‘കെഎസ്എഫ്ഇയില്‍ റെയ്ഡിന് എത്തിയത് ചിട്ടി എന്തെന്ന് അറിയില്ലാത്തവര്‍’; പീലിപ്പോസ് തോമസ്
കെഎസ്എഫ്ഇയില്‍ ക്രമക്കേടില്ലെന്ന് ചെയര്മാന് പീലിപ്പോസ് തോമസ്. ചിട്ടിയെക്കുറിച്ച് മനസിലാക്കാതെയാണ് വിജിലന്‍സ് പരിശോധന നടത്തിയത്. ഒരു ബ്രാഞ്ചില്പ്പോലും ഗുരുതര ക്രമക്കേട് കണ്ടെത്തിയിട്ടില്ലെന്നും പീലിപ്പോസ് തോമസ് മാധ്യമങ്ങളോട് പറഞ്ഞു. ‘പത്ത് ശതമാനത്തില്‍ കൂടുതല്‍ ടിക്കറ്റുകളുള്ള ഏതെങ്കിലും വരിക്കാറുണ്ടോ എന്ന ചോദ്യമാണ് വിജിലന്‍സ് എല്ലാ ബ്രാഞ്ചുകളിലും ചോദിച്ചത്. ഒരു ബ്രാഞ്ചിലും അങ്ങനൊന്ന് കണ്ടെത്തിയിട്ടില്ല. മടങ്ങുന്ന ചെക്കില്‍ പലിശ ശേഖരിച്ചിട്ടുണ്ടോ എന്നതായിരുന്നു മറ്റൊരു ചോദ്യം. ചെക്ക് മടങ്ങുന്നതിന് ഒരു ബാങ്ക് ചാര്‍ജ്ജുണ്ട്. അത് ഈടാക്കിയോ എന്നൊക്കെയുള്ള ചോദ്യങ്ങളാണ് ചോദിച്ചത്. ബാങ്ക് ചാര്‍ജ്ജും പലിശയും […]

കെഎസ്എഫ്ഇയില്‍ ക്രമക്കേടില്ലെന്ന് ചെയര്മാന് പീലിപ്പോസ് തോമസ്. ചിട്ടിയെക്കുറിച്ച് മനസിലാക്കാതെയാണ് വിജിലന്‍സ് പരിശോധന നടത്തിയത്. ഒരു ബ്രാഞ്ചില്പ്പോലും ഗുരുതര ക്രമക്കേട് കണ്ടെത്തിയിട്ടില്ലെന്നും പീലിപ്പോസ് തോമസ് മാധ്യമങ്ങളോട് പറഞ്ഞു.
‘പത്ത് ശതമാനത്തില്‍ കൂടുതല്‍ ടിക്കറ്റുകളുള്ള ഏതെങ്കിലും വരിക്കാറുണ്ടോ എന്ന ചോദ്യമാണ് വിജിലന്‍സ് എല്ലാ ബ്രാഞ്ചുകളിലും ചോദിച്ചത്. ഒരു ബ്രാഞ്ചിലും അങ്ങനൊന്ന് കണ്ടെത്തിയിട്ടില്ല. മടങ്ങുന്ന ചെക്കില്‍ പലിശ ശേഖരിച്ചിട്ടുണ്ടോ എന്നതായിരുന്നു മറ്റൊരു ചോദ്യം. ചെക്ക് മടങ്ങുന്നതിന് ഒരു ബാങ്ക് ചാര്‍ജ്ജുണ്ട്. അത് ഈടാക്കിയോ എന്നൊക്കെയുള്ള ചോദ്യങ്ങളാണ് ചോദിച്ചത്. ബാങ്ക് ചാര്‍ജ്ജും പലിശയും വാങ്ങിയതിന്റെ കോപ്പി ചില ബ്രാഞ്ചുകളില്‍നിന്നും വിജിലന്‍സ് എടുത്തിട്ടുണ്ട്’, അദ്ദേഹം വിവരിച്ചു.
എറണാകുളം മെയിന്‍ ബ്രാഞ്ച് കെഎസ്എഫ്ഇയുടെ ഏറ്റവും വലിയ ബ്രാഞ്ചാണ്. അവിടെ അര മണിക്കൂര്‍ പരിശോധനയില്‍ത്തന്നെ വിജിലന്‍സ് തൃപ്തരായി മടങ്ങുകയാണ് ചെയ്തത്. മൂവാറ്റുപുഴ ബ്രാഞ്ചിലും അസാധാരണമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. തിരുവനന്തപുരത്ത് ശാസ്തമംഗലം ബ്രാഞ്ചായിരുന്നു പരിശോധന നടത്തിയവയില്‍ ഒന്ന്. അവിടെയും സമാനമായ റിപ്പോര്‍ട്ടുകളാണ് വന്നത്. ചുരുക്കത്തില്‍, ദൈനംദിന ഇടപാടുകളിലുണ്ടാവുന്ന നിസ്സാരമായ ചില പ്രശ്നങ്ങള്‍, രജിസ്റ്ററുകള്‍ പൂര്‍ത്തിയാക്കിയിട്ടില്ല തുടങ്ങിയവയല്ലാതെ ഗൗരവകരമായ ഒരു വീഴ്ചയും കണ്ടെത്താന്‍ തങ്ങളുടെ ഇന്റേണല്‍ ഓഡിറ്റ് ടീമിന് കഴിഞ്ഞിട്ടില്ലെന്നും പീലിപ്പോസ് തോമസ് വിശദീകരിച്ചു.