ദീര്‍ഘ അവധി: പിരിച്ചുവിട്ട കെഎസ്ആര്‍ടിസി ജീവനക്കാരെ തിരിച്ചെടുക്കണമെന്ന് സുപ്രീം കോടതിയും
ന്യൂഡല്‍ഹി: ദീര്‍ഘകാല അവധിയില്‍ പോയി ജോലിയില്‍ തിരികെ പ്രവേശിക്കാത്തതിനെ തുര്‍ന്ന് പിരിച്ചുവിട്ട കെഎസ്ആര്‍ടിസി ജീവനക്കാരെ തിരിച്ചെടുക്കണമെന്ന് സുപ്രീംകോടതിയും. ജീവനക്കാരെ തിരിച്ചെടുക്കണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവെച്ചു. ജസ്റ്റീസ് മോഹന്‍ എം ശാന്തന ഗൗഡര്‍ അധ്യക്ഷനായ ബെഞ്ചാണ് കെഎസ്ആര്‍ടിസി നല്കിയ അപ്പീല്‍ തള്ളിയത്. അതേസമയം അപ്പീലില്‍ പ്രതിപാദിക്കപ്പെട്ടിരിക്കുന്ന നിയമപരമായ ചോദ്യങ്ങള്‍ നിലനില്‍ക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് വിദേശത്ത് പോകുന്നതിനും മറ്റുമായി അഞ്ച് വര്‍ഷത്തെ അവധി അനുവദിക്കുന്നുണ്ട്. ഇങ്ങനെ 136 ജീവനക്കാര്‍ അവധിയില്‍ പോയി. ഇവരോട് ഉടന്‍ തിരിച്ചുവരണമെന്നാവശ്യപ്പെട്ട് […]

ന്യൂഡല്‍ഹി: ദീര്‍ഘകാല അവധിയില്‍ പോയി ജോലിയില്‍ തിരികെ പ്രവേശിക്കാത്തതിനെ തുര്‍ന്ന് പിരിച്ചുവിട്ട കെഎസ്ആര്‍ടിസി ജീവനക്കാരെ തിരിച്ചെടുക്കണമെന്ന് സുപ്രീംകോടതിയും. ജീവനക്കാരെ തിരിച്ചെടുക്കണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവെച്ചു. ജസ്റ്റീസ് മോഹന്‍ എം ശാന്തന ഗൗഡര്‍ അധ്യക്ഷനായ ബെഞ്ചാണ് കെഎസ്ആര്‍ടിസി നല്കിയ അപ്പീല്‍ തള്ളിയത്.
അതേസമയം അപ്പീലില്‍ പ്രതിപാദിക്കപ്പെട്ടിരിക്കുന്ന നിയമപരമായ ചോദ്യങ്ങള്‍ നിലനില്‍ക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് വിദേശത്ത് പോകുന്നതിനും മറ്റുമായി അഞ്ച് വര്‍ഷത്തെ അവധി അനുവദിക്കുന്നുണ്ട്. ഇങ്ങനെ 136 ജീവനക്കാര്‍ അവധിയില്‍ പോയി. ഇവരോട് ഉടന്‍ തിരിച്ചുവരണമെന്നാവശ്യപ്പെട്ട് കെഎസ്ആര്‍ടിസി കത്ത് നല്കി. എന്നാല്‍ ഒരു വിഭാഗം മാത്രമാണ് തിരികെ പ്രവേശിച്ചത്. തുടര്‍ന്നാണ് തിരിച്ചെത്താതവരെ പുറത്താക്കിക്കൊണ്ട് കെഎസ്ആര്‍ടിസി ഉത്തരവിറക്കിയത്.
ഹര്‍ജി ആദ്യം പരിഗണിച്ച ഹൈക്കോടതി, ജീവനക്കാര്ക്കനുവദിക്കുന്ന അഞ്ചു വര്‍ഷത്തെ അവധി ചൂണ്ടിക്കാട്ടിയാണ് പിരിച്ചുവിട്ടവരെ തിരിച്ചെടുക്കണമെന്ന് ഉത്തരവിറക്കിയത്. ഇതിനെതിരെയാണ് സുപ്രീംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചത്. എന്നാല്‍ ഹൈക്കോടതി ഉത്തരവ് ശരിവെച്ച് കൊണ്ടായിരുന്നു സുപ്രീംകോടതി ഉത്തരവ്.
2020 ഡിസംബര്‍ 18നായിരുന്നു പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കണം എന്ന് ഹൈക്കോടതി ഉത്തരവിറക്കിയത്. പിന്നാലെയാണ് സുപ്രീംകോടതിയെ സമീപിച്ചത്. കെഎസ്ആര്‍ടിസി ബാധ്യതയിലാണ് ഓടുന്നതെന്നും 3100 കോടിയുടെ ബാങ്ക് വായ്പ്പ ഉള്‍പ്പടെ 4,315 കോടിയുടെ ബാധ്യതയുണ്ടെന്നും കൊവിഡ് ഇതിന്റെ വ്യാപ്തി കൂട്ടിയെന്നും കെഎസ്ആര്‍ടിസി കോടതിയെ അറിയിച്ചിരുന്നു.