‘അത്ര മുജാഹിദ് പോലുമല്ല കെപിഎ മജീദ്’; പ്രാര്‍ത്ഥിച്ചപ്പോള്‍ കൈ ഉയര്‍ത്തിയില്ല എന്ന് ചിലര്‍ പ്രചരിപ്പിച്ചെന്ന് ഹൈദരലി തങ്ങള്‍
തിരൂരങ്ങാടിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെപിഎ മജീദിനെതിരെ ലീഗിന് അകത്ത് നിന്നുയര്‍ന്ന എതിര്‍പ്പുകള്‍ അവസാനിച്ചെന്ന് മുസ്ലീം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങള്‍. മജീദിനെതിരെ എതിര്‍പ്പുയരുന്നത് എന്തുകൊണ്ടാണെന്നറിയില്ലെന്ന് തങ്ങള്‍ പറഞ്ഞു. ചിലപ്പോള്‍ തെറ്റിദ്ധാരണയാവാം. പ്രാര്‍ഥിച്ചപ്പോള്‍ കൈയുയര്‍ത്തിയില്ല എന്നൊക്കെയുള്ള ആരോപണങ്ങളാണ് മുമ്പ് അദ്ദേഹത്തിനെതിരെ ചിലര്‍ പ്രചരിപ്പിച്ചത്. ലീഗ് പരിപാടികളില്‍ സ്ഥിരമായി പ്രാര്‍ഥനകളില്‍ പങ്കെടുക്കുന്നതും ചിലപ്പോള്‍ തുടക്കം കുറിക്കുന്നതും അദ്ദേഹമാണ്. മുസ്ലിം ലീഗില്‍ വിവിധ മതസംഘടനകളിലുള്ളവരുണ്ടെന്നും തങ്ങള്‍ ചൂണ്ടിക്കാട്ടി. മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് മുതിര്‍ന്ന ലീഗ് നേതാവിന്റെ പ്രതികരണം. ലീഗില്‍ […]

തിരൂരങ്ങാടിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെപിഎ മജീദിനെതിരെ ലീഗിന് അകത്ത് നിന്നുയര്‍ന്ന എതിര്‍പ്പുകള്‍ അവസാനിച്ചെന്ന് മുസ്ലീം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങള്‍. മജീദിനെതിരെ എതിര്‍പ്പുയരുന്നത് എന്തുകൊണ്ടാണെന്നറിയില്ലെന്ന് തങ്ങള്‍ പറഞ്ഞു. ചിലപ്പോള്‍ തെറ്റിദ്ധാരണയാവാം. പ്രാര്‍ഥിച്ചപ്പോള്‍ കൈയുയര്‍ത്തിയില്ല എന്നൊക്കെയുള്ള ആരോപണങ്ങളാണ് മുമ്പ് അദ്ദേഹത്തിനെതിരെ ചിലര്‍ പ്രചരിപ്പിച്ചത്. ലീഗ് പരിപാടികളില്‍ സ്ഥിരമായി പ്രാര്‍ഥനകളില്‍ പങ്കെടുക്കുന്നതും ചിലപ്പോള്‍ തുടക്കം കുറിക്കുന്നതും അദ്ദേഹമാണ്. മുസ്ലിം ലീഗില്‍ വിവിധ മതസംഘടനകളിലുള്ളവരുണ്ടെന്നും തങ്ങള്‍ ചൂണ്ടിക്കാട്ടി. മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് മുതിര്‍ന്ന ലീഗ് നേതാവിന്റെ പ്രതികരണം.
ലീഗില്‍ മുജാഹിദ് ആശയക്കാരും സുന്നികളുമുണ്ട്. പാര്‍ട്ടിയിലുള്ള മറ്റ് മുജാഹിദുകാരുടെ അത്ര മുജാഹിദ് പോലുമല്ല മജീദ്. അദ്ദേഹം സുന്നി പള്ളിയുടെ ഭാരവാഹി കൂടിയാണ്.
