‘കൈപ്പത്തി ചിഹ്നം റിബലുകള്‍ക്ക് കൊടുക്കുക’; കൊല്ലത്ത് ‘ഗ്രൂപ്പ് മാനേജര്‍മാരുടെ’ സ്ഥാനാര്‍ത്ഥികളെ വെട്ടി നിരത്തി കെപിസിസി
കൊല്ലത്തെ തദ്ദേശ തെരഞ്ഞെടുപ്പ് യൂഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണയത്തേച്ചൊല്ലിയുള്ള പോരില്‍ കടുത്ത നിലപാടെടുത്ത് കെപിസിസിയുടെ ഇടപെടല്‍. ഗ്രൂപ്പ് മാനേജര്‍മാര്‍ തീരുമാനിച്ച സ്ഥാനാര്‍ഥികളെ അപ്പാടെ കെപിസിസി വെട്ടി നിരത്തി. കോണ്‍ഗ്രസ് വിമതര്‍ക്ക് കൈപ്പത്തി ചിഹ്നം നല്കാന് കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് നിര്‍ദ്ദേശം നല്കി. ഇത് സംബന്ധിച്ച് ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയ്ക്ക് കെപിസിസി കത്ത് നല്കി. കൊല്ലം ബ്ലോക്ക് പഞ്ചായത്തിലേക്കും കോര്‍പ്പറേഷനിലേക്കും നടത്തിയ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കെപിസിസിക്ക് നിരവധി പരാതികളാണ് ലഭിച്ച് കൊണ്ടിരുന്നത്. ഇതിനേത്തുടര്‍ന്നാണ് കൊല്ലം ബ്ലോക്ക് പഞ്ചായത്തിലെ […]
20 Nov 2020 10:07 AM GMT
ഷമീർ എ

കൊല്ലത്തെ തദ്ദേശ തെരഞ്ഞെടുപ്പ് യൂഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണയത്തേച്ചൊല്ലിയുള്ള പോരില്‍ കടുത്ത നിലപാടെടുത്ത് കെപിസിസിയുടെ ഇടപെടല്‍. ഗ്രൂപ്പ് മാനേജര്‍മാര്‍ തീരുമാനിച്ച സ്ഥാനാര്‍ഥികളെ അപ്പാടെ കെപിസിസി വെട്ടി നിരത്തി. കോണ്‍ഗ്രസ് വിമതര്‍ക്ക് കൈപ്പത്തി ചിഹ്നം നല്കാന് കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് നിര്‍ദ്ദേശം നല്കി. ഇത് സംബന്ധിച്ച് ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയ്ക്ക് കെപിസിസി കത്ത് നല്കി.
കൊല്ലം ബ്ലോക്ക് പഞ്ചായത്തിലേക്കും കോര്‍പ്പറേഷനിലേക്കും നടത്തിയ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കെപിസിസിക്ക് നിരവധി പരാതികളാണ് ലഭിച്ച് കൊണ്ടിരുന്നത്. ഇതിനേത്തുടര്‍ന്നാണ് കൊല്ലം ബ്ലോക്ക് പഞ്ചായത്തിലെ ചില സീറ്റുകളില്‍ കെപിസിസി തന്നെ നേരിട്ട് സ്ഥാനാര്‍ഥി നിര്‍ണയം നടത്തിയത്. ബ്ലോക്ക് പഞ്ചായത്തില്‍ ചവറ, ശാസ്താംകോട്ട, കുന്നത്തൂര്‍, ചിറ്റുമല ,മൈനാഗപ്പള്ളി ബ്ലോക്ക് ഡിവിഷനുകളിലുമാണ് യുഡിഎഫ് ടിക്കറ്റില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് റിബല്‍ സ്ഥാനാര്‍ഥികള്‍ രംഗപ്രവേശം ചെയ്തത്. പരാതികളിന്മേല് അന്വേഷണം നടത്തിയ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം വിമതരാണ് യഥാര്‍ത്ഥ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെന്ന നിലപാടില്‍ എത്തുകയായിരുന്നു. പാര്‍ട്ടി ചിഹ്നം റിബലുകള്‍ക്ക് നല്‍കണമെന്ന ആവശ്യത്തിനൊപ്പം ചിറ്റുമല ബ്ലോക്കിലെ പനയം പഞ്ചായത്ത് ഡിവിഷന് ആര്‍എസ്പിക്ക് നല്‍കാനും നിര്‍ദേശമുണ്ട്.
കൊല്ലം ബ്ലോക്കിലെ പന്ത്രണ്ട് ഇടങ്ങളിലാണ് ഇതോടെ സ്ഥാനാര്‍ഥികള്‍ മാറുന്നത്. കൊല്ലത്തെ യുഡിഎഫ് നേതൃത്വം തീരുമാനിച്ച സ്ഥാനാര്‍ഥികള്‍ ഇതോടെ പത്രിക പിന്‍വലിക്കേണ്ടി വരും. കെപിസിസി തീരുമാനിച്ച സ്ഥാനാര്‍ഥികളെ അംഗീകരിച്ച് കൊല്ലം ഡിസിസി ഉടന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കണം. എങ്കില്‍ മാത്രമേ കൈപ്പത്തി ചിഹ്നം അനുവദിച്ച് നല്‍കാനാകൂ. കെപിസിസിയുടെ തീരുമാനത്തില്‍ കടുത്ത അതൃപ്തിയിലാണ് കൊല്ലത്തെ യുഡിഎഫ്-കോണ്‍ഗ്രസ് നേതാക്കള്‍. ഐ ഗ്രൂപ്പിലെ ഒരു വിഭാഗം നേതാക്കന്മാരെ അവഗണിച്ച് തെരഞ്ഞെടുത്ത സ്ഥാനാര്‍ഥികളെയാണ് കെപിസിസി ഒഴിവാക്കിയത്. ‘എ ഗ്രൂപ്പ് മാനേജര്‍മാരായ’ നേതാക്കളാണ് ജില്ലയിലെ കോണ്‍ഗ്രസിനെ നിയന്ത്രിക്കുന്നത് എന്നുള്ള പരാതിയും കെപിസിസിക്ക് ലഭിച്ചതായിട്ടാണ് സൂചന. സ്ഥാനാര്‍ത്ഥി മാറ്റവും ചിഹ്നം നല്‍കലും ഗ്രൂപ്പ് പോരും വരുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പ്രകടനത്തെ ബാധിക്കുമെന്ന പ്രതീക്ഷയിലാണ് കൊല്ലത്തെ എല്‍ഡിഎഫ്.