Top

‘പടച്ചുണ്ടാക്കുന്ന വാര്‍ത്തകളില്‍ വഞ്ചിതരാകരുത്’; ലീഗ് സ്ഥാനാര്‍ത്ഥികളെ ഹൈദരലി തങ്ങള്‍ പ്രഖ്യാപിക്കുന്നതുവരെ ഊര്‍ജം കളയേണ്ടെന്ന് കെപിഎ മജീദ്

മുസ്ലീം ലീഗ് സ്ഥാനാര്‍ഥി സാധ്യതാ പട്ടികകളേക്കുറിച്ചുള്ള വാര്‍ത്തകള്‍ തള്ളി സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. യുഡിഎഫ് സീറ്റ് വിഭജനം പൂര്‍ത്തിയായതിനു ശേഷം മാത്രമേ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ ആരംഭിക്കൂയെന്ന് കെ പി എ മജീദ് പറഞ്ഞു. അതുകൊണ്ടു തന്നെ ഇതുവരെയും സംസ്ഥാന പ്രസിഡന്റിന്റെ സാന്നിധ്യത്തില്‍ മുസ്ലിംലീഗ് പാര്‍ലമെന്ററി ബോര്‍ഡ് യോഗം ചേര്‍ന്നിട്ടില്ല. സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ഔപചാരികമോ അനൗപചാരികമോ ആയ യാതൊരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും ലീഗ് നേതാവ് പ്രതികരിച്ചു. മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ എന്ന പേരില്‍ ചില […]

3 March 2021 6:55 AM GMT

‘പടച്ചുണ്ടാക്കുന്ന വാര്‍ത്തകളില്‍ വഞ്ചിതരാകരുത്’; ലീഗ് സ്ഥാനാര്‍ത്ഥികളെ ഹൈദരലി തങ്ങള്‍ പ്രഖ്യാപിക്കുന്നതുവരെ ഊര്‍ജം കളയേണ്ടെന്ന് കെപിഎ മജീദ്
X

മുസ്ലീം ലീഗ് സ്ഥാനാര്‍ഥി സാധ്യതാ പട്ടികകളേക്കുറിച്ചുള്ള വാര്‍ത്തകള്‍ തള്ളി സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. യുഡിഎഫ് സീറ്റ് വിഭജനം പൂര്‍ത്തിയായതിനു ശേഷം മാത്രമേ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ ആരംഭിക്കൂയെന്ന് കെ പി എ മജീദ് പറഞ്ഞു. അതുകൊണ്ടു തന്നെ ഇതുവരെയും സംസ്ഥാന പ്രസിഡന്റിന്റെ സാന്നിധ്യത്തില്‍ മുസ്ലിംലീഗ് പാര്‍ലമെന്ററി ബോര്‍ഡ് യോഗം ചേര്‍ന്നിട്ടില്ല. സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ഔപചാരികമോ അനൗപചാരികമോ ആയ യാതൊരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും ലീഗ് നേതാവ് പ്രതികരിച്ചു.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ എന്ന പേരില്‍ ചില മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ശ്രദ്ധയില്‍പെട്ടതുകൊണ്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പ്രവര്‍ത്തകരില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിനായി പടച്ചുണ്ടാക്കുന്ന ഇത്തരം വാര്‍ത്തകളില്‍ വഞ്ചിതരാകരുത്.

കെ പി എ മജീദ്

മുസ്ലിംലീഗിന്റെ സ്ഥാനാര്‍ത്ഥികളെ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിക്കന്നതു വരെ ഊഹാപോഹ ചര്‍ച്ചകള്‍ നടത്തി ഊര്‍ജ്ജം കളയാതിരിക്കുക. ഇടതു ഭരണത്തില്‍നിന്ന് കേരളത്തെ രക്ഷിക്കാന്‍ യുഡിഎഫിന്റെ മഹത്തായ വിജയത്തിനു വേണ്ടിയുള്ള പ്രചാരണത്തില്‍ ശ്രദ്ധയൂന്നണമെന്നും ലീഗ് നേതാവ് കൂട്ടിച്ചേര്‍ത്തു.

സ്ഥാനാര്‍ഥി ലിസ്റ്റ് വെള്ളിയാഴ്ച്ച പ്രഖ്യാപിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ മുസ്ലീം ലീഗിന്റെ സാധ്യതാ പട്ടിക കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ക്ക് ലഭിച്ചിരുന്നു.

