കെപിഎംസ് വിഭാഗത്തെ ഒപ്പം നിര്‍ത്താന്‍ യുഡിഎഫ്; ‘ഭരണത്തിലെത്തിയാല്‍ താല്പര്യങ്ങള് സംരക്ഷിക്കും’
ആലപ്പുഴ: നിയമസഭ തെരഞ്ഞെടുപ്പില്‍ കെപിഎംസ് തുറവൂര്‍ സുരേഷ് വിഭാഗത്തെ ഒപ്പം നിര്‍ത്താനുള്ള ശ്രമത്തില്‍ യുഡിഎഫ്. എന്‍ഡിഎ ഘടകകക്ഷിയായ ബിഡിജെഎസുമായുള്ള ബന്ധം വിട്ടതിനാല്‍ വിഭാഗത്തെ തങ്ങളോടൊപ്പം ചേര്‍ത്തു നിര്‍ത്താനുള്ള ആലോചനകളിലാണ് യുഡിഎഫ് നേതാക്കള്‍. ഇരുവിഭാഗങ്ങളും ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു. ഇതിന്റെ ഭാഗമായി കെപിഎംസ് ജനറല്‍ സെക്രട്ടറി തുറവൂര്‍ സുരേഷുമായി രമേഷ് ചെന്നിത്തല ചര്‍ച്ച നടത്തി. യുഡിഎഫ് ഭരണത്തിലെത്തിയാല്‍ കെപിഎംഎസ് വിഭാഗത്തിന്റെ താല്പര്യങ്ങള് സംരക്ഷിക്കുമെന്ന് രമേശ് ചെന്നിത്തല നിലപാടറിയിച്ചു. 29ന് ശേഷം നിലപാടറിയിക്കാമെന്നാണ് തുറവൂര്‍ സുരേഷ് മറുപടി പറഞ്ഞതെന്നാണ് വിവരം. […]

ആലപ്പുഴ: നിയമസഭ തെരഞ്ഞെടുപ്പില്‍ കെപിഎംസ് തുറവൂര്‍ സുരേഷ് വിഭാഗത്തെ ഒപ്പം നിര്‍ത്താനുള്ള ശ്രമത്തില്‍ യുഡിഎഫ്. എന്‍ഡിഎ ഘടകകക്ഷിയായ ബിഡിജെഎസുമായുള്ള ബന്ധം വിട്ടതിനാല്‍ വിഭാഗത്തെ തങ്ങളോടൊപ്പം ചേര്‍ത്തു നിര്‍ത്താനുള്ള ആലോചനകളിലാണ് യുഡിഎഫ് നേതാക്കള്‍. ഇരുവിഭാഗങ്ങളും ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു.
ഇതിന്റെ ഭാഗമായി കെപിഎംസ് ജനറല്‍ സെക്രട്ടറി തുറവൂര്‍ സുരേഷുമായി രമേഷ് ചെന്നിത്തല ചര്‍ച്ച നടത്തി. യുഡിഎഫ് ഭരണത്തിലെത്തിയാല്‍ കെപിഎംഎസ് വിഭാഗത്തിന്റെ താല്പര്യങ്ങള് സംരക്ഷിക്കുമെന്ന് രമേശ് ചെന്നിത്തല നിലപാടറിയിച്ചു. 29ന് ശേഷം നിലപാടറിയിക്കാമെന്നാണ് തുറവൂര്‍ സുരേഷ് മറുപടി പറഞ്ഞതെന്നാണ് വിവരം.
കെപിഎംസ് പുന്നല ശ്രീകുമാര്‍ വിഭാഗം ഇടതുമുന്നണിയോട് അനുകൂല സമീപനം സ്വീകരിച്ചു വരുന്ന സാഹചര്യത്തില്‍ തുറവൂര്‍ സുരേഷ് വിഭാഗത്തെ ഒപ്പം നിര്‍ത്തുന്നതാണ് തെരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കാന്‍ സഹായിക്കുമെന്നാണ് യുഡിഎഫ് നിലപാട്.
നേരത്തെ ബിഡിജെഎസിലായിരുന്നപ്പോള് സുരേഷ് വിഭാഗത്തെ എല്‍ഡിഎഫോ യുഡിഎഫോ പരിഗണിച്ചിരുന്നില്ല. അതേ സമയം കേന്ദ്ര സര്‍ക്കാരില്‍ നിന്ന് തങ്ങള്‍ക്ക് ആനുകൂല്യമൊന്നും ലഭിച്ചതുമില്ല. അതാണ് എന്‍ഡിഎ മുന്നണി വിടാന്‍ കാരണമായത്.
- TAGS:
- KERALA ELECTION 2021
- KPMS
- UDF