Top

‘ത്രികാലജ്ഞാനിയാണ് സ്വാമി’; വാങ്ങിയ ഐ ഫോണ്‍ എങ്ങനെ കണ്ടെത്താമെന്ന സന്ദീപാനന്ദ ഗിരിയുടെ ‘ജാഗ്രതൈ’ പോസ്റ്റിനെക്കുറിച്ച് കെഎസ് ശബരീനാഥന്‍

തിരുവന്തപുരം: യുണിടാക് ഉടമ സന്തോഷ് ഈപ്പന്‍ വാങ്ങിയ ഫോണ്‍ കോടിയേരി ബാലകൃഷ്്ണന്റെ ഭാര്യ വിനോദിനി ഉപയോഗിച്ചെന്ന ആരോപണത്തിന് പിന്നാലെ ഇടത് സഹയാത്രികന്‍ സ്വാമി സന്ദീപാനന്ദ ഗിരിയുടെ പഴയ ഫേസ്ബുക്ക് പോസ്റ്റിനെ പരിഹസിച്ച് കെഎസ് ശബരീനാഥന്‍ എംഎല്‍എ. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഐ ഫോണ്‍ വിവാദങ്ങള്‍ പ്രതിപക്ഷത്തിനെതിരെ ഉയര്‍ന്നപ്പോള്‍ സന്ദീപാനന്ദഗിരി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് പങ്കുവെച്ചാണ് ശബരീനാഥന്റെ പരിഹാസം. ത്രികാല ജ്ഞാനിയാണ് സ്വാമി എന്ന അടിക്കുറിപ്പോടൈയാണ് ശബരീനാഥന്‍ സന്ദീപാനന്ദഗിരിയുടെ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ‘നമ്മള്‍ ജീവിക്കുന്നത് ശാസ്ത്ര സാങ്കേതിക […]

6 March 2021 1:38 AM GMT

‘ത്രികാലജ്ഞാനിയാണ് സ്വാമി’; വാങ്ങിയ ഐ ഫോണ്‍ എങ്ങനെ കണ്ടെത്താമെന്ന സന്ദീപാനന്ദ ഗിരിയുടെ ‘ജാഗ്രതൈ’ പോസ്റ്റിനെക്കുറിച്ച് കെഎസ് ശബരീനാഥന്‍
X

തിരുവന്തപുരം: യുണിടാക് ഉടമ സന്തോഷ് ഈപ്പന്‍ വാങ്ങിയ ഫോണ്‍ കോടിയേരി ബാലകൃഷ്്ണന്റെ ഭാര്യ വിനോദിനി ഉപയോഗിച്ചെന്ന ആരോപണത്തിന് പിന്നാലെ ഇടത് സഹയാത്രികന്‍ സ്വാമി സന്ദീപാനന്ദ ഗിരിയുടെ പഴയ ഫേസ്ബുക്ക് പോസ്റ്റിനെ പരിഹസിച്ച് കെഎസ് ശബരീനാഥന്‍ എംഎല്‍എ. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഐ ഫോണ്‍ വിവാദങ്ങള്‍ പ്രതിപക്ഷത്തിനെതിരെ ഉയര്‍ന്നപ്പോള്‍ സന്ദീപാനന്ദഗിരി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് പങ്കുവെച്ചാണ് ശബരീനാഥന്റെ പരിഹാസം.

ത്രികാല ജ്ഞാനിയാണ് സ്വാമി എന്ന അടിക്കുറിപ്പോടൈയാണ് ശബരീനാഥന്‍ സന്ദീപാനന്ദഗിരിയുടെ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ‘നമ്മള്‍ ജീവിക്കുന്നത് ശാസ്ത്ര സാങ്കേതിക വിദ്യ വികാസം പ്രാപിച്ചിട്ടുള്ള കാലത്താണെന്ന് മറന്നുപോകരുത്. ഐഫോണ്‍ വാങ്ങിയ ബില്ലില്‍ ഫോണിന്റെ ബാച്ച് നമ്പര്‍ ഉണ്ടാവും. അതുവഴി ഫോണ്‍ ഇപ്പോള്‍ എവിടെയാണ് ആരുടെ കയ്യിലാണെന്ന് അറിയാന്‍ കേവലം നിമിഷങ്ങള്‍ മാത്രം മതി. ജാഗ്രതൈ’, എന്നായിരുന്നു സന്ദീപാനന്ദ ഗിരിയുടെ പോസ്റ്റ്.

