മക്കളുടെ രാഷ്ട്രീയം എന്ത്? കൃഷ്ണകുമാറിന്റെ മറുപടി
മക്കളുടെ രാഷ്ട്രീയ നിലപാടുകള്‍ എന്താണെന്ന് വ്യക്തമാക്കി ബിജെപി അനുഭാവിയും നടനുമായ കൃഷ്ണ കുമാര്‍. മക്കളുടെ രാഷ്ട്രീയം എന്നത് അവരുടെ സ്വാതന്ത്ര്യമാണെന്നും സുഹൃത്തുക്കളുടെ സ്വാധീനം കൊണ്ട് നല്ലത് ഏതാണെന്ന് അവര്‍ തീരുമാനിക്കട്ടെയെന്നും കൃഷ്ണ കുമാര്‍ മലയാള മനോരമയ്ക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. കൃഷ്ണകുമാറിന്റെ വാക്കുകള്‍: ”കുട്ടികളെ ഞാന്‍ ഒന്നും അടിച്ചേല്‍പ്പിക്കാറില്ല. അവരുടെ രാഷ്ട്രീയം ഒക്കെ അവരുടെ സ്വാതന്ത്ര്യമാണ്. വീട്ടില്‍ എല്ലാവരും എല്ലാം തുറന്ന് ചര്‍ച്ച ചെയ്യും. അവരും എല്ലാം കണ്ടു വളരുകയല്ലേ. ഞങ്ങളുടെ കുടുംബത്തിന് നേരെ അടുത്തിടെ സൈബര്‍ […]

മക്കളുടെ രാഷ്ട്രീയ നിലപാടുകള്‍ എന്താണെന്ന് വ്യക്തമാക്കി ബിജെപി അനുഭാവിയും നടനുമായ കൃഷ്ണ കുമാര്‍. മക്കളുടെ രാഷ്ട്രീയം എന്നത് അവരുടെ സ്വാതന്ത്ര്യമാണെന്നും സുഹൃത്തുക്കളുടെ സ്വാധീനം കൊണ്ട് നല്ലത് ഏതാണെന്ന് അവര്‍ തീരുമാനിക്കട്ടെയെന്നും കൃഷ്ണ കുമാര്‍ മലയാള മനോരമയ്ക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
കൃഷ്ണകുമാറിന്റെ വാക്കുകള്‍: ”കുട്ടികളെ ഞാന്‍ ഒന്നും അടിച്ചേല്‍പ്പിക്കാറില്ല. അവരുടെ രാഷ്ട്രീയം ഒക്കെ അവരുടെ സ്വാതന്ത്ര്യമാണ്. വീട്ടില്‍ എല്ലാവരും എല്ലാം തുറന്ന് ചര്‍ച്ച ചെയ്യും. അവരും എല്ലാം കണ്ടു വളരുകയല്ലേ. ഞങ്ങളുടെ കുടുംബത്തിന് നേരെ അടുത്തിടെ സൈബര്‍ അറ്റാക്ക് ഉണ്ടായി. അത് കുട്ടികളെ കൂടുതല്‍ ശക്തരാക്കുകയാണ് ചെയ്തത്. ഞാന്‍ ഒരു പത്തു വര്‍ഷം കൊണ്ട് പഠിപ്പിച്ചു കൊടുക്കേണ്ട കാര്യങ്ങള്‍, അവര്‍ക്കു ഒരു ദിവസം കൊണ്ട് മനസിലായി. അവരോട് ഞാന്‍ ഏതു പാര്‍ട്ടിക്ക് വോട്ട് ചെയ്യണമെന്ന് പറഞ്ഞിട്ടില്ല. അവര്‍ക്ക് സുഹൃത്തുക്കള്‍ ഒക്കെ ഉണ്ടല്ലോ, അവരുടെ സ്വാധീനം ഒക്കെ ഉണ്ടാകുമല്ലോ. നല്ലതു ഏതാണെന്ന് അവര്‍ തീരുമാനിക്കട്ടെ.”
എതിര്‍ക്കുന്തോറും വളരുന്ന അത്ഭുത പ്രതിഭാസമാണ് നരേന്ദ്രമോദിയെന്നും അതു പോലെ തന്റെ മക്കളും വളരുമെന്നും കഴിഞ്ഞദിവസം മറ്റൊരു അഭിമുഖത്തില്‍ കൃഷ്ണകുമാര്‍ പറഞ്ഞിരുന്നു. ആ സംഘി ഈ സംഘി എന്നൊന്നും തന്നെ ആരും വിളിക്കേണ്ടെന്നും താനൊരു കട്ട സംഘിയാണെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി 51ല്‍ അധികം സീറ്റുകള്‍ നേടുമെന്നും കൃഷ്ണകുമാര്‍ അവകാശപ്പെട്ടിരുന്നു.