
സിപിഐഎം പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്നും കോ ടിയേരി ബാലകൃഷ്ണന് രാജിവെച്ചത് വൈകി വന്ന വിവേകം എന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദ്. പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണ കോടിയേരിക്ക് കിട്ടിയില്ലെന്നും പാര്‍ട്ടി മുഖ്യമന്ത്രിയുടെ കയ്യിലാണെന്നും മജീദ് ആരോപിച്ചു.
കോടിയേരിയുടെ മകന് തന്നെ ജയിലില്‍ ആണ്. ഈ ഘട്ടത്തില്‍ പോലും പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണ ലഭിച്ചില്ലെന്ന ആരോപണമാണ കെപി എ മജിദ് ആരോപിക്കുന്നത്. മനപ്രയാസത്തോടെയാണ് കോടിയേരി ഒഴിഞ്ഞതെന്നും യഥാര്‍ത്ഥത്തില്‍ മുഖ്യ ഉത്തരവാദിത്വം മുഖ്യമന്ത്രി പിണറായി വിജയനാണെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂര്‍ ലോബിയെ മറികടന്ന് എ വിജയരാഘവന് എങ്ങനെ മുന്നോട് പോകാനാവുമെന്ന് കണ്ടറിയണമെന്നാണ് വിജയ രാഘവന് പറഞ്ഞത്. ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ കോടിയേരി ബാലകൃഷ്ണന് മറ്റ് വഴിയില്ലെന്നും ഇത് മുഖ്യമന്തിയുടെ രാജിയിലേക്കുള്ള ചുണ്ടുപലക കെപിഎ മജീദ് കൂട്ടിച്ചേര്‍ത്തു.
കോടിയേരിക്ക് പകരം എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവനാണ് ചുമതല ഏറ്റെടുത്തിരിക്കുന്നത്. മാറി നില്‍ക്കാനുള്ള സന്നദ്ധത കോടിയേരി അറിയിച്ചതിനെ തുടര്‍ന്ന് തീരുമാനം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിച്ചു. തുടര്‍ ചികിത്സ ആവശ്യമായതിനാല്‍ കോടിയേരി ബാലകൃഷ്ണന് സെക്രട്ടറി സ്ഥാനം ഒഴിയുകയാണെന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചത്.