Top

എറണാകുളത്ത് കെഎസ്ആര്‍ടിസി ബസ് മരത്തിലിടിച്ച് ഡ്രൈവര്‍ മരിച്ചു; നാല് പേരുടെ നില അതീവ ഗുരുതരം

25 പേര്‍ക്കോളം അപകടത്തില്‍ പരുക്കേറ്റിട്ടുണ്ട്.

29 Nov 2020 9:08 PM GMT

എറണാകുളത്ത് കെഎസ്ആര്‍ടിസി ബസ് മരത്തിലിടിച്ച് ഡ്രൈവര്‍ മരിച്ചു; നാല് പേരുടെ നില അതീവ ഗുരുതരം
X

എറണാകുളം പാലാരിവട്ടം ചക്കരപറമ്പില്‍ കെഎസ്ആര്‍ടിസി ബസ് മരത്തിലിടിച്ച് വന്‍ അപകടം. അപകടത്തില്‍ ഡ്രൈവര്‍ മരിച്ചു. തിരുവനന്തപുരം സ്വദേശി അരുണ്‍ സുകുമാരനാണ് മരിച്ചത്. 45 വയസായിരുന്നു. 25 പേര്‍ക്കോളം അപകടത്തില്‍ പരുക്കേറ്റിട്ടുണ്ട്. ഇതില്‍ നാലുപേരുടെ നില അതീവ ഗുരുതരമാണ്.
പുലര്‍ച്ചെ നാലരയോടെയാണ് അപകടമുണ്ടാകുന്നത്.

തിരുവന്തപുരത്തുനിന്നും വയനാട്ടിലേക്ക് പോകുകയായിരുന്ന സൂപ്പര്‍ഡീലക്‌സ് ബസ് നിയന്ത്രണം വിട്ട് നാലുവരിപ്പാതയുടെ സമീപത്തുള്ള മരത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായതായി പ്രദേശവാസികള്‍ അറിയിച്ചു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

Next Story