കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി സിആര്‍ ജയപ്രകാശ് അന്തരിച്ചു
കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അഡ്വ. സി ആര് ജയപ്രകാശ് അന്തരിച്ചു. കോവിഡ് ബാധിച്ച് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച്ച രാത്രി 11.30 ഓടെയായിരുന്നു അന്ത്യം. കായംകുളം നഗരസഭ ചെയര്മാന്, ആലപ്പുഴ ഡിസിസി അധ്യക്ഷന്‍, യുഡിഎഫ് ജില്ലാ ചെയര്മാന് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അരൂര്‍, കായംകുളം നിയമസഭാ മണ്ഡലങ്ങളില്‍ നിന്ന് ജനവിധി തേടിയിരുന്നു.തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പ്രചരണങ്ങളില്‍ സജീവമായിരുന്നു.

കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അഡ്വ. സി ആര് ജയപ്രകാശ് അന്തരിച്ചു. കോവിഡ് ബാധിച്ച് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച്ച രാത്രി 11.30 ഓടെയായിരുന്നു അന്ത്യം.
കായംകുളം നഗരസഭ ചെയര്മാന്, ആലപ്പുഴ ഡിസിസി അധ്യക്ഷന്‍, യുഡിഎഫ് ജില്ലാ ചെയര്മാന് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അരൂര്‍, കായംകുളം നിയമസഭാ മണ്ഡലങ്ങളില്‍ നിന്ന് ജനവിധി തേടിയിരുന്നു.തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പ്രചരണങ്ങളില്‍ സജീവമായിരുന്നു.