‘മുഖ്യമന്ത്രി പ്രതികാര മൂര്‍ത്തി, നൂറ് ദിനം നൂറ് അഴിമതി’; സോളാറില്‍ പുനഃരന്വേഷണം ആവശ്യമില്ലെന്ന് എംഎം ഹസ്സന്
തിരുവനന്തപുരം: സോളാര്‍ കേസില്‍ പുനഃരന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്. കെഎസ്എഫ്ഇക്കെതിരായ വിജിലന്‍സ് അന്വേഷണത്തില്‍ കള്ളപ്പണം വെളിപ്പിക്കാനാണെന്ന കണ്ടെത്തലില്‍ ഇഡി അന്വേഷണം ആവശ്യമാണെന്നും ഹസ്സന് പറഞ്ഞു. സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ കെഎസ്എഫ്ഇ വഴി കള്ളപ്പണം വെളിപ്പിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ധനമന്ത്രി തോമസ് ഐസകിന്റെ അടുത്ത സുഹൃത്താണെന്നും എംഎം ഹസന് പറഞ്ഞു. സ്വര്‍ണക്കടത്തില്‍ തുടങ്ങിയ അന്വേഷണം കെഎസ്എഫ്ഇയില്‍ എത്തും. നൂറ് ദിനം കൊണ്ട് നൂറ് […]

തിരുവനന്തപുരം: സോളാര്‍ കേസില്‍ പുനഃരന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്. കെഎസ്എഫ്ഇക്കെതിരായ വിജിലന്‍സ് അന്വേഷണത്തില്‍ കള്ളപ്പണം വെളിപ്പിക്കാനാണെന്ന കണ്ടെത്തലില്‍ ഇഡി അന്വേഷണം ആവശ്യമാണെന്നും ഹസ്സന് പറഞ്ഞു. സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ കെഎസ്എഫ്ഇ വഴി കള്ളപ്പണം വെളിപ്പിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ധനമന്ത്രി തോമസ് ഐസകിന്റെ അടുത്ത സുഹൃത്താണെന്നും എംഎം ഹസന് പറഞ്ഞു.
സ്വര്‍ണക്കടത്തില്‍ തുടങ്ങിയ അന്വേഷണം കെഎസ്എഫ്ഇയില്‍ എത്തും. നൂറ് ദിനം കൊണ്ട് നൂറ് അഴിമതി. വികസനവും അഴിമതിയും എന്നതാണ് എല്‍ഡിഎഫ് നയം.
പ്രതിപക്ഷം സര്‍ക്കാരിന് എതിരെ നിലപാട് എടുക്കുമ്പോള്‍ കള്ള് കച്ചവടക്കാരന്റെ വാക്ക് കേട്ട് പ്രതിപക്ഷ നേതാവിന് എതിരെ കേസ് എടുക്കുന്നു. ഡിസംബര്‍ 2 ന് കേരളം ഒട്ടാകെ കുറ്റവിചാരണ സദസ് സംഘടിപിക്കും. മുഖ്യമന്ത്രി പ്രതികാര മൂര്ത്തിയാണെന്നും’ എംഎം ഹസന് പറഞ്ഞു.
എത്ര നാള് പിണറായി ജനങ്ങളെ ഭയന്ന് ക്ലിഫ്ഹൗസില്‍ കോട്ടകെട്ടി താമസിക്കുമെന്നും ഹസന് ചോദിച്ചു. കെഎസ്എഫ്ഇക്കെതിരായ വിജിലന്‍സ് അന്വേഷണത്തില്‍ സര്‍ക്കാരിനെതിരെ നിലപാട് കടുപ്പിച്ചിരിക്കുകയാണ് പ്രതിപക്ഷം.
കെഎസ്എഫ്ഇയില്‍ വന്‍ തിരിമറി നടക്കുന്നുവെന്നും തന്റെ വകുപ്പില്‍ നടക്കുന്ന അഴിമതികള്‍ പുറത്തു കൊണ്ട് വരുന്നതില്‍ ധനമന്ത്രി തോമസ് ഐസക്കിന് അതൃപ്തിയാണെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം. അന്വേഷണം നടത്താന്‍ ഉത്തരവിട്ട ആര്‍ക്കാണ് വട്ടെന്ന് തോമസ് ഐസക്ക് വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസമായിരുന്നു സംസ്ഥാനത്തെ വിവിധ കെഎസ്എഫ്ഇ ശാഖകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന നടന്നത്. 40 ഓഫീസുകളില്‍ പരിശോധന നടത്തിയതില്‍ 35 ഓഫീസുകളില്‍ ക്രമക്കേട് കണ്ടെത്തിയിരുന്നു. ചിറ്റാളന്മാരില് നിന്നും പിരിക്കുന്ന പണം ട്രഷറിയിലോ ബാങ്കിലോ നിക്ഷേപിക്കാതെ ഇത് കയ്യില്‍ വെക്കുകയോ വകമാറ്റി ചെലവാക്കുകയോ ആണ് ചെയ്യുന്നതെന്നുമാണ് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയത്. ഓപ്പറേഷന് ബചത് എന്ന പേരിലായിരുന്നു പരിശോധന.
- TAGS:
- MM hassan