ഇലക്ഷന് തൊട്ടുമുന്നേ കെപിസിസി നിര്‍വ്വാഹക സമിതിയംഗത്തിന്റെ രാജി; നീതി ഉറപ്പാക്കാന്‍ എല്‍ഡിഎഫിനേ കഴിയൂ എന്ന് എ രാമസ്വാമി
തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ പാലക്കാട് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പത്രസമ്മേളനം വിളിച്ച് പാര്‍ട്ടിയില്‍ നിന്ന് രാജി പ്രഖ്യാപിച്ചു. യുഡിഎഫ് മുന്‍ ജില്ല ചെയര്‍മാനും കെപിസിസി നിര്‍വാഹക സമിതി അംഗവുമായ എ രാമസ്വാമിയാണ് തെരഞ്ഞെടുപ്പിന് തൊട്ടുമുന്നേ പാര്‍ട്ടി വിട്ടത്. ഇലക്ഷനില്‍ ഇടതുമുന്നണിയെ പിന്തുണയ്ക്കുമെന്ന രാമസ്വാമി വ്യക്തമാക്കി. രൂക്ഷ വിമര്‍ശനമാണ് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ മുതിര്‍ന്ന നേതാവ് ഉന്നയിച്ചത്. രാഹുല്‍ഗാന്ധിയുടെ പരിപാടി പാലക്കാട് വന്‍ പരാജയമായി. കെപിസിസി നേതൃയോഗത്തില്‍ ഇത് ചര്‍ച്ചയായി. എ രാമസ്വാമി 1965 മുതല്‍ […]

തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ പാലക്കാട് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പത്രസമ്മേളനം വിളിച്ച് പാര്‍ട്ടിയില്‍ നിന്ന് രാജി പ്രഖ്യാപിച്ചു. യുഡിഎഫ് മുന്‍ ജില്ല ചെയര്‍മാനും കെപിസിസി നിര്‍വാഹക സമിതി അംഗവുമായ എ രാമസ്വാമിയാണ് തെരഞ്ഞെടുപ്പിന് തൊട്ടുമുന്നേ പാര്‍ട്ടി വിട്ടത്. ഇലക്ഷനില്‍ ഇടതുമുന്നണിയെ പിന്തുണയ്ക്കുമെന്ന രാമസ്വാമി വ്യക്തമാക്കി. രൂക്ഷ വിമര്‍ശനമാണ് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ മുതിര്‍ന്ന നേതാവ് ഉന്നയിച്ചത്.
രാഹുല്‍ഗാന്ധിയുടെ പരിപാടി പാലക്കാട് വന്‍ പരാജയമായി. കെപിസിസി നേതൃയോഗത്തില്‍ ഇത് ചര്‍ച്ചയായി.
എ രാമസ്വാമി
1965 മുതല്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നയാളാണ് ഞാന്‍. 1992 മുതല്‍ കെപിസിസി അംഗവും നിര്‍വ്വാഹക സമിതിയംഗമായും പ്രവര്‍ത്തിച്ചിരുന്നു. പലപ്പോഴും പാര്‍ട്ടിയില്‍ നിന്ന് ക്രൂരമായ അവഗണന നേരിട്ടിട്ടും അതെല്ലാം സഹിച്ച് പാര്‍ട്ടിയില്‍ തുടരുകയായിരുന്നു. അടിസ്ഥാന തൊഴിലാളികളായ ചുമട്ടു തൊഴിലാളികള്‍, കര്‍ഷക തൊഴിലാളികള്‍, നിര്‍മ്മാണ തൊഴിലാളികള്‍ എന്നിവരെ പാര്‍ട്ടിയില്‍ അണിനിരത്തുന്നതിനും ഏറെ പ്രവര്‍ത്തിച്ചിട്ടുണ്ട്.
തൊഴിലാളി പ്രവര്‍ത്തകരേയും ജനപിന്തുണയുള്ള നേതാക്കളേയും തഴഞ്ഞ് ഗ്രൂപ്പ് മാനേജര്‍മാരെ താക്കോല്‍ സ്ഥാനങ്ങളില്‍ നിയമിച്ച് ഈ പ്രസ്ഥാനത്തെ തകര്‍ക്കുന്ന സമീപനമാണ് കോണ്‍ഗ്രസ് അടുത്ത കാലത്തായി സ്വീകരിച്ചുപോരുന്നത്. തൊഴിലാളി പ്രവര്‍ത്തകരേയും ജനപിന്തുണയുള്ള നേതാക്കളേയും അവഗണിക്കുന്ന ഈ പ്രസ്ഥാനത്തില്‍ തുടര്‍ന്ന് പോകുന്നത് ശരിയല്ല എന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജി വെയ്ക്കുകയാണ്. മതേതര സംരക്ഷണ്തതിനും ജാതി-മത ചിന്തകള്‍ക്കതീതമായി എല്ലാവര്ക്കും നീതി ഉറപ്പാക്കാന്‍ എല്‍ഡിഎഫിനെ കഴിയൂ എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷമുന്നണിയെ പിന്തുണയ്ക്കാനും തീരുമാനിച്ച വിവരം അറിയിച്ചുകൊള്ളുന്നു.

ഇടത് മുന്നണിയിലെ ഏതെങ്കിലും പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കണമോ എന്ന കാര്യം തെരഞ്ഞെടുപ്പിന് ശേഷം സഹപ്രവര്‍ത്തകരുമായി ആലോചിച്ച് തീരുമാനിക്കുമെന്നും എ രാമസ്വാമി കൂട്ടിച്ചേര്‍ത്തു.