കൊവിഡ് മുന്നണി പോരാളികളായി കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരും; ഓക്സിജനും ജീവന് രക്ഷാമരുന്നുകളും എത്തിക്കും
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കൊവിഡ് പോരാട്ടത്തില്‍ മുന്നണി പോരാളികളായി ഇനി കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരും. കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജീവന്‍രക്ഷാ മരുന്നുകളും ഓക്സിജന്‍ സിലിണ്ടറുകള്‍ അടക്കമുള്ള സേവനങ്ങള്‍ എത്തിക്കുന്നതിന് മേയ് 13 മുതല്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരുടെ സര്‍വ്വീസ് ആരംഭിക്കുമെന്ന് സിഎംഡി ബിജു പ്രഭാകര്‍ ഐഎഎസ് അറിയിച്ചു. സംസ്ഥാനത്തെ ആശുപത്രികളിലേക്കുള്ള ഓക്സിജന്‍ വിതരണം തടസപ്പെടാതിരിക്കാനായി സര്‍ക്കാര്‍ ഒരുക്കിയ വാര് റൂമിന് കേരളത്തിലുടനീളം ഡ്രൈവര്‍മാരുടെ സേവനം ആവശ്യമാണ്. എന്നാല്‍ ഇതിന് ഡ്രൈവര്‍മാരുടെ കുറവ് തടസമാകുന്ന സാഹചര്യത്തില്‍ വാര് റൂമില്‍ നിന്ന് […]

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കൊവിഡ് പോരാട്ടത്തില്‍ മുന്നണി പോരാളികളായി ഇനി കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരും. കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജീവന്‍രക്ഷാ മരുന്നുകളും ഓക്സിജന്‍ സിലിണ്ടറുകള്‍ അടക്കമുള്ള സേവനങ്ങള്‍ എത്തിക്കുന്നതിന് മേയ് 13 മുതല്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരുടെ സര്‍വ്വീസ് ആരംഭിക്കുമെന്ന് സിഎംഡി ബിജു പ്രഭാകര്‍ ഐഎഎസ് അറിയിച്ചു.
സംസ്ഥാനത്തെ ആശുപത്രികളിലേക്കുള്ള ഓക്സിജന്‍ വിതരണം തടസപ്പെടാതിരിക്കാനായി സര്‍ക്കാര്‍ ഒരുക്കിയ വാര് റൂമിന് കേരളത്തിലുടനീളം ഡ്രൈവര്‍മാരുടെ സേവനം ആവശ്യമാണ്. എന്നാല്‍ ഇതിന് ഡ്രൈവര്‍മാരുടെ കുറവ് തടസമാകുന്ന സാഹചര്യത്തില്‍ വാര് റൂമില്‍ നിന്ന് കെഎസ്ആര്‍ടിസിയോട് സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നു.
തുടര്‍ന്ന് സിഎംഡി ടാങ്കര്‍ ലോറികളില്‍ സന്നദ്ധ സേവനത്തിന്റെ ഭാഗമായി സര്‍വ്വീസ് നടത്താന്‍ താല്പര്യമുള്ള ഡ്രൈവര്‍മാര്‍ അറിയിക്കണമെന്ന് കെഎസ്ആര്‍ടിസി സര്‍ക്കുലര്‍ ഇറക്കുകയും 450 തില്‍ അധികം ഡ്രൈവര്‍മാര്‍ മുന്നോട്ടുവരികയുമായിരുന്നു.
ഇതില്‍ നിന്ന് ആദ്യ ബാച്ചിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 35 പേര്‍ക്ക് നാളെ പാലക്കാട് മോട്ടോര്‍ വാഹന വകുപ്പ് പരിശീലനം നല്‍കും. പരിശീലനം പൂര്‍ത്തിയാക്കുന്ന ഡ്രൈവര്‍മാരുടെ സേവനം ഇനോക്സ് കമ്പനിയുടെ ഓക്സിജന്‍ ടാങ്കറില്‍ ലഭ്യമാക്കും.
മേയ് 14 ന് കൊച്ചിയില്‍ നിന്നുള്ള 25 ഡ്രൈവര്‍മാര്‍ക്ക് പരിശീലനം നല്കി റിസര്‍വായി വെയ്ക്കാനാണ് തീരുമാനം. ഇവരെ വീണ്ടും അത്യാവശ്യം വരുന്ന സാഹചര്യത്തില്‍ ഉപയോഗിക്കും.
നിലവില്‍ തന്നെ വിവിധ ജില്ലകളിലെ കളക്ടര്‍മാരുടെ ആവശ്യപ്രകാരം കളക്ടറേറ്റുകളില്‍ ഡ്രൈവര്‍മാരായും മറ്റ് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും കെഎസ്ആര്‍ടിസി ജീവനക്കാര്‍ സേവനം അനുഷ്ടിക്കുന്നുണ്ട്.