Top

കണക്കില്‍പ്പെടാത്ത സ്വര്‍ണ്ണവും വിലപിടിപ്പുള്ള വസ്തുക്കളും കൈവശമുള്ളതായി സൂചന; ക്രുണാല്‍ പാണ്ഡ്യയെ വിമാനത്താവളത്തില്‍ തടഞ്ഞ് ഡിആര്‍ഐ

അനുവാദമുള്ളതില്‍ കൂടുതല്‍ സ്വര്‍ണ്ണവും മറ്റ് വസ്തുക്കളും കണ്ടെടുത്തെന്നും താരത്തെ നിലവില്‍ ചോദ്യം ചെയ്തുവരികയാണെന്നുമാണ് സൂചന.

12 Nov 2020 11:30 AM GMT

കണക്കില്‍പ്പെടാത്ത സ്വര്‍ണ്ണവും വിലപിടിപ്പുള്ള വസ്തുക്കളും കൈവശമുള്ളതായി സൂചന; ക്രുണാല്‍ പാണ്ഡ്യയെ വിമാനത്താവളത്തില്‍ തടഞ്ഞ് ഡിആര്‍ഐ
X

മുംബൈ ഇന്ത്യന്‍സ് താരം ക്രുണാല്‍ പാണ്ഡ്യയെ മുംബൈ വിമാനത്താവളത്തില്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) തടഞ്ഞുവെച്ചു. കണക്കില്‍പ്പെടാത്ത സ്വര്‍ണ്ണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും കൈവശംവെച്ചുവെന്ന സംശയത്തെ തുടര്‍ന്നാണ് താരത്തെ തടഞ്ഞിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഐപിഎല്‍ ഫൈനല്‍ മത്സരത്തിന് ശേഷം യുഎയില്‍ നിന്ന് തിരിച്ചെത്തിയപ്പോഴാണ് ക്രുണാല്‍ പാണ്ഡ്യയെ ഡിആര്‍ഐ തടഞ്ഞത്. വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. കൊണ്ടുവരാന്‍ അനുവാദമുള്ളതില്‍ കൂടുതല്‍ സ്വര്‍ണ്ണവും മറ്റ് വസ്തുക്കളും കണ്ടെടുത്തെന്നും താരത്തെ നിലവില്‍ ചോദ്യം ചെയ്തുവരികയാണെന്നുമാണ് സൂചന.

നവംബര്‍ പത്തിന് ദുബായില്‍ നടന്ന ഐപിഎല്‍ ഫൈനല്‍ മത്സരത്തില്‍ ഡല്‍ഹി കാപിറ്റല്‍സിനെ പരാജയപ്പെടുത്തിയ മുംബൈ ഇന്ത്യന്‍സ് ഐപിഎല്ലിലെ അഞ്ചാം കിരീടം സ്വന്തമാക്കിയിരുന്നു.

Next Story

Popular Stories