Top

‘മേഴ്സിക്കുട്ടിയമ്മയുടേത് നുണ’; മത്സ്യബന്ധന കരാര്‍ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് ലത്തീന്‍ സഭയുടെ മുന്നറിയിപ്പ്; പിന്തുണച്ച് യാക്കോബായ ബിഷപ്പ്

ആഴക്കടല്‍ മത്സ്യബന്ധന കരാറില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് റീജണല്‍ ലത്തീന്‍ കാത്തലിക് കൗണ്‍സില്‍. മന്ത്രി മേഴ്‌സിക്കുട്ടിയമ്മക്കെതിരെയും വ്യവസായവകുപ്പിനെതിരെയുമാണ് ലത്തീന്‍ കാത്തലിക് കൗണ്‍സില്‍ രംഗത്തെത്തിയത്. മേഴ്‌സിക്കുട്ടിയമ്മ ഓരോ ദിവസവും നുണ പറയുകയാണ്. തെളിവു കൊണ്ടുവരൂ എന്ന പ്രസ്താവന ആശ്ചര്യകരമാണെന്ന് കൗണ്‍സില്‍ നേതാക്കള്‍ പറഞ്ഞു. വിഷയത്തില്‍ വ്യവസാന, ഫിഷറീസ് വകുപ്പുകള്‍ കുറ്റകരമായി ഇടപെട്ടു. അവര്‍ ശ്രദ്ധിച്ചത് മറ്റ് ചില കാര്യങ്ങളാണ്. അവര്‍ മത്സ്യത്തൊഴിലാളികളെ മറന്നുപോയി. മുഖ്യമന്ത്രി പിണറായി വിജയന്‍ അറിഞ്ഞാണ് ഇതെല്ലാം ചെയ്തതെന്ന് കരുതുന്നില്ല. തീരങ്ങളെ കയ്യടക്കാന്‍ ആഗോള ഗൂഢനീക്കം […]

7 March 2021 4:25 AM GMT

‘മേഴ്സിക്കുട്ടിയമ്മയുടേത് നുണ’; മത്സ്യബന്ധന കരാര്‍ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് ലത്തീന്‍ സഭയുടെ മുന്നറിയിപ്പ്; പിന്തുണച്ച് യാക്കോബായ ബിഷപ്പ്
X

ആഴക്കടല്‍ മത്സ്യബന്ധന കരാറില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് റീജണല്‍ ലത്തീന്‍ കാത്തലിക് കൗണ്‍സില്‍. മന്ത്രി മേഴ്‌സിക്കുട്ടിയമ്മക്കെതിരെയും വ്യവസായവകുപ്പിനെതിരെയുമാണ് ലത്തീന്‍ കാത്തലിക് കൗണ്‍സില്‍ രംഗത്തെത്തിയത്.

മേഴ്‌സിക്കുട്ടിയമ്മ ഓരോ ദിവസവും നുണ പറയുകയാണ്. തെളിവു കൊണ്ടുവരൂ എന്ന പ്രസ്താവന ആശ്ചര്യകരമാണെന്ന് കൗണ്‍സില്‍ നേതാക്കള്‍ പറഞ്ഞു. വിഷയത്തില്‍ വ്യവസാന, ഫിഷറീസ് വകുപ്പുകള്‍ കുറ്റകരമായി ഇടപെട്ടു. അവര്‍ ശ്രദ്ധിച്ചത് മറ്റ് ചില കാര്യങ്ങളാണ്. അവര്‍ മത്സ്യത്തൊഴിലാളികളെ മറന്നുപോയി. മുഖ്യമന്ത്രി പിണറായി വിജയന്‍ അറിഞ്ഞാണ് ഇതെല്ലാം ചെയ്തതെന്ന് കരുതുന്നില്ല. തീരങ്ങളെ കയ്യടക്കാന്‍ ആഗോള ഗൂഢനീക്കം നടക്കുന്നുണ്ട്. കടലിനെ വില്‍ക്കുകയും മോഷ്ടിക്കുകയും ചെയ്യുകയാണ്. ഇതെല്ലാം നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും ലത്തീന്‍ കാത്തലിക് കൗണ്‍സില്‍ നേതാക്കള്‍ വ്യക്തമാക്കി. സംഭവത്തില്‍ ശക്തമായ പ്രതിക്ഷേധമുണ്ടെന്ന് അറിയിക്കുകയാണെന്ന് ബിഷപ്പ് ജോസഫ് കരിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, ലത്തീന്‍ കാത്തലിക് കൗണ്‍സിലിനെ പിന്തുണച്ച് യാക്കോബായ സഭാ ബിഷപ്പ് നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് രംഗത്തെത്തി. തെറ്റ് ആര് ചെയ്താലും മുഖം നോക്കാതെ വിളിച്ചു പറയണം. ഇടതുപക്ഷം ചിന്തിക്കുക പോലും ചെയ്യാത്ത കാര്യങ്ങളാണ് നടന്നത്.

ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പറഞ്ഞത് ഇങ്ങനെ: ”ഈ ആര്‍ജ്ജവത്തെ ഞാന്‍ ആദരിക്കുന്നു…ഞാനും ഇത് വിളിച്ചു പറഞ്ഞതാണ്…തെറ്റ് ആരു ചെയ്താലും മുഖം നോക്കാതെ വിളിച്ചു പറയണം…അത് ഇടതായാലും വലതായാലും മധ്യമായാലും… ഇടതു പക്ഷം ഒരിക്കലും ചിന്തിക്കുക പോലും ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങളായിരുന്നു ആഴക്കടല്‍ അവകാശം കോര്‍പറേറ്റ് ശക്തികള്‍ക്കു കൊടുക്കാന്‍ ആലോചിച്ചത് വഴി ചെയ്തത്. പിന്മാറിയത് നന്നായെങ്കിലും ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത വീഴ്ച ആയിരുന്നു ആ നടപടികള്‍. ചൈന പുതിയ സാമ്പത്തിക സാമ്രാജ്യം ആയതോടെ ആഗോള മൂലധന ശക്തികള്‍ നമ്മുടെ ആഴകടല്‍ നോട്ടം ഇട്ടു കഴുകനെ പോലെ വട്ടമിട്ടു പറക്കുകയാണ്. നമ്മുടെ പാരമ്പരാഗത മത്സ്യ തൊഴിലാളുകളുടെ കടലിന്റെ അവകാശം നഷ്ടപ്പെടുത്തുന്ന ഏതു തീരുമാനം ആരു കൈകൊണ്ടാലും ശക്തമായി എതിര്‍ക്കപ്പെടണം. ലത്തീന്‍ കത്തോലിക്ക കൌണ്‍സിലിന്റെ ധീരമായ ഈ നിലപാടിന് ബിഗ് സല്യൂട്ട്.”

Next Story