസി ജീവനക്കാരെ അടച്ചാക്ഷേപിച്ചിട്ടില്ലെന്ന് എംഡി ബിജു പ്രഭാകര്‍ ഇന്നലെ റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചിരുന്നു. 95 ശതമാനം ജീനക്കാരും ഇത്തരം ക്രമക്കേടുകള്‍ നടത്തുന്നവരല്ലെന്നും ചെറിയൊരു വിഭാഗം മാത്രമാണ് പ്രശ്നക്കാരെന്നുമായിരുന്നു ബിജു പ്രഭാകറിന്റെ പ്രതികരണം.
‘സുല്‍ത്താന്‍ ബത്തേരിയില്‍ 45 ലക്ഷം രൂപയുടെ ക്രമക്കേടാണ് ടിക്കറ്റ് മെഷീനില്‍ ഉണ്ടായിരുന്ന ഡാറ്റ ഡീലിറ്റ് ചെയ്ത് ഉണ്ടായത്. അതിന് ഒരു വിഭാഗം ആള്ക്കാര് ഒത്താശ ചെയ്തിട്ടുണ്ടെന്ന് പറയാന്‍ കാരണം ഈ ടിക്കറ്റിംഗ് മെഷീനെല്ലാം ഒരു സിം കാര്‍ഡ് ഇട്ടിട്ട് ഒരു സെര്‍വറില്‍ പോവുമായിരുന്നു. അപ്പോ സിം കാര്‍ഡ് വാങ്ങിച്ചു കൊടുത്തിട്ടില്ല. അപ്പൊ അങ്ങനെ ചില ആള്‍ക്കാരും ഇതിനകത്ത് ഉണ്ടെന്നാണ് ഞാന്‍ പറഞ്ഞത്. ഞാനാവര്‍ത്തിച്ച പറഞ്ഞ കാര്യമാണ് 95 ശതമാനം ജീവനക്കാരും ഇതറിയുന്നില്ല. ട്രേഡ് യൂണിയന് നേതാക്കളാണെങ്കില്‍ എനിക്കേറ്റവും വലിയ സപ്പോര്‍ട്ട് ആണ്. ഞാന്‍ ജീവനക്കാര്‍ക്കെതിരെ പറഞ്ഞിട്ടില്ല,’ എന്നും അദ്ദേഹം പറഞ്ഞിരുന്നു.
- TAGS:
- Biju Prabhakar
- KSRTC