Top

‘തെരഞ്ഞെടുപ്പ് നേതൃത്വം ഉമ്മന്‍ ചാണ്ടിയ്ക്ക് കൊടുത്തത് ചെന്നിത്തലയേക്കുറിച്ച് അറിയാവുന്നതുകൊണ്ട്’; ബാര്‍ കോഴകേസില്‍ നിന്ന് പിന്മാറാന്‍ കെപിസിസി സമ്മര്‍ദ്ദമെന്ന് ബിജു രമേശ്

നിയമസഭാ തെരഞ്ഞെടുപ്പ് നേതൃത്വം കോണ്‍ഗ്രസ് പാര്‍ട്ടി ഉമ്മന്‍ ചാണ്ടിയെ ഏല്‍പിച്ചത് രമേശ് ചെന്നിത്തലയേക്കുറിച്ച് അറിയാവുന്നതുകൊണ്ടാണെന്ന് ബിജു രമേശ്. ആഭ്യന്തരമന്ത്രി ആയിരിക്കെ കാലുപിടിച്ച് പറഞ്ഞതുകൊണ്ടാണ് രമേശ് ചെന്നിത്തലയെ രഹസ്യ മൊഴിയില്‍ നിന്ന് ഒഴിവാക്കിയതെന്ന് ബിജു രമേശ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേസില്‍ നിന്ന് പിന്‍മാറാന്‍ കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് ഇപ്പോഴും സമ്മര്‍ദ്ദം ഉണ്ട്. ഇപ്പോഴും കേസില്‍ നിന്ന് പിന്‍മാറാന്‍ ആവശ്യപ്പെട്ട് കെപിസിസി ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ സമീപിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉപദ്രവിക്കരുതെന്നാണ് ഇവര്‍ പറയുന്നത്. രമേശ് ചെന്നിത്തലയേ കുറിച്ച് […]

18 Jan 2021 9:13 AM GMT

‘തെരഞ്ഞെടുപ്പ് നേതൃത്വം ഉമ്മന്‍ ചാണ്ടിയ്ക്ക് കൊടുത്തത് ചെന്നിത്തലയേക്കുറിച്ച് അറിയാവുന്നതുകൊണ്ട്’; ബാര്‍ കോഴകേസില്‍ നിന്ന് പിന്മാറാന്‍ കെപിസിസി സമ്മര്‍ദ്ദമെന്ന്  ബിജു രമേശ്
X

നിയമസഭാ തെരഞ്ഞെടുപ്പ് നേതൃത്വം കോണ്‍ഗ്രസ് പാര്‍ട്ടി ഉമ്മന്‍ ചാണ്ടിയെ ഏല്‍പിച്ചത് രമേശ് ചെന്നിത്തലയേക്കുറിച്ച് അറിയാവുന്നതുകൊണ്ടാണെന്ന് ബിജു രമേശ്. ആഭ്യന്തരമന്ത്രി ആയിരിക്കെ കാലുപിടിച്ച് പറഞ്ഞതുകൊണ്ടാണ് രമേശ് ചെന്നിത്തലയെ രഹസ്യ മൊഴിയില്‍ നിന്ന് ഒഴിവാക്കിയതെന്ന് ബിജു രമേശ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേസില്‍ നിന്ന് പിന്‍മാറാന്‍ കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് ഇപ്പോഴും സമ്മര്‍ദ്ദം ഉണ്ട്. ഇപ്പോഴും കേസില്‍ നിന്ന് പിന്‍മാറാന്‍ ആവശ്യപ്പെട്ട് കെപിസിസി ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ സമീപിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉപദ്രവിക്കരുതെന്നാണ് ഇവര്‍ പറയുന്നത്. രമേശ് ചെന്നിത്തലയേ കുറിച്ച് നേതൃത്വത്തിന് തന്നെ അറിയാം.. അതിനാലാണ് ഉമ്മന്‍ ചാണ്ടിയെ നേതൃത്വത്തിലേക്ക് കൊണ്ടുവന്നതെന്നും ബിജു രമേശ് പ്രതിരിച്ചു.

ബാര്‍കോഴ കേസില്‍ രമേശ് ചെന്നിത്തലയ്‌ക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ ബിജു രമേശ് ആവര്‍ത്തിച്ചു. ഞാന്‍ കള്ളസാക്ഷി പറഞ്ഞിട്ടില്ല. പറഞ്ഞകാര്യങ്ങളില്‍ മരണം വരെ ഉറച്ചുനില്‍ക്കും. ജയിലില്‍ പോകാനും തയ്യാറാണ്. രഹസ്യമൊഴി നല്‍കിയ സമയത്ത് കൊടുത്ത സിഡിയും റെക്കോര്‍ഡറും ഇതുവരെ പരിശോധിച്ചിട്ടില്ല. അത് പരിശോധിച്ചാല്‍ ഞാന്‍ പറഞ്ഞത് സത്യമെന്ന് തെളിയും. ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നു.

ബാര്‍കോഴക്കേസില്‍ വ്യാജ സിഡി നല്‍കി കോടതിയെ കബളിപ്പിച്ചെന്ന പരാതിയിലെ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ബിജു രമേശിന്റെ പ്രതികരണം. ബാറുടമകള്‍ തമ്മില്‍ നടന്ന സംഭാഷണത്തിന്റെ രേഖകളാണ് നല്‍കിയത്. രഹസ്യമൊഴിയില്‍ പൂര്‍ണസംഭാഷണവും റെക്കോര്‍ഡ് ചെയ്ത ഉപകരണവും ഹാജരാക്കിയിരുന്നു. കെ എം മാണിക്കെതിരായ സംഭാഷണം അടങ്ങിയ ഭാഗങ്ങള്‍ മാത്രം ചേര്‍ത്ത എഡിറ്റഡ് ഭാഗം വിജിലന്‍സിനാണ് നല്‍കിയത്. റെക്കോര്‍ഡര്‍ പരിശോധനയ്ക്ക് വിധേയമാക്കിയാല്‍ രമേശ് ചെന്നിത്തലയുടെ ഉള്‍പ്പെടെ പങ്ക് പുറത്തുവരും. എഡിറ്റ് ചെയ്ത ഭാഗമാണ് നല്‍കിയതെന്ന് താന്‍ തന്നെ പറഞ്ഞിട്ടുണ്ട്. ഡിവൈസ് പരിശോധിക്കണമെന്ന കോടതി നിര്‍ദേശം വിജിലന്‍സ് ഉദ്യോഗസ്ഥര്‍ നടപ്പാക്കിയില്ല. അന്വേഷണം അട്ടിമറിക്കാനായിരുന്നു ഇതെന്നും ബിജു രമേശ് കൂട്ടിച്ചേര്‍ത്തു.

Next Story