Top

‘മുന്നോക്ക സംവരണത്തില്‍ മൂന്ന് മുന്നണികള്‍ക്കും ഒരേ നിലപാട്’; തെരഞ്ഞെടുപ്പില്‍ ആര്‍ക്കും പ്രത്യേക പരിഗണന നല്‍കില്ലെന്ന് കെപിഎംഎസ്‌

നിയമസഭ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര നിലപാട് സ്വീകരിക്കുമെന്ന് കേരള പുലയ മഹാസഭ. ആര്‍ക്ക് പ്രത്യേക പരിഗണന നല്‍കാതെയായിരിക്കും സംഘടന ഈ തെരഞ്ഞെടുപ്പിനെ നേരിടുക. ഇന്ന് ചേര്‍ന്ന കെപിഎംഎസിന്റെ സംസ്ഥാന സെക്രട്ടറിയേറ്റിലായിരുന്നു തീരുമാനം. മുന്നോക്ക സംവരണ വിഷയത്തില്‍ കേരളത്തിലെ മൂന്ന് മുന്നണികളും സ്വീകരിച്ചത് ഒരേ നിലപാടായിരുന്നു. അത് പിന്നോക്ക സമൂദായത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ആശങ്ക ആര്‍ക്കും ഉണ്ടായില്ലെന്നും സംഘടന പുറത്തിറക്കിയ പ്രസ്താവനയില്‍ വിമര്‍ശിച്ചു. വിശദമായ പഠനത്തിന്റെയോ കണക്കുകളുടെയോ അഭാവത്തിലാണ് സര്‍ക്കാര്‍ മുന്നോക്ക സംവരണം നടപ്പാക്കിയത്. […]

30 March 2021 9:35 AM GMT

‘മുന്നോക്ക സംവരണത്തില്‍ മൂന്ന് മുന്നണികള്‍ക്കും ഒരേ നിലപാട്’; തെരഞ്ഞെടുപ്പില്‍ ആര്‍ക്കും പ്രത്യേക പരിഗണന നല്‍കില്ലെന്ന് കെപിഎംഎസ്‌
X

നിയമസഭ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര നിലപാട് സ്വീകരിക്കുമെന്ന് കേരള പുലയ മഹാസഭ. ആര്‍ക്ക് പ്രത്യേക പരിഗണന നല്‍കാതെയായിരിക്കും സംഘടന ഈ തെരഞ്ഞെടുപ്പിനെ നേരിടുക. ഇന്ന് ചേര്‍ന്ന കെപിഎംഎസിന്റെ സംസ്ഥാന സെക്രട്ടറിയേറ്റിലായിരുന്നു തീരുമാനം. മുന്നോക്ക സംവരണ വിഷയത്തില്‍ കേരളത്തിലെ മൂന്ന് മുന്നണികളും സ്വീകരിച്ചത് ഒരേ നിലപാടായിരുന്നു. അത് പിന്നോക്ക സമൂദായത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ആശങ്ക ആര്‍ക്കും ഉണ്ടായില്ലെന്നും സംഘടന പുറത്തിറക്കിയ പ്രസ്താവനയില്‍ വിമര്‍ശിച്ചു.

വിശദമായ പഠനത്തിന്റെയോ കണക്കുകളുടെയോ അഭാവത്തിലാണ് സര്‍ക്കാര്‍ മുന്നോക്ക സംവരണം നടപ്പാക്കിയത്. ഇതുവഴി നേരിടേണ്ടി വരുന്ന വെല്ലുവിളിയെക്കുറിച്ച് ഇവിടുത്തെ പട്ടിക ജാതി, പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ ആശങ്കാകുലരാണ്. ഇത് ഭരണഘടനയുടെ സാമ്പത്തിക തത്വത്തെ അട്ടിമറിക്കലാണെന്നും കെപിഎംഎസ് നിരീക്ഷിച്ചു.

