Top

ഗൗരിയമ്മയുടെ ആരോഗ്യനില ഗുരുതരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍

മുന്‍മന്ത്രിയും ജെഎസ്എസ് നേതാവുമായ കെആര്‍ ഗൗരിയമ്മയുടെ ആരോഗ്യനില ഗുരുതരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. തിരുവനന്തപുരത്തെ പിആര്‍എസ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ് ഗൗരിയമ്മ. ഇന്ന് ഉച്ചയ്ക്ക് ശേഷം പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനിലാണ് ആരോഗ്യനില ഗുരുതരമാണെന്ന് വ്യക്തമാക്കിയിരിക്കുന്നത്. അണുബാധ നിയന്ത്രിക്കുന്നതിനുള്ള തീവ്രശ്രമം തുടരുകയാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. വ്യാഴാഴ്ച രാത്രിയാണ് പനിയും ശ്വാസതടസവും മൂലം ഗൗരിയമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്ന് നടത്തിയ പരിശോധനയില്‍ കൊവിഡ് ബാധിതയില്ലെന്ന് സ്ഥിരീകരിച്ചിരുന്നു.

25 April 2021 6:14 AM GMT

ഗൗരിയമ്മയുടെ ആരോഗ്യനില ഗുരുതരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍
X

മുന്‍മന്ത്രിയും ജെഎസ്എസ് നേതാവുമായ കെആര്‍ ഗൗരിയമ്മയുടെ ആരോഗ്യനില ഗുരുതരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. തിരുവനന്തപുരത്തെ പിആര്‍എസ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ് ഗൗരിയമ്മ.

ഇന്ന് ഉച്ചയ്ക്ക് ശേഷം പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനിലാണ് ആരോഗ്യനില ഗുരുതരമാണെന്ന് വ്യക്തമാക്കിയിരിക്കുന്നത്. അണുബാധ നിയന്ത്രിക്കുന്നതിനുള്ള തീവ്രശ്രമം തുടരുകയാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

വ്യാഴാഴ്ച രാത്രിയാണ് പനിയും ശ്വാസതടസവും മൂലം ഗൗരിയമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്ന് നടത്തിയ പരിശോധനയില്‍ കൊവിഡ് ബാധിതയില്ലെന്ന് സ്ഥിരീകരിച്ചിരുന്നു.

Next Story