Top

മണ്ഡലങ്ങളെ മൂന്ന് കാറ്റഗറികളായി തിരിച്ചു; യുഡിഎഫ് 75-80 സീറ്റുകള്‍ നേടുമെന്ന് ലീഗ്

നിയമസഭാ തെരഞ്ഞെടുപ്പില്‍ 75 മുതല്‍ 80 സീറ്റുകള്‍ വരെ നേടി യുഡിഎഫ് അധികാരത്തിലേറുമെന്ന് മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അംഗം കെപിഎ മജീദ്. നിയമസഭാ മണ്ഡലങ്ങളെ മൂന്ന് കാറ്റഗറികളായി തിരിച്ച് പരിശോധിച്ചാണ് യുഡിഎഫിന്റെ വിലയരുത്തലെന്ന് കെപിഎ മജീദ് പറഞ്ഞു. ശബരിമമല വിഷയവും, എന്‍എസ്എസ് നിലപാടും യുഡിഎഫിന് സഹായകമായി. തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിലെ സ്ഥിതിയാരുന്നില്ല അവസാന ഘട്ടത്തില്‍. അവസാനഘട്ടമായപ്പോള്‍ യുഡിഎഫിന് അനുകൂലമായ ഒരു സാഹചര്യം ഉണ്ടായിട്ടുണ്ട്. ഗവണ്‍മെന്റ് മാറണമെന്ന ഒരു ചിന്ത അതിനിടയില്‍ തന്നെ ആളുകളില്‍ വന്നുവെന്ന് കെപിഎ മജീദ് […]

19 April 2021 9:35 AM GMT

മണ്ഡലങ്ങളെ മൂന്ന് കാറ്റഗറികളായി തിരിച്ചു; യുഡിഎഫ് 75-80 സീറ്റുകള്‍ നേടുമെന്ന് ലീഗ്
X

നിയമസഭാ തെരഞ്ഞെടുപ്പില്‍ 75 മുതല്‍ 80 സീറ്റുകള്‍ വരെ നേടി യുഡിഎഫ് അധികാരത്തിലേറുമെന്ന് മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അംഗം കെപിഎ മജീദ്. നിയമസഭാ മണ്ഡലങ്ങളെ മൂന്ന് കാറ്റഗറികളായി തിരിച്ച് പരിശോധിച്ചാണ് യുഡിഎഫിന്റെ വിലയരുത്തലെന്ന് കെപിഎ മജീദ് പറഞ്ഞു.

ശബരിമമല വിഷയവും, എന്‍എസ്എസ് നിലപാടും യുഡിഎഫിന് സഹായകമായി. തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിലെ സ്ഥിതിയാരുന്നില്ല അവസാന ഘട്ടത്തില്‍. അവസാനഘട്ടമായപ്പോള്‍ യുഡിഎഫിന് അനുകൂലമായ ഒരു സാഹചര്യം ഉണ്ടായിട്ടുണ്ട്. ഗവണ്‍മെന്റ് മാറണമെന്ന ഒരു ചിന്ത അതിനിടയില്‍ തന്നെ ആളുകളില്‍ വന്നുവെന്ന് കെപിഎ മജീദ് പറഞ്ഞു. ഗുരുവായൂരിലെയും താനൂരിലെയും നഷ്ടപ്പെട്ട സീറ്റ് മുസ്ലിം ലീഗ് തിരിച്ചു പിടിക്കും. മഞ്ചേശ്വരത്തെ സീറ്റ് നിലനിര്‍ത്തുമെന്ന് തന്നെയാണ് ലഭിക്കുന്ന റിപ്പോര്‍ട്ടെന്നും കെപിഎ മജീദ് പറഞ്ഞു.

നേരത്തെ 75-80 സീറ്റുകള്‍ യുഡിഎഫ് നേടുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും പറഞ്ഞിരുന്നു.മുസ്ലിം ലീഗ് 21-23 സീറ്റുകള്‍ വരെ നേടും. കേരള കോണ്‍ഗ്രസിന് ആറ് സീറ്റുകള്‍ ലഭിക്കാനിടയുണ്ട്. കുറഞ്ഞത് 30 സീറ്റ് ഘടകകക്ഷികള്‍ നേടുന്ന സാഹചര്യം കോണ്‍ഗ്രസിന് സാഹചര്യം എളുപ്പമാക്കുമെന്ന് അദ്ദേഹം് പറഞ്ഞു.

Next Story