ജനസംഖ്യയ്ക്കനുപാതികമായി അധികാര നഷ്ടം സംഭവിച്ച ജനതയ്ക്ക് സംരക്ഷണം നല്‍കുകയാണ് ചെയ്യേണ്ടത്. മുന്നോക്ക സംവരണത്തെ കുറിച്ച് പഠിക്കുന്നതിന് ഒരു കമ്മീഷനെ നിയമിക്കണം എന്ന ആവശ്യവുമായി കെപിഎംഎസ് കേരളത്തിലെ മൂന്ന് മുഖ്യധാര മാധ്യമങ്ങളേയും സമീപിച്ചിരുന്നു. എന്നാല്‍ അതില്‍ നടിപടിയുണ്ടായില്ല. സംസ്ഥാനത്ത് പൗരത്വ ഭേദഗതി നിയമവും കേന്ദ്രത്തിന്റെ വിവാദ കാര്‍ഷിക നിയമങ്ങളും നടപ്പാക്കില്ലെന്ന് പറഞ്ഞ സര്‍ക്കാരാണ് മുന്നോക്ക സംവരണം തിടുക്കത്തില്‍ നടപ്പാക്കിയതെന്നും സംഘടന വ്യക്തമാക്കി.

ഇത്തരം സംവരണങ്ങള്‍ സൃഷ്ടിക്കുന്ന വിള്ളലുകളെ നേരിടാന്‍ സാധിക്കുന്ന സ്വകാര്യ- എയ്ഡഡ് മേഖല സംവരണത്തില്‍ പ്രഖ്യാപിത നിലപാടുള്ള രാഷ്ട്രീയ പാര്‍ട്ടികളും അതില്‍ മൗനം പാലിക്കുകയാണ്. കേരളത്തെ അതിന്റെ പുരേഗമനത്തില്‍ ഉറപ്പിച്ച് നിര്‍ത്തുന്ന ഉത്തരവാദിത്തത്തില്‍ നിന്നും മുന്നണികള്‍ പരാജയപ്പെട്ടു. കാര്‍ഷിക മേഖലയുടെ വികാസവും ആധുനികവല്‍ക്കരണവും മുന്നോട്ടു വന്ന മുന്നണികള്‍, ഉല്‍പാദനോപാധിയായ ഭൂമിയുടെ വിതരണ കാര്യത്തില്‍ നിയമപരവും പ്രായോഗികവുമായ നിലപാട് വ്യക്തമാക്കുന്നില്ല. പൊതുവില്‍, ക്ഷേമ പദ്ധതികള്‍ക്കപ്പുറം പട്ടിക വിഭാഗങ്ങളുടെ വിദ്യാഭ്യാസ തൊഴില്‍ പുരോഗതിക്കുതകുന്ന നയം രൂപീകരിക്കുന്ന കാര്യത്തില്‍ മത്സരരംഗത്തുള്ള മുന്നണികളുടെ പ്രകടന പത്രികയും പ്രഖ്യാപിത പരിപാടികളും പിന്നോക്കം പോയി. അതിനാല്‍ ഏപ്രില്‍ 6ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപില്‍ സ്വതന്ത്രമായി സമ്മദിദാനാവകാശം വിനിയോഗിക്കാന്‍ കെ പി എം എസ് ആഹ്വാനം ചെയ്യുകയാണെന്നും സംഘടന വ്യക്തമാക്കി.

നയപരമായ വിഷയമായതിനാല്‍ തീരുമാനം പാര്‍ലമെന്റിനു വിട്ട് സാമ്പത്തിക സംവരണ കാര്യത്തില്‍ നിരീക്ഷണം നടത്തുന്ന കോടതികളുടെയും, യുക്തി രഹിതവും സാമുഹിക യാഥാര്‍ത്ഥ്യങ്ങളെ വിസ്മരിക്കുന്നതുമായ നിലപാടുകളിലൂടെ സംവരണ കാര്യത്തില്‍ പ്രീണനം നടത്തുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെയും സമീപനം ആശങ്കയുളവാക്കുന്നതാണെന്ന അഭിപ്രായം കൂടി പ്രത്യേകമായി രേഖപ്പെടുത്തുന്നുവെന്ന് കെ പി എം എസ് പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

Next Story