Top

‘സ്വതന്ത്ര വ്യക്തികളായ എന്റെ പെണ്‍മക്കളെ വിവാദത്തിലേക്ക് വലിച്ചിടുന്നു’; അച്ഛനെന്ന നിലയില്‍ വിഷമമുണ്ടെന്ന് കൃഷ്ണകുമാര്‍

തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിയായതിനാല്‍ തന്റെ പെണ്‍മക്കളെ മനപ്പൂര്‍വ്വം വിവാദത്തിലേക്ക് വലിച്ചിടുകയാണ് ചിലരെന്ന് ബിജെപി സ്ഥാനാര്‍ത്ഥി കൃഷ്ണ കുമാര്‍. ജീവിതത്തിലെ ഏറ്റവും വലിയ ശക്തി നാല് പെണ്മക്കളടങ്ങുന്ന ഈ സന്തുഷ്ട കുടുംബമാണ്. ഒരു കലാകാരന്‍ എന്ന നിലയിലും പൊതു പ്രവര്‍ത്തകന്‍ എന്ന നിലയിലും ബുദ്ധിമുട്ടുകള്‍ വന്നപ്പോള്‍ അവരുടെ പിന്തുണ ഇല്ലായിരുന്നെങ്കില്‍ ജീവിതം മറ്റൊന്നായേനെ. ഇപ്പോള്‍ തെരഞ്ഞെടുപ്പിന്റെ പേരില്‍ മക്കളെ വിവാദത്തിലേക്ക് വലിച്ചെഴക്കുന്നത് കാണുമ്പോള്‍ അച്ഛനെന്ന നിലയില്‍ ബുദ്ധിമുട്ടുണ്ടെന്നും കൃഷ്ണകുമാര്‍ പറയുന്നു. തന്റെ ഫേസ്ബുക്ക് പേജിലാണ് കൃഷ്ണകുമാര്‍ തന്റെ പെണ്‍മക്കള്‍ […]

2 April 2021 1:48 AM GMT
ഫിൽമി റിപ്പോർട്ടർ

‘സ്വതന്ത്ര വ്യക്തികളായ എന്റെ പെണ്‍മക്കളെ വിവാദത്തിലേക്ക് വലിച്ചിടുന്നു’; അച്ഛനെന്ന നിലയില്‍ വിഷമമുണ്ടെന്ന് കൃഷ്ണകുമാര്‍
X

തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിയായതിനാല്‍ തന്റെ പെണ്‍മക്കളെ മനപ്പൂര്‍വ്വം വിവാദത്തിലേക്ക് വലിച്ചിടുകയാണ് ചിലരെന്ന് ബിജെപി സ്ഥാനാര്‍ത്ഥി കൃഷ്ണ കുമാര്‍. ജീവിതത്തിലെ ഏറ്റവും വലിയ ശക്തി നാല് പെണ്മക്കളടങ്ങുന്ന ഈ സന്തുഷ്ട കുടുംബമാണ്. ഒരു കലാകാരന്‍ എന്ന നിലയിലും പൊതു പ്രവര്‍ത്തകന്‍ എന്ന നിലയിലും ബുദ്ധിമുട്ടുകള്‍ വന്നപ്പോള്‍ അവരുടെ പിന്തുണ ഇല്ലായിരുന്നെങ്കില്‍ ജീവിതം മറ്റൊന്നായേനെ. ഇപ്പോള്‍ തെരഞ്ഞെടുപ്പിന്റെ പേരില്‍ മക്കളെ വിവാദത്തിലേക്ക് വലിച്ചെഴക്കുന്നത് കാണുമ്പോള്‍ അച്ഛനെന്ന നിലയില്‍ ബുദ്ധിമുട്ടുണ്ടെന്നും കൃഷ്ണകുമാര്‍ പറയുന്നു.

തന്റെ ഫേസ്ബുക്ക് പേജിലാണ് കൃഷ്ണകുമാര്‍ തന്റെ പെണ്‍മക്കള്‍ നേരിടേണ്ടി വരുന്ന പ്രശ്‌നത്തെ കുറിച്ച് എഴുതിയത്. . മക്കളുടെ പേരില്‍ വിവാദം ഉണ്ടാക്കിയാല്‍ വേദനിക്കുന്ന കൃഷ്ണകുമാര്‍ എന്ന അച്ഛനെ മാത്രമേ നിങ്ങള്‍ക്ക് അറിയൂ. എന്ത് പ്രതിസന്ധി വന്നാലും നിലപാടുകളില്‍ ഉറച്ചു നില്‍ക്കുകയും, പറയുന്ന നിലപാടിനോട് സത്യസന്ധത പുലര്‍ത്തുകയും ചെയ്യുന്ന കൃഷ്ണകുമാര്‍ എന്ന പൊതുപ്രവര്‍ത്തകനെ വിവാദമുണ്ടാക്കുന്നവര്‍ക്ക് അറിയില്ലെന്ന് തോന്നുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൃഷ്ണകുമാറിന്റെ വാക്കുകള്‍:

