മുന്‍ പിഎസ്സി ചെയര്‍മാനായ ബിജെപി നേതാവിന്റെ അധിക പെന്‍ഷനും ആനുകൂല്യങ്ങളും തിരിച്ചുപിടിക്കും; സര്‍ക്കാര്‍ തീരുമാനം
തിരുവനന്തപുരം: മുന്‍ പിഎസ്സി ചെയര്മാന് ഡോ കെഎസ് രാധാകൃഷ്ണനെതിരെ നടപടിക്ക് സര്‍ക്കാര്‍ തീരുമാനം. ന്റെ അധിക പെന്‍ഷനും ആനുകൂല്യങ്ങളും തിരിച്ചുപിടിക്കാനാണ് ഇന്നലെ ചേര്‍ന്ന മന്ത്രിസഭ യോഗത്തിലെ തീരുമാനം. മുന്‍ യുഡിഎഫ് സര്‍ക്കാരാണ് കെഎസ് രാധാകൃഷ്ണന്റെ പെന്‍ഷനും ആനുകൂല്യങ്ങളും ഇരട്ടിയായി വര്‍ധിപ്പിച്ച് നല്‍കിയത്. 2013 മാര്‍ച്ച് 31നായിരുന്നു നടപടി. പിഎസ്സി ചെയര്മാന് എന്ന നിലയില്‍ പെന്‍ഷനും ആനുകൂല്യങ്ങളും വേണമെന്ന് കെഎസ് രാധാകൃഷ്ണന് കത്ത് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലണ് അന്ന് മന്ത്രിസഭ യോഗം ആനൂകൂല്യങ്ങള്‍ നല്കാന് തീരുമാനിച്ചത്. ഇതിനെതിരെ കൊച്ചി […]

തിരുവനന്തപുരം: മുന്‍ പിഎസ്സി ചെയര്മാന് ഡോ കെഎസ് രാധാകൃഷ്ണനെതിരെ നടപടിക്ക് സര്‍ക്കാര്‍ തീരുമാനം. ന്റെ അധിക പെന്‍ഷനും ആനുകൂല്യങ്ങളും തിരിച്ചുപിടിക്കാനാണ് ഇന്നലെ ചേര്‍ന്ന മന്ത്രിസഭ യോഗത്തിലെ തീരുമാനം.
മുന്‍ യുഡിഎഫ് സര്‍ക്കാരാണ് കെഎസ് രാധാകൃഷ്ണന്റെ പെന്‍ഷനും ആനുകൂല്യങ്ങളും ഇരട്ടിയായി വര്‍ധിപ്പിച്ച് നല്‍കിയത്. 2013 മാര്‍ച്ച് 31നായിരുന്നു നടപടി. പിഎസ്സി ചെയര്മാന് എന്ന നിലയില്‍ പെന്‍ഷനും ആനുകൂല്യങ്ങളും വേണമെന്ന് കെഎസ് രാധാകൃഷ്ണന് കത്ത് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലണ് അന്ന് മന്ത്രിസഭ യോഗം ആനൂകൂല്യങ്ങള്‍ നല്കാന് തീരുമാനിച്ചത്.
ഇതിനെതിരെ കൊച്ചി ഇടപ്പള്ളി സ്വദേശി പിഎ ആന്റണി രംഗതെത്തിയിരുന്നു. പിഎസ്സി ചെയര്മാന് ആകുന്നതിന് മുമ്പ് കെഎസ് രാധാകൃഷ്ണന് കാലടി സംസ്കൃത സര്‍വകലാശാലയിലെ റീഡറായിരുന്നു. ചെയര്മാന് സ്ഥാനം താത്കാലികമാണെന്നിരിക്കേ റീഡറായിരുന്ന സമയത്തെ ശമ്പളം അടിസ്ഥാനമാക്കി വേണം പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും നിശ്ചയിക്കാന്‍ എന്നാണ് പിഎ ആന്റണി ഉന്നയിച്ചത്. ഇക്കാര്യം വ്യക്തമാക്കി ആന്റണി സര്‍ക്കാരിന് കത്ത് നല്‍കുകയും ചെയ്തിരുന്നു. ഈ കത്തിന്റെ മേലാണ് ഇപ്പോഴത്തെ നടപടി.
നിലവില്‍ ബിജെപി നേതാവാണ് കെഎസ് രാധാകൃഷ്ണന്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരു ന്നു.
- TAGS:
- BJP
- Kerala PSC
- KS Radhakrishnan
- PSC