Top

‘തിരുവനന്തപുരം കിച്ചുവിനെ അര്‍ഹിക്കുന്നില്ല’; ‘ആളുകള്‍ക്ക് ഇത്രയും തരംതാഴാന്‍ കഴിയുമോ?’ കൃഷ്ണകുമാറിന്റെ തോല്‍വിയില്‍ ഭാര്യയും തെറിവിളികളില്‍ മകളും

തിരുവനന്തപുരം മണ്ഡലത്തില്‍ പരാജയപ്പെട്ടെങ്കിലും എന്‍ഡിഎ സ്ഥാനാര്‍ത്ഥി കൃഷ്ണകുമാറിനെ അഭിനന്ദിച്ച് കുടുംബവും. കൃഷ്ണകുമാര്‍ അദ്ദേഹത്തിന്റെ പരമാവധി പരിശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ പ്രകടനത്തില്‍ തനിക്ക് അഭിമാനമുണ്ടെന്നും ഭാര്യ സിന്ധു ൃഷ്ണകുമാര്‍ പറഞ്ഞു. കൃഷ്ണകുമാറിനെ തിരുവനന്തപുരം അര്‍ഹിക്കുന്നില്ലെന്നും സിന്ധു പറഞ്ഞു. തോല്‍വി അംഗീകരിക്കുന്നുയെന്ന് പറഞ്ഞുകൊണ്ട് കൃഷ്ണകുമാര്‍ എഴുതിയ കുറിപ്പ് പങ്കുവച്ചുകൊണ്ടാണ് ഭാര്യയുടെ പ്രതികരണം. അതേസമയം, കൃഷ്ണകുമാറിന്റെ തോല്‍വി ആഘോഷിക്കുന്നവര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മകള്‍ ദിയയും രംഗത്തെത്തി. വിജയിച്ചവര്‍ അവരുടെ ജയം ആഘോഷിക്കുന്നതിന് പകരം മറ്റൊരാളുടെ പരാജയത്തെക്കുറിച്ചാണ് അഭിപ്രായം പറയുന്നതെന്ന് ദിയ പറഞ്ഞു. ആളുകള്‍ക്ക് ഇത്രയും […]

3 May 2021 5:18 AM GMT

‘തിരുവനന്തപുരം കിച്ചുവിനെ അര്‍ഹിക്കുന്നില്ല’; ‘ആളുകള്‍ക്ക് ഇത്രയും തരംതാഴാന്‍ കഴിയുമോ?’ കൃഷ്ണകുമാറിന്റെ തോല്‍വിയില്‍ ഭാര്യയും തെറിവിളികളില്‍ മകളും
X

തിരുവനന്തപുരം മണ്ഡലത്തില്‍ പരാജയപ്പെട്ടെങ്കിലും എന്‍ഡിഎ സ്ഥാനാര്‍ത്ഥി കൃഷ്ണകുമാറിനെ അഭിനന്ദിച്ച് കുടുംബവും. കൃഷ്ണകുമാര്‍ അദ്ദേഹത്തിന്റെ പരമാവധി പരിശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ പ്രകടനത്തില്‍ തനിക്ക് അഭിമാനമുണ്ടെന്നും ഭാര്യ സിന്ധു ൃഷ്ണകുമാര്‍ പറഞ്ഞു. കൃഷ്ണകുമാറിനെ തിരുവനന്തപുരം അര്‍ഹിക്കുന്നില്ലെന്നും സിന്ധു പറഞ്ഞു. തോല്‍വി അംഗീകരിക്കുന്നുയെന്ന് പറഞ്ഞുകൊണ്ട് കൃഷ്ണകുമാര്‍ എഴുതിയ കുറിപ്പ് പങ്കുവച്ചുകൊണ്ടാണ് ഭാര്യയുടെ പ്രതികരണം.

അതേസമയം, കൃഷ്ണകുമാറിന്റെ തോല്‍വി ആഘോഷിക്കുന്നവര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മകള്‍ ദിയയും രംഗത്തെത്തി. വിജയിച്ചവര്‍ അവരുടെ ജയം ആഘോഷിക്കുന്നതിന് പകരം മറ്റൊരാളുടെ പരാജയത്തെക്കുറിച്ചാണ് അഭിപ്രായം പറയുന്നതെന്ന് ദിയ പറഞ്ഞു. ആളുകള്‍ക്ക് ഇത്രയും തരംതാഴാന്‍ സാധിക്കുമോയെന്നും ദിയ ചോദിച്ചു.

ഇന്നലെ തെരഞ്ഞെടുപ്പു ഫലം വന്നതിന് പിന്നാലെയാണ് തോല്‍വി അംഗീകരിക്കുന്നുയെന്ന് പറഞ്ഞ് കൃഷ്ണകുമാര്‍ രംഗത്തെത്തിയത്. വിജയിച്ച ആന്റണി രാജുവിന് അഭിനന്ദനങ്ങളും കൃഷ്ണകുമാര്‍ അറിയിച്ചിരുന്നു. ”നമസ്‌കാരം… വളരെ നല്ല അനുഭവങ്ങള്‍ തന്ന കന്നി അങ്കത്തിലെ പരാജയം അംഗീകരിക്കുന്നു. ഒപ്പം തിരുവനന്തപുരം മണ്ഡലത്തിലെ പ്രിയപ്പെട്ട വോട്ടര്‍മാര്‍ എനിക്ക് തന്ന സ്‌നേഹത്തിനും എന്നിലര്‍പ്പിച്ച വിശ്വാസത്തിനും നന്ദി. എന്നോടൊപ്പം പ്രവര്‍ത്തിച്ച പാര്‍ട്ടിപ്രവര്‍ത്തകരായ സഹോദരങ്ങള്‍ക്കും ഒരായിരം നന്ദി..ഇലക്ഷന്‍ സമയത്തു എനിക്ക് വേണ്ട സഹായങ്ങള്‍ തന്ന പത്ര മാധ്യമ നവമാധ്യമ സുഹൃത്തുക്കള്‍ക്കും നന്ദി.. നിയുക്ത തിരുവനന്തപുരം എംഎല്‍എ ശ്രീ ആന്റണി രാജുവിനും, ശ്രി പിണറായി വിജയന്‍ മന്ത്രിസഭക്കും എന്റെ അഭിനന്ദനങ്ങള്‍.”-കൃഷ്ണകുമാര്‍ പറഞ്ഞു.

7089 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫിന്റെ ആന്റണി രാജു തിരുവനന്തപുരത്ത് വിജയിച്ചത്. 34,996 വോട്ടുകളാണ് കൃഷ്ണകുമാറിന് ലഭിച്ചത്. യുഡിഎഫിന്റെ വിഎസ് ശിവകുമാറിന് 41,659 വോട്ടുകളും ലഭിച്ചു.

Next Story