Top

‘ഡമ്മി കര്‍ഷകര്‍, മൂന്നാംകിട സെലിബ്രിറ്റീസ്’; മാന്തിയാല്‍ വലിച്ചുകീറുമെന്ന് കൃഷ്ണകുമാര്‍

രാജ്യതലസ്ഥാനത്ത് സമരം ചെയ്യുന്നത് ഡമ്മി കര്‍ഷകരാണ്. യഥാര്‍ത്ഥ കര്‍ഷകര്‍ സന്തുഷ്ടരും അവരുടെ കൃഷിയിടങ്ങളിലുമാണെന്ന് നടനും ബിജെപി അംഗവുമായ കൃഷ്ണ കുമാര്‍. കര്‍ഷക സമരത്തെ പിന്തുണച്ചവര്‍ മൂന്നാംകിട സെലിബ്രിറ്റീസ് ആണ്. റിഹാനയും, ഗ്രെറ്റ തുന്‍ബെര്‍ഗും എഴുതിയ ട്വീറ്റുകള്‍ കൂലി കൊടുത്ത് എഴുതിച്ചതാണെന്നും കൃഷ്ണ കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഭരതത്തിന്റെ, ലോകം അറിയുന്ന, ലോകം ബഹുമാനിക്കുന്ന ശെരിയായ സെലിബ്രിറ്റിസ്, ലോകം കണ്ട ഏറ്റവും മികച്ച ബാറ്റസ്മാനായ സച്ചിന്‍ തെണ്ടുക്കറുടെ നേതൃത്വത്തില്‍ ആഞ്ഞടിച്ചപ്പോള്‍ വിദേശിപ്പട ഗ്രൗണ്ടിനു പുറത്തായി.. എല്ലാം തീര്‍ന്നു..സ്‌പോര്‍ട്‌സ്, സിനിമ, […]

4 Feb 2021 6:52 AM GMT

‘ഡമ്മി കര്‍ഷകര്‍, മൂന്നാംകിട സെലിബ്രിറ്റീസ്’; മാന്തിയാല്‍ വലിച്ചുകീറുമെന്ന് കൃഷ്ണകുമാര്‍
X

രാജ്യതലസ്ഥാനത്ത് സമരം ചെയ്യുന്നത് ഡമ്മി കര്‍ഷകരാണ്. യഥാര്‍ത്ഥ കര്‍ഷകര്‍ സന്തുഷ്ടരും അവരുടെ കൃഷിയിടങ്ങളിലുമാണെന്ന് നടനും ബിജെപി അംഗവുമായ കൃഷ്ണ കുമാര്‍. കര്‍ഷക സമരത്തെ പിന്തുണച്ചവര്‍ മൂന്നാംകിട സെലിബ്രിറ്റീസ് ആണ്. റിഹാനയും, ഗ്രെറ്റ തുന്‍ബെര്‍ഗും എഴുതിയ ട്വീറ്റുകള്‍ കൂലി കൊടുത്ത് എഴുതിച്ചതാണെന്നും കൃഷ്ണ കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഭരതത്തിന്റെ, ലോകം അറിയുന്ന, ലോകം ബഹുമാനിക്കുന്ന ശെരിയായ സെലിബ്രിറ്റിസ്, ലോകം കണ്ട ഏറ്റവും മികച്ച ബാറ്റസ്മാനായ സച്ചിന്‍ തെണ്ടുക്കറുടെ നേതൃത്വത്തില്‍ ആഞ്ഞടിച്ചപ്പോള്‍ വിദേശിപ്പട ഗ്രൗണ്ടിനു പുറത്തായി.. എല്ലാം തീര്‍ന്നു..സ്‌പോര്‍ട്‌സ്, സിനിമ, രാഷ്ട്രീയം തുടങ്ങി എല്ലാ മേഖലകളിലെയും സെലിബ്രിറ്റീസ് അവരവരുടെ സോഷ്യല്‍ മീഡിയ പ്ലാറ്റഫോമിലൂടെ തിരിച്ചടിച്ചു ശത്രുവിനെ നിശബ്ദമാക്കിയെന്നും കൃഷ്ണ കുമാര്‍ വ്യക്തമാക്കി.

