Top

‘വിജിലന്‍സ് അന്വേഷണം ചോദിച്ച് വാങ്ങിയിട്ടുണ്ട്, ഇതൊന്നും മന്ത്രിമാരെ ബാധിക്കില്ല’; ഐസകിനെ തള്ളി ജി സുധാകരന്‍

ആലപ്പുഴ: കെഎസ്എഫ്ഇ വിജിലന്‍സ് റെയിഡിലെ പരസ്യപ്രസ്താവനയില്‍ ധനമന്ത്രി തോമസ് ഐസകിനെ തള്ളി മന്ത്രി ജി സുധാകരന്‍. വിജിലന്‍സിന് ദുഷ്‌ലാക്കില്ല, തന്റെ വകുപ്പിലും പലതവണ പരിശോധന നടത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ‘മുഖ്യമന്ത്രിയുടെ വാക്ക് നമ്മള്‍ അംഗീകരിച്ചാല്‍ മതി. വിജിലന്‍സ് നടപടി വളരെ സാധാരണമാണ്. എന്റെ വകുപ്പില്‍ പല തവണ റെയിഡ് നടന്നിട്ടുണ്ട്. ഇതൊന്നും മന്ത്രിമാരെ ബാധിക്കുന്ന കാര്യമല്ല.’ എന്നായിരുന്നു ജി സുധാകരന്റെ പ്രതികരണം. ഇത് കേട്ടാല്‍ വിജിലന്‍സ് പ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന് തോന്നും, വിജിലന്‍സ് പ്രവര്‍ത്തിക്കട്ടെ.വിജിലന്‍സ് അന്വേഷണം മുമ്പ് ഞാന്‍ […]

1 Dec 2020 1:06 AM GMT

‘വിജിലന്‍സ് അന്വേഷണം ചോദിച്ച് വാങ്ങിയിട്ടുണ്ട്, ഇതൊന്നും മന്ത്രിമാരെ ബാധിക്കില്ല’; ഐസകിനെ തള്ളി ജി സുധാകരന്‍
X

ആലപ്പുഴ: കെഎസ്എഫ്ഇ വിജിലന്‍സ് റെയിഡിലെ പരസ്യപ്രസ്താവനയില്‍ ധനമന്ത്രി തോമസ് ഐസകിനെ തള്ളി മന്ത്രി ജി സുധാകരന്‍. വിജിലന്‍സിന് ദുഷ്‌ലാക്കില്ല, തന്റെ വകുപ്പിലും പലതവണ പരിശോധന നടത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

‘മുഖ്യമന്ത്രിയുടെ വാക്ക് നമ്മള്‍ അംഗീകരിച്ചാല്‍ മതി. വിജിലന്‍സ് നടപടി വളരെ സാധാരണമാണ്. എന്റെ വകുപ്പില്‍ പല തവണ റെയിഡ് നടന്നിട്ടുണ്ട്. ഇതൊന്നും മന്ത്രിമാരെ ബാധിക്കുന്ന കാര്യമല്ല.’ എന്നായിരുന്നു ജി സുധാകരന്റെ പ്രതികരണം.

ഇത് കേട്ടാല്‍ വിജിലന്‍സ് പ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന് തോന്നും, വിജിലന്‍സ് പ്രവര്‍ത്തിക്കട്ടെ.വിജിലന്‍സ് അന്വേഷണം മുമ്പ് ഞാന്‍ ചോദിച്ച് വാങ്ങിയിട്ടുണ്ട്. മുന്നൂറിലധികം ഫയലുകള്‍ ഞാന്‍ വിജിലന്‍സ് അന്വേഷണത്തിന് അങ്ങോട്ട് അയച്ചിട്ടുണ്ടെന്നും ജി സുധാകരന്‍ പറഞ്ഞു.

കെഎസ്എഫ്ഇ വിവാദത്തില്‍ നേതാക്കളുടെ പരസ്യപ്രസ്താവനയില്‍ കേന്ദ്ര നേതൃത്വവും അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. വിഷയത്തില്‍ വൈകാരികമായി പ്രതികരിച്ചത് ശരിയായിലെന്നായിരുന്നു നേതൃത്വം കുറ്റപ്പെടുത്തിയത്. പാര്‍ട്ടിക്കകത്താണ് ഇത്തരം ചര്‍ച്ചകള്‍ക്ക് അവസരമുള്ളത്. തെരഞ്ഞെടുപ്പ് കൂടി അടുത്തിരിക്കുന്ന സാഹചര്യമാണിത്. പാര്‍ട്ടിക്കകത്ത് ഇക്കാര്യം ഉന്നയിക്കാമായിരുന്നു. പ്രശ്‌നം പരിഹരിക്കാമായിരുന്നു. ഇത്തരത്തിലുള്ള പരസ്യപ്രസ്താവനകള്‍ ഒഴിവാക്കാമായിരുന്നുവെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ വിലയിരുത്തല്‍. പ്രസ്താവനകള്‍ നടത്തുമ്പോള്‍ ജാഗ്രത വേണമെന്നും കേന്ദ്ര നേതൃത്വം വ്യക്തമാക്കി.

Next Story