Top

‘എന്തിനാണ് പിണറായി ഉണ്ട കൊണ്ട് നടന്നത്’, അപാരമായ തൊലിക്കട്ടിയാണെന്നും കെ സുധാകരന്‍

പിണറായി വിജയനെ കേരളത്തിലെ കൊച്ച് കുട്ടികള്‍ പോലും വിശ്വസിക്കില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. അപാരമായ തൊലിക്കട്ടിയാണ് പിണറായി വിജയനുള്ളത്. നാല് വര്‍ഷം താന്‍ ഭരിച്ച വകുപ്പില്‍ പല സുപ്രധാനന ചുമതലകള്‍ ഉള്‍പ്പെടെ വഹിച്ച് കൂടെ ഉണ്ടായിരുന്ന സ്വപ്‌ന സരേഷിനെ അറിയില്ലെന്ന് പറഞ്ഞ വ്യക്തിയാണ് പിണറായി വിജയനെന്നും കെ സുധാകരന്‍ കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം ഉയര്‍ന്ന ബ്രണ്ണന്‍ കോളേജ് വിവാദത്തിന് മറുപടി പറഞ്ഞ് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയ ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു കെ സുധാകന്‍. തനിക്ക് മാഫിയ ബന്ധം ഉണ്ടെന്നാണ് […]

19 Jun 2021 1:22 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘എന്തിനാണ് പിണറായി ഉണ്ട കൊണ്ട് നടന്നത്’, അപാരമായ തൊലിക്കട്ടിയാണെന്നും കെ  സുധാകരന്‍
X

പിണറായി വിജയനെ കേരളത്തിലെ കൊച്ച് കുട്ടികള്‍ പോലും വിശ്വസിക്കില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. അപാരമായ തൊലിക്കട്ടിയാണ് പിണറായി വിജയനുള്ളത്. നാല് വര്‍ഷം താന്‍ ഭരിച്ച വകുപ്പില്‍ പല സുപ്രധാനന ചുമതലകള്‍ ഉള്‍പ്പെടെ വഹിച്ച് കൂടെ ഉണ്ടായിരുന്ന സ്വപ്‌ന സരേഷിനെ അറിയില്ലെന്ന് പറഞ്ഞ വ്യക്തിയാണ് പിണറായി വിജയനെന്നും കെ സുധാകരന്‍ കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം ഉയര്‍ന്ന ബ്രണ്ണന്‍ കോളേജ് വിവാദത്തിന് മറുപടി പറഞ്ഞ് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയ ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു കെ സുധാകന്‍.

തനിക്ക് മാഫിയ ബന്ധം ഉണ്ടെന്നാണ് പിണറായി വിജയന്‍ പറയുന്നത്. തനിക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കണം. അതാവശ്യപ്പെടുകയാണ്. മാഫിയ ബന്ധം തനിക്കല്ല ബാഗില്‍ വെടിയുണ്ട കൊണ്ട് നടന്ന പിണറായി വിജയനാണ് എന്നും സുധാകരന്‍ ആരോപിച്ചു. എന്തിനാണ് പിണറായി ഉണ്ട കൊണ്ട് നടന്നത്. തോക്കുമായി നടക്കുന്ന, വെടിയുണ്ടയായി നടക്കുന്ന പിണറായിയാണോ തോക്ക് ഉപയോഗിക്കാത്ത ഞാനാണോ മാഫിയ എന്നും അദ്ദേഹം ചോദിക്കുന്നു. വെടിയുണ്ട കണ്ടെടുത്തപ്പോള്‍ മാനനഷ്ടക്കേസ് കൊടുത്തു, അതിന് നേരിട്ട തിരിച്ചടി പിണറായിക്ക് ഓര്‍മ്മയില്ലേ എന്നും സുധാകരന്‍ പറയുന്നു.

പാര്‍ട്ടിക്കുള്ളില്‍ തനിക്ക് എതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ പാര്‍ട്ടി പരിശോധിക്കും. അതിന് എന്റെ പാര്‍ട്ടിയുണ്ട്. എന്നാല്‍ പരാതി ലഭിച്ചാല്‍ പിണറായി അന്വേഷിക്കണം. നിങ്ങളുടെ സര്‍ക്കാര്‍, നിങ്ങളുടെ പൊലീസ്. തന്നെ പ്രതിക്കൂട്ടില്‍ കയറ്റാന്‍ നട്ടെല്ല് കാണിക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. ആരോപണങ്ങള്‍ തെളിയിച്ചാല്‍ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കും. മറിച്ചാണെങ്കില്‍ പിണറായി അതിന് തയ്യാറാവുമോ. ഏത് അന്വേഷണ ഏജന്‍സിക്കും അന്വേഷിക്കാം. മണല്‍മാഫിയ ബന്ധം അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണോ എന്നും സുധാകരന്‍ ചോദിക്കുന്നു.

തന്നെ നഗ്നനായി നടത്തിയെന്ന മുഖ്യമന്ത്രിയുടെ ആരോപണം തെറ്റ്. എകെ ബാലന്റെ ആരോപണം തെറ്റാണ്. എകെ ബാലന്‍ ബ്രണ്ണനിലെത്തുന്നത് 1971 ലാണ്. താന്‍ പഠിച്ചത് 67ലാണ് ഞാന്‍ . അക്കാലത്ത് പിണറായി പരീക്ഷയെഴുതാന്‍ വന്നു അതൊക്കെ യാഥാര്‍ത്ഥ്യമാണന്നും സുധാകരന്‍ പറയുന്നു. തന്നെ ഒറ്റുകൊടുത്തതിനാണ് പ്രശാന്ത് ബാബുവിനെ മാറ്റിനിര്‍ത്തിയത്. മമ്പറം ദിവാകരന്‍ പാര്‍ട്ടിയ്ക്ക് അകത്തും പുറത്തുമല്ലാത്ത അവസ്ഥയാണെന്നും കെ സുധാകരന്‍ ചൂണ്ടിക്കാട്ടുന്നു.

Next Story