Top

‘അംപയര്‍ പിടിച്ചുമാറ്റിയില്ലെങ്കില്‍ കാണാമായിരുന്നു’; ക്രുനാലിനെ സ്ലഡ്ജ് ചെയ്ത് പണി വാങ്ങി ടോം കറണ്‍, വീഡിയോ

അര്‍ധസെഞ്ച്വറിയുമായി മുന്നേറുന്ന സമയത്ത് അരങ്ങേറ്റക്കാരന്‍ ക്രുനാല്‍ പാണ്ഡ്യയെ സ്ലഡ്ജ് ചെയ്ത് പണി വാങ്ങി ഇംഗ്ലീഷ് പേസര്‍ ടോം കറണ്‍. 49ാമത്തെ ഓവറിലായിരുന്നു സംഭവം. വെടിക്കെട്ട് പ്രകടനവുമായി ഇംഗ്ലീഷ് ബൗളര്‍മാരെ ക്രുനാലും മറുവശത്ത് കെ.എല്‍ രാഹുലും നേരിട്ടുകൊണ്ടിരിക്കുകയാണ്. ടോം കറണിനെ സിംഗിളെടുത്ത് നോണ്‍ സ്‌ട്രൈക് എന്‍ഡിലെത്തിയ ക്രുനാലിനെതിരെ ബൗളര്‍ പ്രകോപനം സൃഷ്ടിച്ചു. പൊതുവെ ചൂടനായ ക്രുനാല്‍ വാക്കുകൊണ്ട് തിരിച്ചടിച്ച ശേഷം കറണിനെതിരെ നടന്നടുത്തു. അംപയര്‍ പെട്ടന്ന് ഇടപെട്ട് ക്രുനാലിനെ പിന്തിരിപ്പിച്ചു. വിക്കറ്റിന് പിന്നിലുണ്ടായിരുന്ന താല്‍ക്കാലിക നായകന്‍ ജോസ് ബട്‌ലര്‍ […]

24 March 2021 9:42 AM GMT

‘അംപയര്‍ പിടിച്ചുമാറ്റിയില്ലെങ്കില്‍ കാണാമായിരുന്നു’; ക്രുനാലിനെ സ്ലഡ്ജ് ചെയ്ത് പണി വാങ്ങി ടോം കറണ്‍, വീഡിയോ
X

അര്‍ധസെഞ്ച്വറിയുമായി മുന്നേറുന്ന സമയത്ത് അരങ്ങേറ്റക്കാരന്‍ ക്രുനാല്‍ പാണ്ഡ്യയെ സ്ലഡ്ജ് ചെയ്ത് പണി വാങ്ങി ഇംഗ്ലീഷ് പേസര്‍ ടോം കറണ്‍. 49ാമത്തെ ഓവറിലായിരുന്നു സംഭവം. വെടിക്കെട്ട് പ്രകടനവുമായി ഇംഗ്ലീഷ് ബൗളര്‍മാരെ ക്രുനാലും മറുവശത്ത് കെ.എല്‍ രാഹുലും നേരിട്ടുകൊണ്ടിരിക്കുകയാണ്. ടോം കറണിനെ സിംഗിളെടുത്ത് നോണ്‍ സ്‌ട്രൈക് എന്‍ഡിലെത്തിയ ക്രുനാലിനെതിരെ ബൗളര്‍ പ്രകോപനം സൃഷ്ടിച്ചു. പൊതുവെ ചൂടനായ ക്രുനാല്‍ വാക്കുകൊണ്ട് തിരിച്ചടിച്ച ശേഷം കറണിനെതിരെ നടന്നടുത്തു.

അംപയര്‍ പെട്ടന്ന് ഇടപെട്ട് ക്രുനാലിനെ പിന്തിരിപ്പിച്ചു. വിക്കറ്റിന് പിന്നിലുണ്ടായിരുന്ന താല്‍ക്കാലിക നായകന്‍ ജോസ് ബട്‌ലര്‍ സംഭവം തണുപ്പിക്കാനായി ഓടിയെത്തി. ബട്‌ലര്‍ വിഷയത്തില്‍ ഇടപെട്ടതോടെ വീണ്ടും ദേഷ്യ മുഖഭാവത്തോടെ ക്രുനാല്‍ നടന്നടുത്തു. എന്താണെന്ന് മനസിലായില്ലെങ്കിലും ഇന്ത്യന്‍ ഡ്രസിംഗ് റൂമില്‍ നിന്നും ആംഗ്യഭാഷയില്‍ ഇടപെടലുണ്ടായി.

മത്സരത്തില്‍ നിര്‍ണായകമായ ഇന്നിംഗ്‌സായിരുന്നു ക്രുനാലിന്റേത്. 26 പന്തില്‍ നിന്ന് അര്‍ധസെഞ്ച്വറി നേടിയ പാണ്ഡ്യ റെക്കോര്‍ഡ് പ്രകടനമാണ് നടത്തിയത്. അരങ്ങേറ്റ ഏകദിനത്തില്‍ അതിവേഗം അര്‍ധസെഞ്ച്വറി നേടുന്ന ഇന്ത്യന്‍ താരമെന്ന് റെക്കോര്‍ഡാണ് ക്രുനാല്‍ സ്വന്തമാക്കിയത്. മത്സരത്തില്‍ താരം ഒരു വിക്കറ്റും പോക്കറ്റിലാക്കിയിരുന്നു.

Next Story

Popular Stories