Top

ഹര്‍ദിക് പടുകൂറ്റന്‍ സിക്‌സടിച്ചു; പവലിയനില്‍ തുള്ളിച്ചാടി ജേഷ്ഠന്‍ ക്രുനാല്‍

സാം കറണെ പടുകൂറ്റന്‍ സിക്‌സറടിച്ച് ഹര്‍ദിക് പാണ്ഡ്യ. വെടിക്കെട്ട് സ്‌പെഷ്യലിസ്റ്റിന്റെ സിക്‌സര്‍ കണ്ട് ബൗണ്ടറി ലൈനില്‍ പരിശീലനം നടത്തുകയായിരുന്ന ക്രുനാല്‍ പാണ്ഡ്യ തുള്ളിച്ചാടിയാണ് ആഹ്ലാദം പ്രകടിപ്പിച്ചത്. 46-ാമത്തെ ഓവറിലാണ് രസകരമായ സംഭവം. സെഞ്ച്വറി നേടിയ കെ.എല്‍ രാഹുല്‍ പുറത്തായതിന് പിന്നാലെയാണ് ഇളയ പാണ്ഡ്യ ക്രീസിലെത്തുന്നത്. നേരിട്ട ആദ്യ പന്ത് തന്നെ ഹര്‍ദിക് സിക്‌സടിച്ചു. പിന്നാലെ സിംഗിളെടുത്ത് സ്‌ട്രൈക് ഋഷഭിന് കൈമാറി. പന്തും കറണിനെ സികസടിച്ചു. സ്‌ട്രൈക് മാറി വീണ്ടുമെത്തിയ ഹര്‍ദിക്. അടുത്ത ബോളും സിക്‌സടിച്ചു. ഇതു കണ്ടാണ് […]

26 March 2021 6:07 AM GMT

ഹര്‍ദിക് പടുകൂറ്റന്‍ സിക്‌സടിച്ചു; പവലിയനില്‍ തുള്ളിച്ചാടി ജേഷ്ഠന്‍ ക്രുനാല്‍
X

സാം കറണെ പടുകൂറ്റന്‍ സിക്‌സറടിച്ച് ഹര്‍ദിക് പാണ്ഡ്യ. വെടിക്കെട്ട് സ്‌പെഷ്യലിസ്റ്റിന്റെ സിക്‌സര്‍ കണ്ട് ബൗണ്ടറി ലൈനില്‍ പരിശീലനം നടത്തുകയായിരുന്ന ക്രുനാല്‍ പാണ്ഡ്യ തുള്ളിച്ചാടിയാണ് ആഹ്ലാദം പ്രകടിപ്പിച്ചത്. 46-ാമത്തെ ഓവറിലാണ് രസകരമായ സംഭവം.

സെഞ്ച്വറി നേടിയ കെ.എല്‍ രാഹുല്‍ പുറത്തായതിന് പിന്നാലെയാണ് ഇളയ പാണ്ഡ്യ ക്രീസിലെത്തുന്നത്. നേരിട്ട ആദ്യ പന്ത് തന്നെ ഹര്‍ദിക് സിക്‌സടിച്ചു. പിന്നാലെ സിംഗിളെടുത്ത് സ്‌ട്രൈക് ഋഷഭിന് കൈമാറി. പന്തും കറണിനെ സികസടിച്ചു. സ്‌ട്രൈക് മാറി വീണ്ടുമെത്തിയ ഹര്‍ദിക്. അടുത്ത ബോളും സിക്‌സടിച്ചു.

ഇതു കണ്ടാണ് ബൗണ്ടറി ലൈനിന് അപ്പുറത്തുണ്ടായിരുന്ന ക്രുനാല്‍ തുള്ളിച്ചാടിയത്. 6 പന്ത് നേരിട്ട ഹര്‍ദിക് മൂന്നെണ്ണം അതിര്‍ത്തിക്ക് മുകളിലൂടെ പറത്തിയടിച്ചു. മത്സരത്തില്‍ 16 പന്ത് നേരിട്ട ഹർദിക് 35 റണ്‍സെടുത്തു. അഞ്ച് സിക്സും ഒരു ഫോറും ഉള്‍പ്പെടുന്നതാണ് വെടിക്കെട്ട് ഇന്നിംഗ്സ്.

Next Story

Popular Stories