വിഷയത്തില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീമിന്റെ പഴയ പോസ്റ്റിനെതിരെയും വിമര്‍ശനമുയരുന്നുണ്ട്. ഐഫോണ്‍ വിവാദവും സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തിലേക്ക് നീളുന്നത് മലയാളികളെ സംബന്ധിച്ച് ഒട്ടും അപ്രതീക്ഷിതമല്ലെന്നും എന്താണിത്ര വൈകിയത് എന്നേയുള്ളൂ എന്നും വിടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു. ഐ ഫോണിനെക്കുറിച്ചുള്ള ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീമിന്റെ പഴയ പോസ്റ്റ് പങ്കുവെച്ചാണ് വിമര്‍ശനം.

‘ഉത്സവപ്പറമ്പിലെ പോക്കറ്റടിക്കാരെപ്പോലെ സ്വയം കള്ളത്തരം കാണിക്കുമ്പോഴും അത് അറിഞ്ഞുകൊണ്ട് മറ്റുള്ളവരുടെ തലയില്‍ വച്ചുകെട്ടുന്ന ഈ നെറികേടുണ്ടല്ലോ, കോടിയേരി ബാലകൃഷ്ണന്‍ മുതല്‍ എ എ റഹീം വരെയുള്ള സകലമാന സിപിഎമ്മുകാരുടേയും ഈ ഉളുപ്പില്ലായ്മക്കും ചര്‍മ്മശേഷിക്കും മുന്നില്‍ കണ്ടാമൃഗം തോറ്റുപോകും. എങ്ങനെയാണ് ഈ ജന്മങ്ങളെ മനുഷ്യര്‍ക്ക് വിശ്വസിക്കാന്‍ സാധിക്കുക!’, വിടി ബല്‍റാമിന്റെ വിമര്‍ശനമിങ്ങനെ.

സംഭവത്തില്‍ റഹീമിന്റെ പോസ്റ്റിനെ പരിഹസിച്ച് ഷാഫി പറമ്പില്‍ എംഎല്‍എയും രംഗത്തെത്തിയിരുന്നു. റഹീം ഐഫോണുമായി ബന്ധപ്പെട്ട പോസ്റ്റ് പങ്കുവെച്ച് ‘ചെറുതായിട്ട് ഒന്ന് തിരുത്തി വായിക്കണം. (ഐ) ഫോണ്‍ സിപി(ഐ)എംലെ (ഐ)’, എന്നാണ് ഷാഫി ഫേസ്ബുക്കില്‍ കുറിച്ചത്.

യൂണിടാക്ക് എംഡി സന്തോഷ് ഈപ്പന്‍ വാങ്ങിയ അഞ്ച് ഐ ഫോണുകളില്‍ ഒന്ന് വിനോദിനി ഉപയോഗിച്ചിരുന്നു എന്ന കണ്ടെത്തലിനെത്തുടര്‍ന്ന് വിനോദിനിയെ കസ്റ്റംസ് ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ചോദ്യം ചെയ്യലിനായി അടുത്ത ബുധനാഴ്ച്ച കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാന്‍ വിനോദിനിയ്ക്ക് കസ്റ്റംസ് നോട്ടീസ് നല്‍കി.

നടപടി. 1.13 ലക്ഷം രൂപ വിലവരുന്ന ഐ ഫോണ്‍ വിനോദിനി ഉപയോഗിച്ചതായാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍. സന്തോഷ് ഈപ്പന്‍ വാങ്ങിയതില്‍ ഏറ്റവും വില കൂടിയ ഫോണാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്വര്‍ണ്ണക്കടത്ത് കേസ് വിവാദമാകുന്നതുവരെ ഈ ഫോണില്‍ ഒരു സിം കാര്‍ഡിട്ട് ഫോണ്‍ ഉപയോഗിച്ചതായും കസ്റ്റംസ് കണ്ടെത്തുന്നു. ഐഎംഇഎ നമ്പര്‍ പരിശോധിച്ച് സിം കാര്‍ഡും കസ്റ്റംസ് കണ്ടെടുത്തതായി വിവരമുണ്ട്. കോണ്‍സല്‍ ജനറലിന് നല്‍കിയെന്ന് പറയപ്പെടുന്ന ഫോണ്‍ എങ്ങനെ വിനോദിനിയുടെ കൈവശമെത്തിയെന്ന് വരും ദിവസങ്ങളില്‍ കസ്റ്റംസ് വിശദമായി അന്വേഷിക്കും.

Next Story