ജീവിതത്തിലെ ഏറ്റവും വലിയ ശക്തി നാല് പെണ്മക്കളടങ്ങുന്ന ഈ സന്തുഷ്ട കുടുംബമാണ്. ഒരു കലാകാരന്‍ എന്ന നിലയിലും പൊതു പ്രവര്‍ത്തകന്‍ എന്ന നിലയിലും ബുദ്ധിമുട്ടുകള്‍ ഏറിയ ഓരോഘട്ടത്തിലും അവരുടെ പിന്തുണയില്ലായിരുന്നുവെങ്കില്‍ ജീവിതകഥ മറ്റൊന്നാകുമായിരുന്നു. ഇപ്പോള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടുകയും, പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യാന്‍ ആരംഭിച്ചപ്പോള്‍ സ്വതന്ത്ര വ്യക്തികളായ എന്റെ പെണ്‍മക്കളെയും വിവാദങ്ങളിലേക്ക് വലിച്ചിട്ട് വ്യക്തിപരമായി ഉപദ്രവിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. ഒരു പൊതു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഈ ഘട്ടത്തെ അതിജീവിക്കുകയും നേരിടുകയും തന്നെ ചെയ്യും. പക്ഷേ ഒരു അച്ഛന്‍ എന്ന നിലയില്‍ ഈ വിവാദങ്ങള്‍ ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. പക്ഷേ ആരോടും പരിഭവിക്കാതെ പറയാനുള്ള നിലപാടുകള്‍ ഉറച്ചു പറഞ്ഞുകൊണ്ട് മുന്നോട്ടു പോവുക തന്നെ ചെയ്യും. മക്കളുടെ പേരില്‍ വിവാദം ഉണ്ടാക്കിയാല്‍ വേദനിക്കുന്ന കൃഷ്ണകുമാര്‍ എന്ന അച്ഛനെ മാത്രമേ നിങ്ങള്‍ക്ക് അറിയൂ. എന്ത് പ്രതിസന്ധി വന്നാലും നിലപാടുകളില്‍ ഉറച്ചു നില്‍ക്കുകയും, പറയുന്ന നിലപാടിനോട് സത്യസന്ധത പുലര്‍ത്തുകയും ചെയ്യുന്ന കൃഷ്ണകുമാര്‍ എന്ന പൊതുപ്രവര്‍ത്തകനെ ഇപ്പോഴും വിവാദ കമ്മറ്റിക്കാര്‍ക്ക് മനസ്സിലായിട്ടില്ല എന്ന് തോന്നുന്നു.

കുറച്ച് ദിവസം മുമ്പാണ് കൃഷ്ണകുമാറുമായി ബന്ധപ്പെട്ട ബീഫ് പ്രശ്‌നത്തില്‍ മകളും നടിയുമായ അഹാനയെ ഉള്‍പ്പെടുത്തിയ പരമാര്‍ശങ്ങള്‍ മാധ്യമങ്ങളിലും സമൂഹമാധ്യമത്തിലും ചര്‍ച്ചയായത്. താന്‍ ബീഫ് കഴിക്കാറില്ലെന്നും ബീഫ് വീട്ടില്‍ കയറ്റാറില്ലെന്നും കൃഷ്ണകുമാര്‍ പറഞ്ഞിരുന്നു. എന്നാല്‍ കൃഷ്ണകുമാറിന്റെ മകളും നടിയുമായ അഹാന കൃഷ്ണ തന്റെ ഇഷ്ടഭക്ഷണം ബീഫ് ആണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഇട്ട പോസ്റ്റുകളും ഇതിനിടയില്‍ ഉയര്‍ന്നു വന്നു. ഇതു സംബന്ധിച്ച് നിരവധി ട്രോളുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്നുവന്നത്. തുടര്‍ന്ന് അഹാന പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.

തന്റെ പിതാവ് കൃഷ്ണകുമാര്‍ ബീഫ് വീട്ടില്‍ കയറ്റില്ലെന്ന് പറഞ്ഞിട്ടില്ലെന്നാണ് അഹാന പറഞ്ഞത്. അഭിമുഖത്തിന്റെ ഭാഗങ്ങള്‍ പങ്കുവെച്ചു കൊണ്ടായിരുന്നു നടിയുടെ പ്രതികരണം. ശാരീരിക പ്രശനമുള്ളതു കൊണ്ട് പിന്നിയിറച്ചിയൊഴിച്ച് ബാക്കി എല്ലാ കാര്യങ്ങളും കഴിക്കാറുണ്ടെന്ന് കൃഷ്ണ കുമാര്‍ പറയുന്ന വീഡിയോയുടെ ഭാഗമാണ് അഹാന പങ്കുവെച്ചത്. ഇന്‍സ്റ്റ്ഗ്രാം സ്റ്റോറീസിലൂടെയായിരുന്നു നടിയുടെ പ്രതികരണം.

‘താനും തന്റെ പിതാവും രണ്ട് വ്യക്തികളാണ്. വ്യത്യസ്തമായ അഭിപ്രായങ്ങള്‍ വെച്ചുപുലര്‍ത്താന്‍ അവര്‍ക്ക് അവകാശമുണ്ട്. പക്ഷെ കുറച്ചു കാലമായി ഞാനെന്തു പറഞ്ഞാലും അതെന്റെ കുടുംബത്തിന്റെ അഭിപ്രായമാക്കി മാറ്റുന്നു.തന്റെ പിതാവ് എന്ത് അഭിപ്രായം പറഞ്ഞാലും അത് തന്റെ അഭിപ്രായമാക്കി മാറ്റുന്നു,’ അഹാന ഇന്‍സ്റ്റഗ്രാം സ്റ്റോറീസില്‍ കുറിച്ചു.

Next Story

Popular Stories