‘ആടിനെ കെട്ടേണ്ട സ്ഥലമാണോ ഇത്’, ഇത്രയ്ക്ക് വേണ്ടായിരുന്നെന്ന് കെഎസ്ഇബി
വൈദ്യുതി ഉപയോഗത്തിലുള്പ്പെടെ കര്‍ശന സുരക്ഷയോടെയും ഉത്തരവാദിത്വത്തോടെയും പ്രവര്‍ത്തിക്കുന്നത് അപകടങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കുമെനന്ന കെഎസ്ഇബി. മഴക്കാലക്ക് ഉള്‍പ്പെടെ വൈദ്യുതി അപകടങ്ങള്‍ വര്‍ദ്ധിക്കുന്നത് തടയുക ലക്ഷ്യമിട്ട് നല്കിയ മുന്നറിയിപ്പ് നല്‍കുകയാണ് ബോര്‍ഡ്. ഫേസ്ബുക്കില്‍ കെ എസ്ഇബിയുടെ ഔദ്യോഗിക പേജില്‍ ഒരു ഫോട്ടോ പങ്കുവച്ചാണ് മുന്നറിയിപ്പ് സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നത്. കെഎസ്ഇബിയുടെ ഹൈ ടെന്‍ഷന്‍ ലൈനിന്റെ എ ബി സ്വിച്ച് ഹാന്‍ഡിലില്‍ ആടിനെ മേയ്ക്കാന്‍ കെട്ടിയിരിക്കുന്നതിന്റെ ഫോട്ടോയാണ് കെഎസ്ഇബി പങ്കുവയ്ക്കുന്നത്. അപകടമുണ്ടാവാന്‍ മറ്റെന്ത് വേണം എന്ന ചോദ്യവും […]
24 July 2021 12:02 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

വൈദ്യുതി ഉപയോഗത്തിലുള്പ്പെടെ കര്‍ശന സുരക്ഷയോടെയും ഉത്തരവാദിത്വത്തോടെയും പ്രവര്‍ത്തിക്കുന്നത് അപകടങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കുമെനന്ന കെഎസ്ഇബി. മഴക്കാലക്ക് ഉള്‍പ്പെടെ വൈദ്യുതി അപകടങ്ങള്‍ വര്‍ദ്ധിക്കുന്നത് തടയുക ലക്ഷ്യമിട്ട് നല്കിയ മുന്നറിയിപ്പ് നല്‍കുകയാണ് ബോര്‍ഡ്. ഫേസ്ബുക്കില്‍ കെ എസ്ഇബിയുടെ ഔദ്യോഗിക പേജില്‍ ഒരു ഫോട്ടോ പങ്കുവച്ചാണ് മുന്നറിയിപ്പ് സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നത്.
കെഎസ്ഇബിയുടെ ഹൈ ടെന്‍ഷന്‍ ലൈനിന്റെ എ ബി സ്വിച്ച് ഹാന്‍ഡിലില്‍ ആടിനെ മേയ്ക്കാന്‍ കെട്ടിയിരിക്കുന്നതിന്റെ ഫോട്ടോയാണ് കെഎസ്ഇബി പങ്കുവയ്ക്കുന്നത്. അപകടമുണ്ടാവാന്‍ മറ്റെന്ത് വേണം എന്ന ചോദ്യവും കെഎസ്ഇബി ഉന്നയിക്കുന്നു. വൈദ്യുതി പ്രതിഷ്ഠാപനങ്ങളില്‍ ഒരു കാരണവശാലും കന്നുകാലികളെ കെട്ടുകയോ അയകെട്ടി തുണി വിരിക്കുകയോ ചെയ്യരുത്. അല്‍പ്പം ജാഗ്രത വലിയ അപകടം ഒഴിവാക്കുമെന്നും കെഎസ്ഇബ് ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ഹൈ ടെന്‍ഷന്‍ ലൈനിന്റെ എ ബി സ്വിച്ച് ഹാന്‍ഡില്‍ സ്ഥാപിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട മുന്‍കരുതലുകള്‍ കെഎസ്ഇബി പാലിച്ചില്ലെന്ന കുറ്റപ്പെടുത്തലുകളും പോസ്റ്റിന് താഴെ കമന്റുകള്‍ ചൂണ്ടിക്കാട്ടുന്നു. കെഎസ്ഇബി കാണിക്കുന്ന നിരുത്തരവാദത്തിന്റെ ഉദാഹരണമാണ് ഫോട്ടോ. ട്രാന്‍സ്ഫോര്‍മറുകള്‍ സ്ഥാപിക്കുമ്പോള്‍ പൊതുജനങ്ങള്‍ ആ ഭാഗത്തേക്ക് കടക്കാത്ത രീതിയില്‍ ചുറ്റിനും കമ്പി വെയിലി കെട്ടി സുരക്ഷിതമാക്കണം. ഇത്തരം സുപ്രധാന സംവിധാനങ്ങള്‍ ഒരുക്കുമ്പോള്‍ സാധാരണ ആളുകളുടെ കയ്യ് എത്താത്ത രീതിയില്‍ വേണം സ്ഥാപിക്കാന്‍. അതൊരു സ്വിച്ച് ഹാന്‍ഡില്‍ ആണെന്ന് അറിയാന്‍ നാട്ടുകാര്‍ എല്ലാവരും ഇലക്ട്രീഷ്യന്മാര് അല്ലല്ലോ എന്ന ആശങ്കയും പോസ്റ്റുകള്‍ മുന്നോട്ട് വയ്ക്കുന്നു.
- TAGS:
- KSEB