Top

”ഇറ്റലിയില്‍ എങ്ങനെ കാര്യങ്ങള്‍!!!” റൊണാള്‍ഡോയോടു താന്‍ സംസാരിച്ചതെന്തെന്നു തുറന്നു പറഞ്ഞ് ക്രൂസ്

ഇത്തവണത്തെ യൂറോ കപ്പ് ഫുട്‌ബോളില്‍ ഇതുവരെക്കഴിഞ്ഞതില്‍ ഏറ്റവും ഹൈവോള്‍ട്ടേജ് മത്സരങ്ങളില്‍ ഒന്നായിരുന്നു പോര്‍ചുഗല്‍-ജര്‍മനി പോരാട്ടം. മത്സരത്തില്‍ ജര്‍മനി രണ്ടിനെതിരേ നാലു ഗോളുകള്‍ക്കു ജയിച്ചെങ്കിലും ഏറെ ശ്രദ്ധ നേടിയത് മത്സരത്തിനിടെ ജര്‍മന്‍ താരം ടോണി ക്രൂസും പോര്‍ചുഗല്‍ നായകന്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും തമ്മില്‍ നടന്ന ദൈര്‍ഘ്യമേറിയ സംഭാഷണമായിരുന്നു. മത്സരം സംപ്രേഷണം ചെയ്ത എല്ലാ ടെലിവിഷന്‍ ചാനലുകളും ഇവരുടെ ഗൗരവമേറിയ ചര്‍ച്ച വലിയ പ്രാധാന്യത്തോടെ തന്നെ കാട്ടിയിരുന്നു. എന്താണ് ഇവര്‍ സംസാരിക്കുന്നത് എന്നായിരുന്നു ഭൂരിഭാഗം ആരാധകരും ഫുട്‌ബോള്‍ നിരീക്ഷകരും കളിപറച്ചിലുകാരും […]

21 Jun 2021 11:57 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

”ഇറ്റലിയില്‍ എങ്ങനെ കാര്യങ്ങള്‍!!!” റൊണാള്‍ഡോയോടു താന്‍ സംസാരിച്ചതെന്തെന്നു തുറന്നു പറഞ്ഞ് ക്രൂസ്
X

ഇത്തവണത്തെ യൂറോ കപ്പ് ഫുട്‌ബോളില്‍ ഇതുവരെക്കഴിഞ്ഞതില്‍ ഏറ്റവും ഹൈവോള്‍ട്ടേജ് മത്സരങ്ങളില്‍ ഒന്നായിരുന്നു പോര്‍ചുഗല്‍-ജര്‍മനി പോരാട്ടം. മത്സരത്തില്‍ ജര്‍മനി രണ്ടിനെതിരേ നാലു ഗോളുകള്‍ക്കു ജയിച്ചെങ്കിലും ഏറെ ശ്രദ്ധ നേടിയത് മത്സരത്തിനിടെ ജര്‍മന്‍ താരം ടോണി ക്രൂസും പോര്‍ചുഗല്‍ നായകന്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും തമ്മില്‍ നടന്ന ദൈര്‍ഘ്യമേറിയ സംഭാഷണമായിരുന്നു.

മത്സരം സംപ്രേഷണം ചെയ്ത എല്ലാ ടെലിവിഷന്‍ ചാനലുകളും ഇവരുടെ ഗൗരവമേറിയ ചര്‍ച്ച വലിയ പ്രാധാന്യത്തോടെ തന്നെ കാട്ടിയിരുന്നു. എന്താണ് ഇവര്‍ സംസാരിക്കുന്നത് എന്നായിരുന്നു ഭൂരിഭാഗം ആരാധകരും ഫുട്‌ബോള്‍ നിരീക്ഷകരും കളിപറച്ചിലുകാരും ആരാഞ്ഞത്. ആ ചോദ്യത്തിന് ഇപ്പോള്‍ ക്രൂസ് തന്നെ ഉത്തരം നല്‍കി രംഗത്തു വന്നിരിക്കുകയാണ്.

തന്റെ അടുത്ത സുഹൃത്തായ റൊണാള്‍ഡോയോട് ഇറ്റലിയിലെയും ഇറ്റാലിയന്‍ സീരി എയിലെയും വിശേഷങ്ങള്‍ ചോദിച്ചറിയുകയായിരുന്നു താനെന്നാണ് ക്രൂസ് പറഞ്ഞത്. ”ഞങ്ങള്‍ ഏറെക്കാലം ഒരുമിച്ചു(റയല്‍ മാഡ്രിഡില്‍) കളിച്ചവരാണ്. ഒരു ഇടവേളയ്ക്കു ശേഷം നേരില്‍ക്കണ്ടപ്പോള്‍ വിശേങ്ങള്‍ ചോദിച്ചറിയുകയായിരുന്നു. ഇറ്റലിയിലെ വിശേഷങ്ങളായിരുന്നു എനിക്കറിയേണ്ടിയിരുന്നത്” -ക്രൂസ് പറഞ്ഞു.

ജര്‍മനി-പോര്‍ചുഗല്‍ മത്സരത്തെക്കുറിച്ചും സംസാരിച്ചുവെന്നും എന്നാല്‍ അത് തികച്ചും സൗഹാര്‍ദപരമായിരുന്നുവെന്നും വരുന്ന മത്സരങ്ങളില്‍ പരസ്പരം ആശംസ അറിയിച്ചാണ് തങ്ങള്‍ നിര്‍ത്തിയതെന്നും ക്രൂസ് കൂട്ടിച്ചേര്‍ത്തു.

മത്സരത്തിനിടെ താന്‍ റൊണാള്‍ഡോയോടു മാത്രമല്ല സൗഹൃദം പുതുക്കിയതെന്നും ക്രൂസ് കൂട്ടിച്ചേര്‍ത്തു. റയലില്‍ ഒപ്പമുണ്ടായിരുന്ന പോര്‍ചുഗല്‍ പ്രതിരോധതാരം പെപ്പെയുമായും താന്‍ ഗ്രൗണ്ടില്‍ വച്ചു സംസാരിച്ചുവെന്നും താന്‍ വളരെയധികം ഇഷ്ടപ്പെടുന്ന താരങ്ങളില്‍ ഒരാളാണ് പെപ്പെയെന്നും ക്രൂസ് വ്യക്തമാക്കി.

Next Story

Popular Stories