Top

നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് യുഡിഎഫ്; ഓരോ നിയോജക മണ്ഡലത്തിലും ഓരോ കെപിസിസി സെക്രട്ടറിമാര്‍

തദ്ദേശതെരഞ്ഞെടുപ്പില്‍ നേരിട്ട പരാജയം വിലയിരുത്തി കൃത്യമായ മുന്നൊരുക്കങ്ങളോടെ നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. സംസ്ഥാനത്തെ ഓരോ നിയോജക മണ്ഡലത്തിലും ഓരോ കെപിസിസി സെക്രട്ടറിമാര്‍ക്ക് ചുമതല നല്‍കാനാണ് തീരുമാനം. ഇത്തരത്തില്‍ 140 നിയോജക മണ്ഡലങ്ങളുടേയും ചുമതല കെപിസിസി സെക്രട്ടറിമാര്‍ക്ക് കൈമാറി. ഇവര്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ മണ്ഡലത്തിലെത്തി നേതൃയോഗങ്ങള്‍ വിളിച്ച് ചേര്‍ത്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അവര്‍ക്ക്് നേതൃത്വം നിര്‍ദേശം നല്‍കി. ജില്ലകളുടെ ചുമതലയുള്ള 96 ജനറല്‍ സെക്രട്ടറിമാര്‍ക്ക് പുറമേയാണ് ഏതാനും നിര്‍വാഹക സമിതി അംഗങ്ങളെകൂടി മണ്ഡലങ്ങളുടെ ചുമതല ഏല്‍പ്പിച്ചത്. ജില്ലയുടെ […]

19 Dec 2020 8:39 PM GMT

നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് യുഡിഎഫ്; ഓരോ നിയോജക മണ്ഡലത്തിലും ഓരോ കെപിസിസി സെക്രട്ടറിമാര്‍
X

തദ്ദേശതെരഞ്ഞെടുപ്പില്‍ നേരിട്ട പരാജയം വിലയിരുത്തി കൃത്യമായ മുന്നൊരുക്കങ്ങളോടെ നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. സംസ്ഥാനത്തെ ഓരോ നിയോജക മണ്ഡലത്തിലും ഓരോ കെപിസിസി സെക്രട്ടറിമാര്‍ക്ക് ചുമതല നല്‍കാനാണ് തീരുമാനം. ഇത്തരത്തില്‍ 140 നിയോജക മണ്ഡലങ്ങളുടേയും ചുമതല കെപിസിസി സെക്രട്ടറിമാര്‍ക്ക് കൈമാറി.

ഇവര്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ മണ്ഡലത്തിലെത്തി നേതൃയോഗങ്ങള്‍ വിളിച്ച് ചേര്‍ത്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അവര്‍ക്ക്് നേതൃത്വം നിര്‍ദേശം നല്‍കി. ജില്ലകളുടെ ചുമതലയുള്ള 96 ജനറല്‍ സെക്രട്ടറിമാര്‍ക്ക് പുറമേയാണ് ഏതാനും നിര്‍വാഹക സമിതി അംഗങ്ങളെകൂടി മണ്ഡലങ്ങളുടെ ചുമതല ഏല്‍പ്പിച്ചത്. ജില്ലയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിമാരെ സഹായിക്കാനുള്ള ദൗത്യമാണ് കെപിസിസി സെക്രട്ടറിമാരെ ഏര്‍പ്പിക്കുന്നത്.

ഓരോ നിയമസഭാ മണ്ഡലത്തിലും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നത് അടക്കം മുന്നൊരുക്കങ്ങളുടെ ഉത്തരവാദിത്തം കെപിസിസി സെക്രട്ടറിക്കാണ്. തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ പാര്‍ട്ടിക്കകത്ത് ഉടലെടുത്ത പരസ്യവാക്‌പോര് അവസാനിപ്പിക്കണമെന്ന കര്‍ശന നിര്‍ദേശവുമായി സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി താരിഖ് അന്‍വര്‍ കെപിസിസി നേതൃത്വത്തിന് കത്തയച്ചിരുന്നു. പരാതികള്‍ പാര്‍ട്ടി വേദികളിലാണ് പറയേണ്ടതെന്നും അവയ്ക്ക് പരിഹാരം കാണുമെന്നും താരിഖ് അന്‍വര്‍ വ്യക്തമാക്കി.

ഇതിന് പുറമേ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തിന്റെ ചുമതലയുള്ള 3 എഐസിസി സെക്രട്ടറിമാരെ ഹൈക്കമാന്‍ഡ് നിയോഗിച്ചിട്ടുണ്ട്. ബൂത്ത് തലം വരെയുള്ള പ്രവര്‍ത്തനം ഏകോപിപ്പിക്കുകയാണ് ദൗത്യം. സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും താരിഖ് അന്‍വര്‍ മേല്‍നോട്ടം വഹിക്കും.

ഇതിന് പുറമേ സോഷ്യല്‍ ഗ്രൂപ്പുകളുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ നേതാക്കളുടെ സംഘത്തെയും കെപിസിസി രാഷ്ട്രീയ കാര്യസമിതി നിയോഗിച്ചിട്ടുണ്ട്.കെ മുരളീധരനെ കണ്‍വീനര്‍ ആക്കികൊണ്ടാണ് സമിതി രൂപീകരിച്ചത്. പിസി ചാക്കോ, കെവി തോമസ്, കെസി ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കൊടികുന്നില്‍ സുരേഷ്, തെ സുധാകരന്‍ എന്നിവരടങ്ങുന്നതാണ് സമിതി. സോഷ്യല്‍ ഗ്രൂപ്പുകളെ യുഡിഎഫിന് അനുകൂലമായി തദ്ദേശ തെരഞ്ഞെടുപ്പില്‍ അണിനിരത്തുന്നതില്‍ പരാജയപ്പെട്ടുവെന്ന വിലയിരുത്തലിന് പിന്നാലെയാണ് മുരളീധരന് ചുമതല. സോഷ്യല്‍ഗ്രൂപ്പുകളെ സമവായത്തില്‍ യുഡിഎഫിന് അനുകൂലമായി കൊണ്ടുവരണമെന്ന് പറഞ്ഞ നേതാവായിരുന്നു മുരളീധരന്‍. പിന്നാലെ അദ്ദേഹത്തെ തന്നെ കണ്‍വീനറാക്കി സമിതി രൂപീകരിക്കുകയായിരുന്നു.

Next Story