Top

‘എല്‍ഡിഎഫ് തുടര്‍ഭരണം വന്നാല്‍ മാധ്യമങ്ങള്‍ വളഞ്ഞിട്ട് ആക്രമിക്കും’; ഇടത് പിന്തുണയ്ക്കുള്ള കാരണങ്ങള്‍ നിരത്തി കെആര്‍ മീര

എന്തുകൊണ്ട് എല്‍ഡിഎഫ് തുടര്‍ ഭരണത്തില്‍ വരാന്‍ ആഗ്രഹിക്കുന്നു എന്നതിന് കാരണങ്ങള്‍ നിരത്തി എഴുത്തുകാരി കെആര്‍ മീര. എല്‍ഡിഎഫിന്റെ മികച്ച ഭരണപാടവും ഇനി ഒരു മഹാമാരി വന്നാലും കേരളത്തെ സംരക്ഷിക്കാന്‍ ഉതകുന്നതാണെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സ്വാതന്ത്രത്തിനും സംരക്ഷണമേകാന്‍ തല്‍ക്കാലം ഇടതുപക്ഷമേ ജനങ്ങള്‍ക്ക് മുമ്പിലുള്ളൂവെന്നും കെ ആര്‍ മീര പറഞ്ഞു. തൃത്താലയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംബി രാജേഷിന്റെ പ്രചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കെആര്‍ മീര. കെആര്‍ മീരയുടെ വാക്കുകള്‍, എന്തുകൊണ്ട് എല്‍ഡിഫ് തുടര്‍ഭരണം വേണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നതിന് പിന്നില്‍ […]

4 April 2021 3:35 AM GMT

‘എല്‍ഡിഎഫ്  തുടര്‍ഭരണം വന്നാല്‍ മാധ്യമങ്ങള്‍ വളഞ്ഞിട്ട് ആക്രമിക്കും’; ഇടത് പിന്തുണയ്ക്കുള്ള കാരണങ്ങള്‍ നിരത്തി കെആര്‍ മീര
X

എന്തുകൊണ്ട് എല്‍ഡിഎഫ് തുടര്‍ ഭരണത്തില്‍ വരാന്‍ ആഗ്രഹിക്കുന്നു എന്നതിന് കാരണങ്ങള്‍ നിരത്തി എഴുത്തുകാരി കെആര്‍ മീര. എല്‍ഡിഎഫിന്റെ മികച്ച ഭരണപാടവും ഇനി ഒരു മഹാമാരി വന്നാലും കേരളത്തെ സംരക്ഷിക്കാന്‍ ഉതകുന്നതാണെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സ്വാതന്ത്രത്തിനും സംരക്ഷണമേകാന്‍ തല്‍ക്കാലം ഇടതുപക്ഷമേ ജനങ്ങള്‍ക്ക് മുമ്പിലുള്ളൂവെന്നും കെ ആര്‍ മീര പറഞ്ഞു. തൃത്താലയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംബി രാജേഷിന്റെ പ്രചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കെആര്‍ മീര.

കെആര്‍ മീരയുടെ വാക്കുകള്‍,

എന്തുകൊണ്ട് എല്‍ഡിഫ് തുടര്‍ഭരണം വേണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നതിന് പിന്നില്‍ രണ്ട് മൂന്ന് കാരണങ്ങളാണുള്ളത്.നമ്മളൊരു മഹാമാരിയുടെ രണ്ടാം തരംഗം പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുകയാണ്. ഈ തംരഗം അടങ്ങിയാലും വീണ്ടുമൊരു മഹമാരി മനുഷ്യരാശിക്ക് അപകടമുണ്ടാക്കി വരാന്‍ സാധ്യതയുണ്ടെന്ന് മാസങ്ങള്‍ക്ക് മുമ്പേ പ്രവചിച്ചതാണ്. അത്തരമൊരു മഹമാരി കേരളത്തിലും വന്നാല്‍ അതിനെ അതിജീവിക്കാന്‍ കേരളത്തില്‍ എല്‍ഡിഎഫിന്റെ ഭരണമികവിനും നേതൃത്വത്തിനുമേ പറ്റൂ എന്നാണ് എനിക്ക് തോന്നുന്നത്. കാരണം ജനത്തിന് ആരോഗ്യമില്ലെങ്കില്‍ നമ്മളെങ്ങനെ ജനാധിപത്യത്തെപറ്റി സംസാരിക്കും.

