‘ഈ നാല് സീറ്റുകളില്‍ ബിജെപി-എല്‍ഡിഎഫ് രഹസ്യ ധാരണ?’; ആരോപണവുമായി കെപിസിസി സെക്രട്ടറി
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ ബിജെപിയും ഇടതുപക്ഷ മുന്നണിയും തമ്മില്‍ രഹസ്യ ധാരണയുണ്ടാക്കിയിരിക്കാമെന്ന് കെപിസിസി സെക്രട്ടറി ബിആര്‍എം ഷഫീര്‍. ബിജെപിയ്ക്ക് സ്വാധീനമുള്ള മഞ്ചേശ്വരം, കാട്ടാക്കട, പാലക്കാട്, ആറന്മുള സീറ്റുകളില്‍ എല്‍ഡിഎഫ് ബിജെപിയെ സഹായിച്ചേക്കുമെന്നും പകരം ശേഷിക്കുന്ന 136 സീറ്റുകളില്‍ ബിജെപി ഇടതുമുന്നണിയ്ക്ക് അനുകൂല നിലപാട് എടുത്തേക്കുമെന്നും ബിആര്‍എം ഷഫീര്‍ ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കെപിസിസി സെക്രട്ടറിയുടെ പ്രതികരണം. മഞ്ചേശ്വരം, കാട്ടാക്കട, പാലക്കാട്, ആറന്മുള ബിജെപിക്കും ബാക്കി എല്‍ഡിഎഫിനും രഹസ്യ ധാരണ? ബിആര്‍എം ഷഫീര്‍ മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ […]

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ ബിജെപിയും ഇടതുപക്ഷ മുന്നണിയും തമ്മില്‍ രഹസ്യ ധാരണയുണ്ടാക്കിയിരിക്കാമെന്ന് കെപിസിസി സെക്രട്ടറി ബിആര്‍എം ഷഫീര്‍. ബിജെപിയ്ക്ക് സ്വാധീനമുള്ള മഞ്ചേശ്വരം, കാട്ടാക്കട, പാലക്കാട്, ആറന്മുള സീറ്റുകളില്‍ എല്‍ഡിഎഫ് ബിജെപിയെ സഹായിച്ചേക്കുമെന്നും പകരം ശേഷിക്കുന്ന 136 സീറ്റുകളില്‍ ബിജെപി ഇടതുമുന്നണിയ്ക്ക് അനുകൂല നിലപാട് എടുത്തേക്കുമെന്നും ബിആര്‍എം ഷഫീര്‍ ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കെപിസിസി സെക്രട്ടറിയുടെ പ്രതികരണം.
മഞ്ചേശ്വരം, കാട്ടാക്കട, പാലക്കാട്, ആറന്മുള ബിജെപിക്കും ബാക്കി എല്‍ഡിഎഫിനും രഹസ്യ ധാരണ?
ബിആര്‍എം ഷഫീര്‍

മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ കഴിഞ്ഞ മൂന്ന് തവണ നടന്ന തെരഞ്ഞെടുപ്പുകളിലും 35 ശതമാനത്തോളം വോട്ടുനേടി ബിജെപി രണ്ടാമത് എത്തിയിരുന്നു. മൂന്ന് തവണയും സിപിഐഎം മൂന്നാം സ്ഥാനത്തായി. 2019ലെ ഉപതെരഞ്ഞെടുപ്പില്‍ 7923 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ലീഗിന്റെ എം സി കമറുദ്ദീന് ബിജെപിയുടെ രവീശ തന്ത്രി കുണ്ടാറിനെ പരാജയപ്പെടുത്തിയത്. 2016ല്‍ പി ബി അബ്ദുള്‍ റസാഖും കെ സുരേന്ദ്രനും തമ്മിലുള്ള വോട്ടുവ്യത്യാസം 89ലെത്തി. 23 ശതമാനത്തിനും 26 ശതമാനത്തിനും ഇടയിലാണ് കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലേയും സിപിഐഎം വോട്ടുവിഹിതം.
തിരുവനന്തപുരം കാട്ടാക്കട നിയോജക മണ്ഡലത്തില്‍ 2011ല്‍ ബിജെപി 19 ശതമാനം വോട്ടും 2016ല്‍ 26 ശതമാനം വോട്ടും നേടി. പാലക്കാട് 2011ല്‍ 19 ശതമാനവും 2016ല്‍ 29 ശതമാനവുമാണ് ബിജെപിയുടെ വോട്ടുവിഹിതം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സിറ്റിങ്ങ് എംഎല്‍എ ഷാഫി പറമ്പിലും ബിജെപി സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രനും തമ്മിലുണ്ടായിരുന്ന വോട്ട് വ്യത്യാസം 17, 483 ആണ്. ആറന്മുളയില് 2011ല്‍ വോട്ടുശതമാനം ഏഴ് ആയിരുന്നത് ബിജെപി 2016ല്‍ 23 ആക്കി ഉയര്‍ത്തിയിരുന്നു. സിപിഐഎമ്മിന്റെ വീണാ ജോര്‍ജ് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ കോണ്‍ഗ്രസിന്റെ ശിവദാസന്‍ നായര്‍ രണ്ടാമതും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ് മൂന്നാമതുമായി.