Top

‘ഇഷാനി വണ്ണില്‍ മുഖ്യ നായിക വേഷമാണ് ചെയ്യുന്നത്’; മകളുടെ ആദ്യ സിനിമയെ കുറിച്ച് കൃഷ്ണകുമാർ

മമ്മൂട്ടിയുടെ വണ്‍ എന്ന ചിത്രം ഇന്നലെയാണ് തിയറ്ററില്‍ റിലീസ് ചെയ്തത്. ചിത്രത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയും, നടനുമായ കൃഷ്ണകുമാറിന്റെ മകള്‍ ഇഷാനി കൃഷ്ണയും പ്രധാന വേഷം ചെയ്യുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയിലും മകളുടെ ആദ്യ സിനിമ കാണാന്‍ കൃഷ്ണ കുമാര്‍ തിയറ്ററിലെത്തിയിരുന്നു. താന്‍ കുറേ സിനിമയില്‍ അഭിനയിച്ചെങ്കിലും ചെറിയ വേഷങ്ങളാണ് ചെയ്തിട്ടുള്ളത്. എന്നാല്‍ തന്റെ മകള്‍ ചിത്രത്തില്‍ പ്രധാന നായിക വേഷമാണ് ചെയ്തിരിക്കുന്നതെന്നും കൃഷ്ണ കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ‘ഞാന്‍ കുറേ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. പക്ഷെ വലിയ വേഷങ്ങളൊന്നുമല്ലല്ലോ. പക്ഷെ […]

27 March 2021 12:00 AM GMT
ഫിൽമി റിപ്പോർട്ടർ

‘ഇഷാനി വണ്ണില്‍ മുഖ്യ നായിക വേഷമാണ് ചെയ്യുന്നത്’; മകളുടെ ആദ്യ സിനിമയെ കുറിച്ച് കൃഷ്ണകുമാർ
X

മമ്മൂട്ടിയുടെ വണ്‍ എന്ന ചിത്രം ഇന്നലെയാണ് തിയറ്ററില്‍ റിലീസ് ചെയ്തത്. ചിത്രത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയും, നടനുമായ കൃഷ്ണകുമാറിന്റെ മകള്‍ ഇഷാനി കൃഷ്ണയും പ്രധാന വേഷം ചെയ്യുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയിലും മകളുടെ ആദ്യ സിനിമ കാണാന്‍ കൃഷ്ണ കുമാര്‍ തിയറ്ററിലെത്തിയിരുന്നു. താന്‍ കുറേ സിനിമയില്‍ അഭിനയിച്ചെങ്കിലും ചെറിയ വേഷങ്ങളാണ് ചെയ്തിട്ടുള്ളത്. എന്നാല്‍ തന്റെ മകള്‍ ചിത്രത്തില്‍ പ്രധാന നായിക വേഷമാണ് ചെയ്തിരിക്കുന്നതെന്നും കൃഷ്ണ കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘ഞാന്‍ കുറേ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. പക്ഷെ വലിയ വേഷങ്ങളൊന്നുമല്ലല്ലോ. പക്ഷെ ഇവരെ സംബന്ധിച്ചടത്തോളം ഈ സിനിമയില്‍ മുഖ്യ നായികയുടെ വേഷമാണ് ചെയ്യുന്നത്. സ്വാഭാവികമായിട്ടും ഒരു കൈത്താങ്ങ്പ്ര ചരണത്തിനിടയിലാണെങ്കിലും നമ്മുടെ കുടുംബത്തിലെ ഒരു അംഗത്തിന് പ്രത്യേകിച്ച് പെണ്‍മക്കള്‍ക്ക്. അതിനായിട്ട് ഒന്ന് വന്നു ഉടന്‍ തന്നെ തിരിച്ചുപോകും. അതാണ് സത്യാവസ്ഥ.’