കൃഷ്ണ കുമാറിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

ഭാരതം ഒരു ശക്തമായ ഒരു രാജ്യമാണ്.. ഭാരതീയര്‍ അതി ശക്തരും. നമ്മള്‍ ഒരു വലിയ കുടുംബമാണ്. കുടുംബത്തില്‍ നിറയെ സന്തോഷവും ഇടയ്ക്കു ചില ദുഖങ്ങളും അത് ചിലപ്പോ കൊച്ചു കൊച്ചു പ്രശ്‌നങ്ങളുമായി മാറാം. നല്ല കുടുംബവും കുടുംബ നാഥനും ഉള്ളതിനാല്‍ നമുക്കത് തീര്‍ക്കാവുന്നതേയുള്ളു.. അവിടെയാണ് പരാചിതരായ അയല്‍വക്കകാരുടെ റോള്‍..അതും ഇതുവരെ കേള്‍ക്കാത്ത ചില ‘സെലിബ്രിറ്റിസിന്റെ’ രംഗപ്രവേശം. കുത്തിത്തിരിപ്പിനായി ചില വ്യാജ പ്രചരണങ്ങളുമായി ഒന്ന് പണിതു നോക്കി.. കര്‍ഷകര്‍ നമ്മുടെ സ്വന്തം സഹോദരങ്ങളാണ്. അവര്‍ സന്തുഷ്ടരും, അവര്‍ അവരുടെ കൃഷിയിടങ്ങളിലുമാണ്. അതുകൊണ്ടാണല്ലോ നമ്മുടെ അന്നം മുട്ടാതെ പോകുന്നതും. ചില ഡമ്മി കര്‍ഷകര്‍ ഡല്‍ഹിയില്‍ കാട്ടിക്കൂട്ടിയ വ്യാജ കര്‍ഷക സമരത്തിന് പിന്നാലെ ചില രാജ്യങ്ങളിലെ മൂന്നാകിട സെലിബ്രിറ്റിസിനു കാശുകൊടുത്തു കൂലിക്കേഴുതിപിച്ച ചില ട്വീറ്റ്‌റുകള്‍ പ്രത്യക്ഷപെട്ടു.. പക്ഷെ ഭരതത്തിന്റെ, ലോകം അറിയുന്ന, ലോകം ബഹുമാനിക്കുന്ന ശെരിയായ സെലിബ്രിറ്റിസ്, ലോകം കണ്ട ഏറ്റവും മികച്ച ബാറ്റസ്മാനായ സച്ചിന്‍ തെണ്ടുക്കറുടെ നേതൃത്വത്തില്‍ ആഞ്ഞടിച്ചപ്പോള്‍ വിദേശിപ്പട ഗ്രൗണ്ടിനു പുറത്തായി.. എല്ലാം തീര്‍ന്നു..സ്‌പോര്‍ട്‌സ്, സിനിമ, രാഷ്ട്രീയം തുടങ്ങി എല്ലാ മേഖലകളിലെയും സെലിബ്രിറ്റീസ് അവരവരുടെ സോഷ്യല്‍ മീഡിയ പ്ലാറ്റഫോമിലൂടെ തിരിച്ചടിച്ചു ശത്രുവിനെ നിശബ്ദമാക്കി. ഇതാണ് ശെരിയായ ഭാരതവും, ഭാരതീയരും. നമ്മളോട് കളിക്കല്ലേ.. മാന്തിയാല്‍ വലിച്ചു കീറും.. ഇതാണ് പുതിയ ഇന്ത്യ.. ജയ് ഹിന്ദ്.

ഭാരതം ഒരു ശക്തമായ ഒരു രാജ്യമാണ്.. ഭാരതീയർ അതി ശക്തരും. നമ്മൾ ഒരു വലിയ കുടുംബമാണ്. കുടുംബത്തിൽ നിറയെ സന്തോഷവും ഇടയ്ക്കു…

Posted by Krishna Kumar on Thursday, 4 February 2021

ഇന്നലെ കേന്ദ്ര സര്‍ക്കാര്‍ സമരത്തെ കുറിച്ച് മറ്റ് രാജ്യങ്ങളില്‍ നിന്ന് പ്രതികരണം അറിയിച്ചവര്‍ക്കെതിരെ മുന്നറിയിപ്പുമായി രംഗത്തെത്തിയിരുന്നു. ഇത്തരം കാര്യങ്ങളില്‍ അഭിപ്രായം പറയുന്നതിന് മുന്നെ കാര്യങ്ങള്‍ വ്യക്തമായി അന്വേഷിക്കണം. അനാവശ്യമായി സമൂഹമാധ്യമത്തില്‍ ഹാഷ്ടാഗുകള്‍ പ്രചരിപ്പിക്കുകയും, കമന്റുകള്‍ ചെയ്യുകയും ചെയ്യരുത്. പ്രത്യേകിച്ച് സെലിബ്രെറ്റികളുടെ ട്വീറ്റുകള്‍. ഇന്ത്യ ടുഗെതര്‍, ഇന്ത്യ എഗെയ്ന്‍സ്റ്റ് പ്രൊപ്പഗാണ്ട എന്ന ഹാഷ് ടാഗോടെയാണ് വിദേശകാര്യ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.

