Top

‘ഒന്നും പറയാനില്ല, വല്ലോം പറഞ്ഞാല്‍ അടി ലീഗ് ഉണ്ടാക്കിയതാണെന്ന് പറയും’; ഐഎന്‍എല്‍ കയ്യാങ്കളിയില്‍ കെപിഎ മജീദ്

ഐഎന്‍എല്‍ യോഗത്തില്‍ ഉടലെടുത്ത പ്രശ്‌നം തെരുവില്‍ സംഘടിക്കുന്നതിലേക്ക് എത്തിയ സാഹചര്യത്തോട് പ്രതികരിച്ച് മുസ്ലീം ലീഗ്. തങ്ങള്‍ക്ക് പ്രത്യേകിച്ച് ഒന്നും പറയാനില്ല, എന്തെങ്കിലും പറഞ്ഞാല്‍ അത് ലീഗ് ഉണ്ടാക്കിയ പ്രശ്‌നമാണെന്ന് വഴിതിരിച്ചുവിടുമെന്ന് ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജിദ് പറഞ്ഞു. സംഘടനയില്‍ സാമ്പത്തികവും അധികാരവുമായി ബന്ധപ്പെട്ട പ്രശ്‌നം നിലനില്‍ക്കുന്നുണ്ടെന്നും അതെല്ലാം പാര്‍ട്ടിക്കകത്ത് തീര്‍ക്കേണ്ടതാണെന്നും കെപിഎ മജീദ് പറഞ്ഞു. പ്രോട്ടോക്കോള്‍ ലംഘിച്ച് ഐഎന്‍എല്‍ യോഗം: മന്ത്രിയുടെ സാന്നിധ്യത്തില്‍ രണ്ട് വിഭാഗം നേതാക്കള്‍ തമ്മില്‍ കയ്യാങ്കളി ‘ഐഎന്‍എല്‍ എന്ന് പറയുന്ന പാര്‍ട്ടിയുടെ […]

25 July 2021 1:36 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘ഒന്നും പറയാനില്ല, വല്ലോം പറഞ്ഞാല്‍ അടി ലീഗ് ഉണ്ടാക്കിയതാണെന്ന് പറയും’; ഐഎന്‍എല്‍ കയ്യാങ്കളിയില്‍ കെപിഎ മജീദ്
X

ഐഎന്‍എല്‍ യോഗത്തില്‍ ഉടലെടുത്ത പ്രശ്‌നം തെരുവില്‍ സംഘടിക്കുന്നതിലേക്ക് എത്തിയ സാഹചര്യത്തോട് പ്രതികരിച്ച് മുസ്ലീം ലീഗ്. തങ്ങള്‍ക്ക് പ്രത്യേകിച്ച് ഒന്നും പറയാനില്ല, എന്തെങ്കിലും പറഞ്ഞാല്‍ അത് ലീഗ് ഉണ്ടാക്കിയ പ്രശ്‌നമാണെന്ന് വഴിതിരിച്ചുവിടുമെന്ന് ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജിദ് പറഞ്ഞു. സംഘടനയില്‍ സാമ്പത്തികവും അധികാരവുമായി ബന്ധപ്പെട്ട പ്രശ്‌നം നിലനില്‍ക്കുന്നുണ്ടെന്നും അതെല്ലാം പാര്‍ട്ടിക്കകത്ത് തീര്‍ക്കേണ്ടതാണെന്നും കെപിഎ മജീദ് പറഞ്ഞു.

പ്രോട്ടോക്കോള്‍ ലംഘിച്ച് ഐഎന്‍എല്‍ യോഗം: മന്ത്രിയുടെ സാന്നിധ്യത്തില്‍ രണ്ട് വിഭാഗം നേതാക്കള്‍ തമ്മില്‍ കയ്യാങ്കളി

