‘കാത്തിരിപ്പിനൊരു സുഖമുണ്ടെന്ന് മനസ്സിലാവുന്നത് ഇപ്പോഴാണ്;’ തള്ളി മറിക്കാന്‍ താല്പര്യമില്ലെന്ന് കൃഷ്ണകുമാര്‍
നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് വേറിട്ട അനുഭവമായിരുന്നെന്ന് ബിജെപി സ്ഥാനാര്‍ത്ഥിയും നടനുമായ കൃഷ്ണകുമാര്‍. സ്കൂള്‍ തെരഞ്ഞെടുപ്പില്‍ പോലും മത്സരിക്കാത്ത താന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങിയത് ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമായിരുന്നെന്നും 20 ദിവസത്തിനുള്ളില്‍ പല പാഠങ്ങളും പഠിച്ചെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. മീഡിയ വണിനോടാണ് പ്രതികരണം. ്സ്ഥാനാര്ത്ഥികള്ക്ക് ഫലമറിയുന്നതു വരെ ടെന്‍ഷനായിരിക്കുമോ എങ്ങനെയാണ് അവര്‍ കാത്തിരിക്കുന്നതെന്നൊക്കെയായിരുന്നു പണ്ട് ഞാന്‍ ആലോചിച്ചിരുന്നത്. എന്നാല്‍ കാത്തിരിപ്പിനൊരു സുഖമുണ്ടെന്ന് ഇപ്പോള്‍ മനസ്സിലായെന്നും കൃഷ്ണ കുമാര്‍ പറഞ്ഞു. സ്കൂള്‍ തെരഞ്ഞെടുപ്പില്‍ പോലും ഞാന്‍ നിന്നിട്ടില്ല. മറ്റുള്ളവരെ ജയിപ്പിക്കാനായിരുന്നു […]

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് വേറിട്ട അനുഭവമായിരുന്നെന്ന് ബിജെപി സ്ഥാനാര്‍ത്ഥിയും നടനുമായ കൃഷ്ണകുമാര്‍. സ്കൂള്‍ തെരഞ്ഞെടുപ്പില്‍ പോലും മത്സരിക്കാത്ത താന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങിയത് ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമായിരുന്നെന്നും 20 ദിവസത്തിനുള്ളില്‍ പല പാഠങ്ങളും പഠിച്ചെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. മീഡിയ വണിനോടാണ് പ്രതികരണം.
്സ്ഥാനാര്ത്ഥികള്ക്ക് ഫലമറിയുന്നതു വരെ ടെന്‍ഷനായിരിക്കുമോ എങ്ങനെയാണ് അവര്‍ കാത്തിരിക്കുന്നതെന്നൊക്കെയായിരുന്നു പണ്ട് ഞാന്‍ ആലോചിച്ചിരുന്നത്. എന്നാല്‍ കാത്തിരിപ്പിനൊരു സുഖമുണ്ടെന്ന് ഇപ്പോള്‍ മനസ്സിലായെന്നും കൃഷ്ണ കുമാര്‍ പറഞ്ഞു.
സ്കൂള്‍ തെരഞ്ഞെടുപ്പില്‍ പോലും ഞാന്‍ നിന്നിട്ടില്ല. മറ്റുള്ളവരെ ജയിപ്പിക്കാനായിരുന്നു ഞാന്‍ ശ്രമിച്ചത്. തെരഞ്ഞെടുപ്പില്‍ 90 ശതമാനവും നല്ല അനുഭവങ്ങളായിരുന്നു. എന്നാല്‍ തീരദേശത്തെ സ്ഥലങ്ങളിലും നഗരത്തിനകത്തെ കോളനി പോലുള്ള സ്ഥലങ്ങളിലെയും കാഴ്ച വിഷമിപ്പിച്ചു. സര്‍ക്കാര്‍ തലത്തില്‍ എങ്ങനെ ഇവരെയൊക്കെ സഹായിക്കാന്‍ പറ്റുമെന്നതിനെക്കുറിച്ച് പഠനം നടത്തി വരികയായിരുന്നു ഈ ദിവസങ്ങളിലെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണം മൂലം അഭിനയിച്ചു വന്ന സീരിയല്‍ ഷൂട്ടിംഗ് മുടങ്ങിയിരുന്നെന്നും സീരിയലിന്റെ സംവിധായകനോടും നിര്‍മാതാവിനോടും അക്കാര്യത്തില്‍ നന്ദിയുണ്ടെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് ഫലം എന്തായാലും ആശങ്കയില്ലെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. ‘നമുക്ക് മുന്നില്‍ സ്മൃതി ഇറാനി എന്ന സഹോദരിയുണ്ട്. അവര്‍ ഫലം നോക്കിയില്ല. അവര്‍ അവിടെ വര്‍ക് ചെയ്തു. അതിനുള്ള ഫലം അഞ്ചു കൊല്ലം കഴിഞ്ഞപ്പോള്‍ അവര്‍ക്ക് കിട്ടി. ചില ചിന്തകള്‍ മനസ്സിലുണ്ട് തള്ളി മറയ്ക്കാന്‍ താല്പര്യമില്ല,’ കൃഷ്ണകുമാര്‍.