എംഡിയുടെ ആരോപണങ്ങളില്‍ വ്യാപക പ്രതിഷേധവുമായി കെഎസ്ആര്‍ടിസി ജീവനക്കാര്‍; തിങ്കളാഴ്ച കേരളമൊട്ടാകെ പ്രതിഷേധം പ്രഖ്യാപിച്ച് ഐഎന്‍ടിയുസി
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ വ്യാപക ക്രമക്കേടെന്ന എംഡി ബിജു പ്രഭാകറിന്റെ ആരോപണത്തില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍. കെഎസ്ആര്‍ടിസിയുടെ തിരുവനന്തപുരത്തെ ഓഫീസിലേക്ക് ജീവനക്കാര്‍ പ്രതിഷേധമാര്‍ച്ച് നടത്തി. ഐഎന്‍ടിയുസിയുടെ നേതൃത്വത്തില്‍ ബിജു പ്രഭാകറിന്റെ കിഴക്കേക്കോട്ടയിലെ ഓഫീസിലേക്കായിരുന്നു മാര്‍ച്ച്. മാര്‍ച്ച് ഓഫീസിന് മുമ്പില്‍ വെച്ച് പൊലീസ് തടഞ്ഞു. തുടര്‍ന്ന് പ്രതിഷേധക്കാര്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് ഉപരോധിച്ചു. തിങ്കളാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധത്തിനും ഐഎന്‍ടിയുസി ആഹ്വാനെ ചെയ്തിട്ടുണ്ട്. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ ഗുരുതര ആരോപണളാണ് ബിജു പ്രഭാകര്‍ വാര്‍ത്താ സമ്മേളനത്തില്‍ നടത്തിയത്. ജീവനക്കാര്‍ നിരവധി തട്ടിപ്പ് […]

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ വ്യാപക ക്രമക്കേടെന്ന എംഡി ബിജു പ്രഭാകറിന്റെ ആരോപണത്തില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍. കെഎസ്ആര്‍ടിസിയുടെ തിരുവനന്തപുരത്തെ ഓഫീസിലേക്ക് ജീവനക്കാര്‍ പ്രതിഷേധമാര്‍ച്ച് നടത്തി. ഐഎന്‍ടിയുസിയുടെ നേതൃത്വത്തില്‍ ബിജു പ്രഭാകറിന്റെ കിഴക്കേക്കോട്ടയിലെ ഓഫീസിലേക്കായിരുന്നു മാര്‍ച്ച്.
മാര്‍ച്ച് ഓഫീസിന് മുമ്പില്‍ വെച്ച് പൊലീസ് തടഞ്ഞു. തുടര്‍ന്ന് പ്രതിഷേധക്കാര്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് ഉപരോധിച്ചു. തിങ്കളാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധത്തിനും ഐഎന്‍ടിയുസി ആഹ്വാനെ ചെയ്തിട്ടുണ്ട്.
കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ ഗുരുതര ആരോപണളാണ് ബിജു പ്രഭാകര്‍ വാര്‍ത്താ സമ്മേളനത്തില്‍ നടത്തിയത്. ജീവനക്കാര്‍ നിരവധി തട്ടിപ്പ് നടത്തി കെഎസ്ആര്‍ടിസിയെ നഷ്ടത്തിലാക്കുകയാണെന്നും പണം തട്ടിക്കുകയാണെന്നും എംഡി ആരോപിച്ചു. ജീവനക്കാര്‍ മറ്റു ജോലികളില്‍ ഏര്‍പ്പെടുകയാണ്. കെഎസ്ആര്‍ടിസി വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോവുന്നത്. ഇത് മറികടക്കുന്നതിനായി നടത്തിയ പഠനത്തില്‍നിന്നാണ് ജീവനക്കാരുടെ ഭാഗത്തുനിന്നുള്ള വലിയ വീഴ്ച കണ്ടെത്തിയതെന്നെന്നും അദ്ദേഹം പറഞ്ഞു. ദീര്‍ഘദൂര സ്വകാര്യ ബസുകളെ സഹായിക്കുന്നതിനായി ഒരുവിഭാഗം ജീവനക്കാര്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇന്ധനം നടത്തി പണം സമ്പാദിക്കുന്നതിനും ശ്രമം നടക്കുന്നുണ്ട്. പല ജനപ്രതിനിധികളും തങ്ങളുടെ മണ്ഡലത്തില്‍ വണ്ടികള്‍ സ്വന്തം ക്രഡിറ്റിനുവേണ്ടി ഉപയോഗിക്കുന്നുന്നുണ്ടെന്നും ആരോപിച്ചു.
‘ആരെയും പിരിച്ചുവിടുക എന്നത് സര്‍ക്കാരിന്റെയും കെഎസ്ആര്‍ടിസിയുടെയും നയമല്ല. ജീവനക്കാരുടെ എണ്ണം കുറയ്ക്കുക എന്നതാണ് ലക്ഷ്യം. അതിനിടെയാണ് ജീവനക്കാരുടെ ഭാഗത്തുനിന്നുള്ള വലിയ ക്രമക്കേട് കണ്ടെത്തിയത്. വലിയ ശമ്പളം പറ്റിക്കൊണ്ട് സ്ഥിരം ജീവനക്കാര്‍ മറ്റു പല ജോലികളിലും ഏര്‍പ്പെടുകയാണ്. പലരും ഇഞ്ചിയും കാപ്പിയും കൃഷിചെയ്യുന്നു, ചിലര്‍ ട്യൂഷനെടുക്കുന്നു. പല ഡിപ്പോകളിലും എംപാനല്‍ ജീവനക്കാരാണ് ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഇന്ധനം കടത്തിയും ടിക്കറ്റ് മെഷീനില്‍ ക്രമക്കേട് നടത്തിയും പണം തട്ടിക്കുന്നു. വര്‍ക്ക് ഷോപ്പുകളില്‍ സാധനങ്ങള്‍ വാങ്ങുന്നതിലും ക്രമക്കേടുണ്ട്’, എംഡി ബിജു പ്രഭാകര്‍ പറഞ്ഞു.
- TAGS:
- Biju Prabhakar
- INTUC
- KSRTC