Also Read: കളമശ്ശേരിയില്‍ സീറ്റിന് മത്സരം ഇബ്രഹാം കുഞ്ഞിന്റെ മകനും ടിഎ അഹമ്മദ് കബീറും തമ്മില്‍; കുന്ദമംഗലത്ത് നജീബ് കാന്തപുരമോ എംഎ റസാഖോ?; ലീഗ് പട്ടിക ഇങ്ങനെ

പുറത്തുവന്ന ലീഗ് സാധ്യതാ പട്ടിക

വേങ്ങര – പി.കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം- കെ പി എ മജീദ്

മഞ്ചേരി – അഡ്വ യു.എ ലത്തീഫ്

കൊണ്ടോട്ടി – ടി വി ഇബ്രാഹിം

തിരൂരങ്ങാടി – പി എം എ സലാം

കോട്ടക്കല്‍ – ആബിദ് ഹുസ്സൈന്‍ തങ്ങള്‍

മങ്കട – മഞ്ഞലാംകുഴി അലി

പെരിന്തല്‍മണ്ണ – ടി.പി അഷ്റഫലി

തിരൂര്‍ – കുറുക്കോളി മൊയ്തീന്‍

താനൂര്‍ – പി കെ ഫിറോസ്

വള്ളിക്കുന്ന് – പി അബ്ദുള്‍ ഹമീദ്

ഏറനാട് – പി കെ ബഷീര്‍

കോഴിക്കോട് സൗത്ത് – ഉമ്മര്‍ പാണ്ടികശാല

കുന്ദമംഗലം – നജീബ് കാന്തപുരം/എം.എ റസാഖ്

കുറ്റ്യാടി – പാറക്കല്‍ അബ്ദുല്ല

തിരുവമ്പാടി – സി.പി ചെറിയ മുഹമ്മദ്

കൊടുവള്ളി – എം.കെ മുനീര്‍

കൂത്തുപറമ്പ് – പി.കെ അബ്ദുല്ല

അഴീക്കോട് – അബ്ദുല്‍ കരീം
ചേലേരി

കാസര്‍കോട് – കെ. എം ഷാജി

മഞ്ചേശ്വരം – എ.കെ.എം അഷ്‌റഫ്

മണ്ണാര്‍ക്കാട് – എന്‍ ഷംസുദ്ദീന്‍

ഗുരുവായൂര്‍ – കെ.എന്‍.എ ഖാദര്‍

ചേലക്കര – ജയന്തി രാജന്‍

കളമശേരി – ടി എ അഹമ്മദ് കബീര്‍/അബ്ദുല്‍ ഗഫൂര്‍

കെ പി എ മജീദിന്റെ പ്രതികരണം

മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റിയുടെ പാര്‍ലമെന്ററി ബോര്‍ഡുമായി കൂടിയാലോചിച്ച് നിയമസഭയിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കാന്‍ കഴിഞ്ഞ പ്രവര്‍ത്തക സമിതി യോഗം സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കൂടിയാലോചനകള്‍ നടത്തിയ ശേഷം സംസ്ഥാന പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നതാണ് പാര്‍ട്ടിയുടെ പതിവ് രീതി. യുഡിഎഫ് സീറ്റ് വിഭജനം പൂര്‍ത്തിയായതിനു ശേഷമാണ് സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ ആരംഭിക്കുക. അതുകൊണ്ടു തന്നെ ഇതുവരെയും സംസ്ഥാന പ്രസിഡന്റിന്റെ സാന്നിധ്യത്തില്‍ മുസ്ലിംലീഗ് പാര്‍ലമെന്ററി ബോര്‍ഡ് യോഗം ചേര്‍ന്നിട്ടില്ല. സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ഔപചാരികമോ അനൗപചാരികമോ ആയ യാതൊരു ചര്‍ച്ചയും നടന്നിട്ടില്ല.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ എന്ന പേരില്‍ ചില മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ശ്രദ്ധയില്‍പെട്ടതുകൊണ്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പ്രവര്‍ത്തകരില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിനായി പടച്ചുണ്ടാക്കുന്ന ഇത്തരം വാര്‍ത്തകളില്‍ വഞ്ചിതരാകരുത്. മുസ്ലിംലീഗിന്റെ സ്ഥാനാര്‍ത്ഥികളെ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിക്കന്നതു വരെ ഊഹാപോഹ ചര്‍ച്ചകള്‍ നടത്തി ഊര്‍ജ്ജം കളയാതിരിക്കുക. ഇടതു ഭരണത്തില്‍നിന്ന് കേരളത്തെ രക്ഷിക്കാന്‍ യുഡിഎഫിന്റെ മഹത്തായ വിജയത്തിനു വേണ്ടിയുള്ള പ്രചാരണത്തില്‍ ശ്രദ്ധയൂന്നുക.

Next Story