Top

‘അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ മത്സരിക്കാന്‍ സിപിഐഎം തയ്യാറാവുന്നില്ല’; കമ്യൂണിസത്തെ കുഴിച്ചുമൂടിയ നേതാവാകും പിണറായിയെന്ന് മുല്ലപ്പള്ളി

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഐഎമ്മില്‍ നിന്നും എതിര്‍പ്പുയരുന്നുണ്ടെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍. മുഖ്യമന്ത്രിയും ധനമന്ത്രിയും പരസ്പരം പോരടിക്കുകയാണെന്നും കെഎസ്എഫ്ഇയിലെ വിജിലന്‍സ് അന്വേഷണത്തില്‍ പ്രതികരിച്ചുകൊണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. അഴിമതിയില്‍ മുങ്ങിയ മറ്റൊരു സര്‍ക്കാര്‍ ഇന്ത്യയില്‍ ഇല്ല. അഴിമതിയുടെ പ്രഭവ കേന്ദ്രമായ മുഖ്യമന്ത്രിയോട് മാറി നില്‍ക്കണമെന്ന് പറയാന്‍ പാര്‍ട്ടി തയ്യാറാവുന്നില്ലെന്നും മുല്ലപ്പള്ളി പ്രതികരിച്ചു. ‘തദ്ദേശ തെരഞ്ഞെടുപ്പില്‍ ശബരിമല യുവതി പ്രവേശനം ഇത്തവണയും പ്രതിഫലിക്കും. കഴിഞ്ഞകാലങ്ങളില്‍ മുഖ്യമന്ത്രി തന്നെ ശബരിമലയില്‍ പോയി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാറുണ്ടായിരുന്നു.എന്നാല്‍ ഇത്തവണ […]

30 Nov 2020 12:47 AM GMT

‘അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ മത്സരിക്കാന്‍ സിപിഐഎം തയ്യാറാവുന്നില്ല’; കമ്യൂണിസത്തെ കുഴിച്ചുമൂടിയ നേതാവാകും പിണറായിയെന്ന് മുല്ലപ്പള്ളി
X

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഐഎമ്മില്‍ നിന്നും എതിര്‍പ്പുയരുന്നുണ്ടെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍. മുഖ്യമന്ത്രിയും ധനമന്ത്രിയും പരസ്പരം പോരടിക്കുകയാണെന്നും കെഎസ്എഫ്ഇയിലെ വിജിലന്‍സ് അന്വേഷണത്തില്‍ പ്രതികരിച്ചുകൊണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

അഴിമതിയില്‍ മുങ്ങിയ മറ്റൊരു സര്‍ക്കാര്‍ ഇന്ത്യയില്‍ ഇല്ല. അഴിമതിയുടെ പ്രഭവ കേന്ദ്രമായ മുഖ്യമന്ത്രിയോട് മാറി നില്‍ക്കണമെന്ന് പറയാന്‍ പാര്‍ട്ടി തയ്യാറാവുന്നില്ലെന്നും മുല്ലപ്പള്ളി പ്രതികരിച്ചു.

‘തദ്ദേശ തെരഞ്ഞെടുപ്പില്‍ ശബരിമല യുവതി പ്രവേശനം ഇത്തവണയും പ്രതിഫലിക്കും. കഴിഞ്ഞകാലങ്ങളില്‍ മുഖ്യമന്ത്രി തന്നെ ശബരിമലയില്‍ പോയി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാറുണ്ടായിരുന്നു.എന്നാല്‍ ഇത്തവണ അതുണ്ടായില്ല. ശബരിമലക്കായി നീക്കിവച്ച 100 കോടിയില്‍ 30 കോടി പോലും നല്‍കിയില്ലെന്നും.’ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

പലയിടത്തും അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ മത്സരിക്കാന്‍ പാര്‍ട്ടിക്കാര്‍ തയ്യാറാവുന്നില്ല. കമ്യൂണിസത്തെ കുഴിച്ചുമൂടിയ നേതാവാകും പിണറായി വിജയനെന്നും മുല്ലപ്പള്ളി വിമര്‍ശിച്ചു.
കേന്ദ്ര ഏജന്‍സികളുടെ മിടുക്ക് തനിക്കറിയാം. അവര്‍ അന്വേഷണം കൃത്യമായി നടത്തണമെന്നും മുഖ്യമന്ത്രിയെ കാരാഗ്രഹത്തിലേക്ക് കൊണ്ടുപോകണമെന്നും
മുല്ലപ്പള്ളി പറഞ്ഞു.

Next Story