ജനങ്ങളുടെ ജീവനും സ്വത്തിനും സ്വാതന്ത്രത്തിനും സംരക്ഷണം നല്‍കാന്‍ കഴിയുന്ന നിലവിലെ പരിമതിമായ ഒരു ചോയ്‌സ് മാത്രമാണ് എല്‍ഡിഎഫ്. ഇതിലും നല്ല ഓപ്ഷനുണ്ടായിരുന്നെങ്കില്‍ ഞാന്‍ പറഞ്ഞേനെ. നിര്‍ഭാഗ്യവശാല്‍ ഇപ്പോള്‍ നമ്മുടെ മുന്നില്‍ എല്‍ഡിഎഫ് മാത്രമേ ഉള്ളൂ.

രണ്ടാമത്തെ കാരണം എന്നത് ഇനിയൊരു ഇലക്ഷന് കൂടി എനിക്ക് വോട്ട് ചെയ്യാന്‍ സാധിക്കുമോ എന്ന ഭീതിയാണ്. കേരളത്തിലിത് സാധിക്കുന്നത് എല്‍ഡിഎഫ് ഭരണത്തിലിരുന്നത് കൊണ്ടാണെന്ന് ഞാന്‍ വിചാരിക്കുന്നു.

മതേതരത്വം, ജനാധിപത്യം, തുല്യത തുടങ്ങിയ വാക്കുകള്‍ ഉരുവിടാനുള്ള സ്വാതന്ത്രം ഇല്ലാതാവുന്ന അവസ്ഥയിലേക്ക് ഇന്ത്യ മഹാരാജ്യം എത്തി. അതിന് തടയിടാന്‍ തല്‍ക്കാലം എല്‍ഡിഎഫ് മാത്രമേ ഉള്ളൂ.

മൂന്നാമത്തെ കാരണം ക്രൂരമാണ്. എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ മാധ്യമങ്ങള്‍ ഗവണ്‍മെന്റിനെ വളഞ്ഞിട്ടാക്രമിക്കും. അത് കൊണ്ട് നമുക്കുള്ള ഗുണമെന്തെന്നാല്‍ അത് ജനാധിപത്യം നിലനില്‍ക്കാന്‍ അത്യാവശ്യമായ കാര്യമാണ്. ഇടതുപക്ഷ ഗവണ്‍മെന്റാണോ എപ്പോഴും വളഞ്ഞിട്ട് ആക്രമിക്കപ്പെടും. ഓരോ ചോദ്യത്തിനും ഉത്തരം നല്‍കാന്‍ നിര്‍ബന്ധിതരാവും. എതിര്‍പക്ഷത്തുള്ള ഏത് സര്‍ക്കാരാണെങ്കിലും അത് സംഭവിക്കില്ല. കര്‍ഷക സമരം എത്രാമത്തെ ദിവസമാണെന്ന് ഏതെങ്കിലും പത്രമാധ്യമത്തില്‍ നിന്ന് വായിച്ചെടുക്കാന്‍ കഴിയുന്നുണ്ടോ. അതിന്റെയൊന്നും കണ്ണീര്‍ കഥകളന്വേഷിച്ച് നമ്മുടെ മാധ്യമങ്ങളൊന്നും പോയതായിട്ട് നമ്മള്‍ അറിയുകയേ ഇല്ല.

എന്തുകൊണ്ട് എംബി രാജേഷ് വിജയിക്കണമെന്ന് കരുതുന്നെന്നും കെ ആര്‍ മീര പറഞ്ഞു. എല്‍ഡിഎഫിന്റെ ഗുണമെന്തെന്നാല്‍ അവര്‍ക്ക് എല്ലാത്തിനെപറ്റിയും ധാരണയുണ്ട്.. വികസനത്തെ പറ്റി, നടപ്പാക്കേണ്ട പദ്ധതികളെ പറ്റി, ഭരണത്തെപറ്റി.അതിന് ഏകീകൃതമായ ഒരു രൂപമുണ്ട്. എംബി രാജേഷ് എത്ര നല്ല ജനപ്രതിനിധിയാണ് എന്നത് എംപി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തില്‍ നിന്ന് പാലക്കാട്ട്കാര്‍ക്ക് വ്യക്തമാണ്. ഏറ്റവും മികച്ച പാര്‍ലമെന്റേറിയന്‍മാരിലൊരാളായിരുന്നു എംബി രാജേഷ്. കേരളത്തിന്‍രെ പ്രശ്‌നങ്ങള്‍ ലോക്‌സഭയില്‍ അവതരിപ്പിക്കാന്‍ ഇതുപോലെ മികവ് കാട്ടിയ എംപിമാര്‍ നമുക്ക് അധികം ഉണ്ടായിട്ടില്ലെന്നും കെ ആര്‍ മീര പറഞ്ഞു.

Next Story