‘ഐഎന്‍എല്‍ എന്ന് പറയുന്ന പാര്‍ട്ടിയുടെ ആഭ്യന്തര പ്രശ്‌നങ്ങളാണ് ഇവയൊക്കെ. അതില്‍ കയറി ഞങ്ങള്‍ക്കൊന്നും പറയാന്‍ കഴിയില്ല. വല്ലോം പറഞ്ഞ് കഴിഞ്ഞാല്‍ അത് ലീഗ് ഉണ്ടായിക്കിയിട്ടുള്ള പ്രശ്‌നമാണെന്ന് പറഞ്ഞ് വഴിതിരിച്ചു വിടാനും സാധ്യതയുണ്ട്. ഐഎല്‍എല്ലിന്‍ കുറച്ച് മാസങ്ങളായി പ്രശ്‌നങ്ങള്‍ നടക്കുകയാണ്. അതില്‍ സാമ്പത്തികവും അധികാര പ്ര്്ശ്‌നങ്ങളും ഉണ്ടാവും. അപവാദമായ രീതിയിലാണ് കാര്യങ്ങള്‍ നടക്കുന്നത്. അതെല്ലാം പാര്‍ട്ടിക്കകത്ത് തന്നെ തീര്‍ക്കേണ്ടതാണ്.’ കെപിഎ മജീദ് പറഞ്ഞു.

കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് കൊച്ചിയില്‍ നടന്ന ഐഎന്‍എല്‍ യോഗത്തിലാണ് നേതാക്കള്‍ തമ്മില്‍ ചേരിതിരിഞ്ഞ് തമ്മിലടിച്ചത്. സെന്‍ട്രല്‍ പൊലീസ് നല്‍കിയ നോട്ടീസ് അവഗണിച്ച് കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ നടന്ന യോഗത്തെത്തുടര്‍ന്നാണ് പാര്‍ട്ടിയിലെ രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ സാന്നിധ്യത്തിലാണ് പ്രവര്‍ത്തകരുടേയും നേതാക്കളുടേയും കൂട്ടത്തല്ല്. പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ ശ്രമിച്ചുവരികയാണ്.

ഐഎന്‍എല്‍ പേരിന് മാത്രം; സുലൈമാന്‍ സേട്ടും പിഎം അബൂബക്കറും ആരംഭിച്ച പ്രസ്ഥാനം ഇന്നില്ലെന്ന് എന്‍പി ചേക്കുട്ടി

പിഎസ്‌സി ബോര്‍ഡ് അംഗ വിവാദം, സ്റ്റാഫ് നിയമനം, ലീഗ് അബ്ദുള്‍ വഹാബ് എംപിയുടെ കൈയ്യില്‍ നിന്നും തെരഞ്ഞെടുപ്പ് ഫണ്ട് വാങ്ങിയ സംഭവം ഉള്‍പ്പെടെ നിരവധി പ്രശ്‌നങ്ങള്‍ ഇതിനകം സംഘടനക്കുള്ളില്‍ നില്‍ക്കുന്നുണ്ട്. ഇതിന് പുറമേ ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ യോഗം നടത്തുന്നത് കൂടി ചൂണ്ടിക്കാട്ടിയതോടെ പാര്‍ട്ടിയിലെ തന്നെ ഒരു വിഭാഗം വിമര്‍ശനമുയര്‍ത്തിയതാണ് പിന്നീട് കയ്യാങ്കളിയില്‍ കലാശിച്ചത്. ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ യോഗം നടത്തരുതെന്ന് ആവശ്യപ്പെട്ടിരുന്നുവെന്ന് ജില്ലാ കമ്മിറ്റി അംഗം മനാഫ് മുന്‍പ് പ്രതികരിച്ചിരുന്നു. സംസ്ഥാന കമ്മിറ്റി പറഞ്ഞതനുസരിച്ചാണ് യോഗമെന്നായിരുന്നു ജില്ലാ സെക്രട്ടറി കെ.എം.എ ജലീലിന്റെ പ്രതികരണം.

ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറിനെതിരെയാണ് പ്രതിഷേധമുണ്ടായത്. സംസ്ഥാന പ്രസിഡന്റ് അബ്ദുള്‍ വഹാബിന്റെ നേതൃത്വത്തിലഹയിരുന്നു പ്രതിഷേധം. അസിസ്റ്റന്റ് കമ്മീക്ഷണര്‍ ലാല്‍ജിയുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. എന്നാല്‍ കണ്‍മുന്നില്‍ നടന്ന പരസ്യമായ കയ്യാങ്കളിയോട് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പ്രതികരിക്കാതിരിക്കുകയായിരുന്നു. പൊലീസെത്തി മന്ത്രിയെ സുരക്ഷിതമായ സ്ഥലത്തെത്തിച്ചു.

Next Story