പ്രശസ്ത പോപ് ഗായിക റിഹാനയും, പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബെര്‍ഗുമാണ് ആദ്യമായി കര്‍ഷക സമരത്തിന് പിന്തുണ അറിയിച്ച് രംഗത്തെത്തിയത്. ഡല്‍ഹി പ്രദേശങ്ങളില്‍ പ്രതിഷേധത്തെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ഇന്റര്‍നെറ്റ് വിലക്കിയിരുന്നു. ഇതിനെതിരെയാണ് ഇരുവരും പ്രതികരിച്ചത്. എന്താണ് ഇതേ കുറിച്ച് ആരും സംസാരിക്കാത്തതെന്നായിരുന്നു റിഹാനയുടെ ചോദ്യം. അതിന് പിന്നാലെ ബോളിവുഡ് താരം കങ്കണ റണാവത്ത് സമരം ചെയ്യുന്ന കര്‍ഷകര്‍ തീവ്രവാദികളാണെന്ന് പറഞ്ഞ് റിഹാനയെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്തിരുന്നു. ‘ഇന്ത്യയുടെ പരമാധികാരത്തില്‍ കൈകടത്താന്‍ ആരെയും അനുവദിക്കില്ല. വിദേശികള്‍ക്ക് കാഴ്ച്ചക്കാരാവാം എന്നാല്‍ പ്രതിനിധികളാവാന്‍ ശ്രമിക്കേണ്ടതില്ല. ഇന്ത്യക്ക് സ്വന്തം ജനതയെ നന്നായി അറിയാവുന്നത്. ഒരു ജനതയായി തുടരാം.” എന്നാണ് ക്രിക്കറ്റ് ദൈവം സച്ചിന്‍ റിഹാനയോട് ട്വീറ്റിലൂടെ പറഞ്ഞത്.

അതേസമയം ഡല്‍ഹി പൊലീസ് ഗൂഢാലോചന, മതത്തിന്റെ പേരില്‍ ശത്രുതയുണ്ടാക്കാന്‍ ശ്രമം തുടങ്ങിയവയുടെ പേരില്‍് ഗ്രെറ്റക്കെതിരെ കേസ് എടുത്തു. രാജ്യത്തെ കര്‍ഷക സമരത്തെ പിന്തുണച്ച് ഗ്രെറ്റ് ട്വീറ്റ് ചെയ്തതിനെ തുടര്‍ന്നായിരുന്നു നടപടി. കര്‍ഷക സമരത്തെ കുറിച്ചുള്ള ഗ്രെറ്റയുടെ ട്വീറ്റ് സമരത്തിന് ആഗോളതലത്തില്‍ വലിയ ശ്രദ്ധ നേടിക്കൊടുത്തിരുന്നു. പോപ് സ്റ്റാര്‍ റിഹാനയുടെ കര്‍ഷക സമരത്തെ പിന്തുണച്ചുള്ള ട്വീറ്റിന് പിന്നാലെയാണ് ഗ്രെറ്റ ആദ്യ ട്വീറ്റ് ചെയ്യുന്നത്. ഡല്‍ഹി പൊലീസ് കേസെടുത്തതിന് പിന്നാലെ താന്‍ കര്‍ഷകര്‍ക്കൊപ്പം തന്നെയാണെന്ന് അറിയിച്ച് ഗ്രെറ്റ് തുന്‍ബെര്‍ഗും രംഗത്തെത്തി. ‘ഞാന്‍ ഇപ്പോഴും കര്‍ഷകര്‍ക്കൊപ്പം നില്‍ക്കുകയും അവരുടെ സമാധാനപരമായ സമരത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു. എത്ര വലിയ അളവിലുള്ളതായാലും, വെറുപ്പോ ഭീഷണികളോ മനുഷ്യാവകാശലംഘനങ്ങളോ അതില്‍ ഒരു മാറ്റവുമുണ്ടാക്കാന്‍ പോകുന്നില്ല’ എന്നാണ് ഗ്രെറ്റ് ട്വീറ്റ് ചെയ്തത്.

Next Story