ഹൈദരലി ശിഹാബ് തങ്ങള്‍
മുതിര്‍ന്ന നേതാവായ കെപിഎ മജീദിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ അതൃപ്തിയുണ്ടാകേണ്ട കാരണമൊന്നും ഉണ്ടായിരുന്നില്ല. പിഎംഎ സലാം സ്ഥാനാര്‍ഥിയാകുമെന്ന് ചിലര്‍ പ്രതീക്ഷിച്ചു. അതുണ്ടാവാതെ പോയപ്പോഴുണ്ടായ വികാരപ്രകടനമായിരിക്കാം പ്രതിഷേധങ്ങളുടെ കാരണം. പ്രാദേശികമായി എതിര്പ്പുകളുണ്ടായപ്പോഴാണ് മാറിനിന്ന നിയാസ് വീണ്ടും സ്ഥാനാര്‍ഥിയാകുന്നത് എന്നാല്‍, അതൊന്നും വിലപ്പോവില്ല. ഇപ്പോള്‍ അവിടെ പ്രശ്നങ്ങളൊന്നുമില്ല. വലിയ ഭൂരിപക്ഷത്തില്‍ മജീദ് തിരൂരങ്ങാടിയില്‍ ജയിക്കും.
എല്ലാ മതസംഘടനകളുമായും നല്ല ബന്ധമാണ് ലീഗിനുള്ളത്. മുസ്ലിം രാഷ്ട്രീയവും സാമുദായിക വിഷയങ്ങളും ഒന്നിച്ചുനിന്ന് കൈകാര്യം ചെയ്യേണ്ടതാണ്. എല്ലാവരുടെയും പിന്തുണയും അതിനാവശ്യമാണ്. യു.ഡി.എഫ് അധികാരത്തിൽ വരേണ്ട നിർണായക തെരഞ്ഞെടുപ്പാണിത്. അതിന് എല്ലാവരും ഒത്തൊരുമയോടെ പ്രവർത്തിക്കണം.
എല്ലാവരെയും പരിഗണിച്ചും പരാതിക്കിടയില്ലാത്ത രീതിയിലുമാണ് ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ സ്ഥാനാര്‍ഥിപ്പട്ടിക തയാറാക്കിയത്. എന്നിട്ടും ചിലയിടങ്ങളില്‍നിന്ന് പരാതികളുയര്‍ന്നു. അത് പെട്ടെന്നുണ്ടായ വികാരപ്രകടനങ്ങളായിരുന്നു. പെട്ടെന്നുതന്നെ എല്ലായിടത്തേയും പ്രശ്നങ്ങള്‍ പരിഹരിച്ചു. യുവാക്കള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്കി. കോഴിക്കോട് വനിത സ്ഥാനാര്‍ഥിയും മത്സരിക്കുന്നു. പാര്‍ട്ടിയും മുന്നണിയും ഒറ്റക്കെട്ടായാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. എല്ലായിടത്തും വലിയ ആവേശമാണ്. യുഡിഎഫ് മികച്ച വിജയം നേടുമെന്നും ഹൈദരലി ശിഹാബ് തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
2011ലും 2016ലും തെരഞ്ഞെടുക്കപ്പെട്ട പി കെ അബ്ദുറബ്ബിനെ മാറ്റിയാണ് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായ കെപിഎ മജീദിനെ തിരൂരങ്ങാടിയില്‍ രംഗത്തിറക്കിയത്. 2011ല്‍ 30,208 വോട്ടായിരുന്ന അബ്ദുറബ്ബിന്റെ ഭൂരിപക്ഷം കഴിഞ്ഞ തവണ 6,043 വോട്ടായി കുറഞ്ഞു. 2016ല്‍ യുഡിഎഫ് 63,027 വോട്ടുകളും എല്‍ഡിഎഫിന്റെ നിയാസ് പുളിക്കലത്ത് 56,884 വോട്ടുകളും നേടി. ബിജെപിയുടെ പി വി ഗീതാ മാധവന് 8,046 പേരാണ് വോട്ട് ചെയ്തത്.