കെപിസിസി പുനസംഘടന എങ്ങനെ; മാനദണ്ഡങ്ങള്‍ക്ക് രൂപം നല്കാന് രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന്
കെപിസിസി പുനസംഘടനാ മാനദണ്ഡങ്ങള്‍ക്ക് രൂപം നല്കാന് സുപ്രധാന രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന്. കെപിസിസി, ഡിസിസി പുനസംഘടനാ മാനദണ്ഡങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാവും ചെയ്യും. ജംബോ കമ്മിറ്റികള്‍ വേണ്ടെന്ന നിലപാടാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനുമുള്ളത്. ഇന്ന് ഉച്ചയ്ക്ക് മൂന്നു മണിക്കാണ് യോഗം. കെപിസിസി അധ്യക്ഷ പദവി ഏറ്റെടുത്ത കെ സുധാകരന്റെ ആദ്യത്തെ വെല്ലുവിളി പാര്‍ട്ടി പുനസംഘടനയാണ്. ഗ്രൂപ്പുകള്‍ക്ക് അപ്പുറം കഴിവിന് പ്രാധാന്യം നല്‍കിയാണ് ഭാരവാഹികളെ നിശ്ചയിക്കാന്‍ ആലോചിക്കുന്നത്. ബൂത്ത് തലം മുതല്‍ […]
22 Jun 2021 9:42 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കെപിസിസി പുനസംഘടനാ മാനദണ്ഡങ്ങള്‍ക്ക് രൂപം നല്കാന് സുപ്രധാന രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന്. കെപിസിസി, ഡിസിസി പുനസംഘടനാ മാനദണ്ഡങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാവും ചെയ്യും. ജംബോ കമ്മിറ്റികള്‍ വേണ്ടെന്ന നിലപാടാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനുമുള്ളത്. ഇന്ന് ഉച്ചയ്ക്ക് മൂന്നു മണിക്കാണ് യോഗം. കെപിസിസി അധ്യക്ഷ പദവി ഏറ്റെടുത്ത കെ സുധാകരന്റെ ആദ്യത്തെ വെല്ലുവിളി പാര്‍ട്ടി പുനസംഘടനയാണ്.
ഗ്രൂപ്പുകള്‍ക്ക് അപ്പുറം കഴിവിന് പ്രാധാന്യം നല്‍കിയാണ് ഭാരവാഹികളെ നിശ്ചയിക്കാന്‍ ആലോചിക്കുന്നത്. ബൂത്ത് തലം മുതല്‍ കെപിസിസി വരെയുള്ള ജംബോ കമ്മിറ്റികള്‍ പിരിച്ചുവിടാനാണ് തീരുമാനം. ഡിസിസി, കെപിസിസി ഭാരവാഹികളുടെ പരമാവധി എണ്ണം 10 ആയി കുറയ്ക്കുകയാണ് കെ സുധാകരന്റെ ലക്ഷ്യം. ഇന്ന് ചേരുന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതി ഈ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. പുനസംഘടന മാനദണ്ഡങ്ങള്‍ ഉള്‍പ്പെടെ യോഗത്തില്‍ തീരുമാനിക്കും.
ഒരാള്‍ക്ക് ഒരു പദവി എന്ന മാനദണ്ഡം ഒഴിവാക്കിയ സാഹചര്യത്തില്‍ എംപിമാരും എംഎല്‍എമാരും ഭാരവാഹികളാകും. നിലവില്‍ കെപിസിസി ജനറല്‍ സെക്രട്ടറിമാരായിരുന്നവരില് ചിലര്‍ ഡിസിസി അധ്യക്ഷന്മാരാകാനും സാധ്യതയുണ്ട്. പതിവ് പോലെ ഗ്രൂപ്പ് വീതം വെപ്പ് ഉണ്ടാകില്ലെന്ന സുധാകരന്റെ പ്രഖ്യാപനത്തില്‍ എ, ഐ ഗ്രൂപ്പുകള്‍ക്ക് അതൃപ്തിയുണ്ട്. പദവി ഏറ്റെടുക്കുന്നതിന് മുമ്പ് തന്നെ സംഘടനാ കാര്യങ്ങളില്‍ പരസ്യപ്രസ്താവനകള്‍ നടത്തിയതിലുള്ള അമര്‍ഷം യോഗത്തില്‍ ഗ്രൂപ്പ് നേതാക്കള്‍ പ്രകടിപ്പിച്ചേക്കും.
ഒപ്പം ബ്രണ്ണന്‍ കോളേജിലെ വിദ്യാര്‍ത്ഥി കാലത്തെ അനുഭവങ്ങള്‍ രാഷ്ട്രീയ വാദപ്രതിവാദങ്ങള്‍ക്ക് വഴിയൊരുക്കിയതും യോഗത്തില്‍ ചര്‍ച്ചയാകും. സംവാദം രാഷ്ട്രീയമായി ഗുണം ചെയ്തില്ലെന്ന അഭിപ്രായമാണ് നേതാക്കള്‍ക്ക്. യോഗത്തിനു മുന്നോടിയായി മുതിര്‍ന്ന നേതാക്കളുടെ നേതൃത്വത്തില്‍ തിരക്കിട്ട കൂടിയാലോചനകളാണ് തലസ്ഥാനത്ത് നടക്കുന്നത്.
- TAGS:
- K Sudhakaran
- KPCC
- VD Satheesan