കൃഷ്ണ കുമാര്‍

ചിത്രത്തില്‍ രമ്യ എന്നാണ് ഇഷാനിയുടെ കഥാപാത്രത്തിന്റെ പേര്. ഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയും, ചെയര്‍പേഴ്സണുമായാണ് രമ്യ എന്ന കഥാപാത്രമെത്തുന്നത്. മമ്മൂട്ടിക്കൊപ്പം അഭിനയിച്ച അനുഭവം ഇഷാനി ഒരു അഭിമുഖത്തില്‍ പങ്കുവെച്ചിരുന്നു.ചിത്രീകരണം തുടങ്ങിയ സമയത്ത് നല്ല പേടിയുണ്ടായിരുന്നു മമ്മൂട്ടിക്കൊപ്പം അഭിനയിക്കാന്‍. എന്നാല്‍ അഭിനയിച്ചപ്പോള്‍ വിചാരിച്ച അത്ര പേടിയൊന്നും തോന്നിയില്ലെന്നായിരുന്നു ഇഷാനി പറഞ്ഞത്. ചിത്രത്തില്‍ കൃഷ്ണ കുമാര്‍ കസ്റ്റംസ് ഓഫീസറുടെ വേഷം ചെയ്യുന്നുണ്ട്.

അതേസമയം ചിത്രം തിയറ്റര്‍ പ്രദര്‍ശനം തുടരുകയാണ്. ഈ മാസം റിലീസ് ചെയ്യുന്ന രണ്ടാമത്തെ മമ്മൂട്ടി ചിത്രമാണ് വണ്‍. ആദ്യ പ്രദര്‍ശനത്തിന് ശേഷം മിശ്ര അഭിപ്രായങ്ങളാണ് ചിത്രത്തെ കുറിച്ച് വന്നുകൊണ്ടിരിക്കുന്നത്. ഒരു വിഭാഗം പ്രേക്ഷകര്‍ ചിത്രത്തെ പ്രശംസിക്കുമ്പോള്‍ മറ്റൊരു വിഭാഗം പ്രതീക്ഷിച്ച സിനിമാറ്റിക് അനുഭവം ചിത്രം തന്നില്ലെന്ന പരാതിയും പറയുന്നുണ്ട്. ബോബി സഞ്ജയ് എന്ന തിരക്കഥാകൃത്തുക്കളില്‍ നിന്ന് ഇതിലും മികച്ച സിനിമയാണ് പ്രതീക്ഷിച്ചതെന്നും അഭിപ്രായങ്ങള്‍ വരുന്നുണ്ട്. വണ്ണിലെ പശ്ചത്താല സംഗീതത്തിനും മികച്ച പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ഗോപി സുന്ദറാണ് പശ്ചാത്തല സംഗീതം നിര്‍വ്വഹിച്ചത്.

ചിത്രത്തിലെ മമ്മൂട്ടിയുടെയും മുരളി ഗോപിയുടെയും പ്രകടനത്തിന് മികച്ച പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ചിത്രത്തില്‍ കേരള മുഖ്യമന്ത്രിയായാണ് മമ്മൂട്ടി എത്തുന്നത്. മുരളി ഗോപി പ്രിപക്ഷ നേതാവിന്റെ വേഷമാണ് ചെയ്തിരിക്കുന്നത്. വണ്ണിന് നിലവില്‍ കേരളത്തിലുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിയായും സാമ്യം തോന്നിയില്ലെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു.

മമ്മൂട്ടി ആദ്യമായി മുഖ്യമന്ത്രി വേഷത്തില്‍ എത്തുന്ന മലയാളം ചിത്രമാണ് വണ്‍. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്ത ചിത്രം 2020 ഏപ്രിലിലാണ് റിലീസ് ചെയ്യാനിരുന്നത്. കൊവിഡ് മൂലം ചിത്രത്തിന്റെ റിലീസ് നീട്ടിവെക്കുകയായിരുന്നു. വണ്ണിന് നിലവിലെ കേരള രാഷ്ട്രീയവുമായി ബന്ധമില്ലെന്ന് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്.

ചിത്രത്തിന്റെ തിരക്കഥ ബോബി സഞ്ജയ്യാണ് നിര്‍വ്വഹിച്ചത്. കടക്കല്‍ ചന്ദ്രന്‍ എന്നാണ് ചിത്രത്തിലെ മമ്മുട്ടിയുടെ കഥാപാത്രത്തിന്റെ പേര്. മുരളി ഗോപി, ജോജു ജോര്‍ജ്, നിമിഷ സജയന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍. ഗോപി സുന്ദര്‍ സംഗീത സംവിധാനം ചെയ്ത ചിത്രത്തിന്റെ ഛായാഗ്രഹണം വൈദി സോമസുന്ദരമാണ് നിര്‍വ്വഹിച്ചത്.

Next Story

Popular Stories