Top

‘സമുദായങ്ങളെ തമ്മിലടിപ്പിച്ച് ചോരകുടിക്കുന്ന മുഖ്യമന്ത്രിയെ പോലൊരു വര്‍ഗീയ വാദി കേരളത്തില്‍ ഉണ്ടായിട്ടില്ല’; കടന്നാക്രമിച്ച് കെപിഎ മജീദ്

യുഡിഎഫില്‍ മുസ്ലീം ലീഗ് അപ്രമാദിത്തമാണെന്ന പരാമര്‍ശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ച് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. സമുദായങ്ങളെ തമ്മില്‍ അടിപ്പിച്ച് അവരുടെ ചോരകുടിക്കാന്‍ നടക്കുന്ന മുഖ്യമന്ത്രിയെ പോലൊരു വര്‍ഗീയ വാദി ഇതുവരെ കേരളത്തില്‍ ഉണ്ടായിട്ടില്ലെന്ന് കെപിഎ മജീദ് പറഞ്ഞു. പിണറായിയെ പോലെ വര്‍ഗീയ സ്വഭാവം ഉള്ള, അകത്ത് വര്‍ഗീയത വെച്ച് പുലര്‍ത്തുന്ന ഒരു നേതാവ് സിപിഐഎമ്മിനുണ്ടായത് നിര്‍ഭാഗ്യകരമാണെന്നാണ് തന്റെ അഭിപ്രായമെന്നും മജീദ് വ്യക്തമാക്കി. മലപ്പുറത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കെപിഎ മദീജ്. തദ്ദേശ […]

21 Dec 2020 1:23 AM GMT

‘സമുദായങ്ങളെ തമ്മിലടിപ്പിച്ച് ചോരകുടിക്കുന്ന മുഖ്യമന്ത്രിയെ പോലൊരു വര്‍ഗീയ വാദി കേരളത്തില്‍ ഉണ്ടായിട്ടില്ല’; കടന്നാക്രമിച്ച് കെപിഎ മജീദ്
X

യുഡിഎഫില്‍ മുസ്ലീം ലീഗ് അപ്രമാദിത്തമാണെന്ന പരാമര്‍ശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ച് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. സമുദായങ്ങളെ തമ്മില്‍ അടിപ്പിച്ച് അവരുടെ ചോരകുടിക്കാന്‍ നടക്കുന്ന മുഖ്യമന്ത്രിയെ പോലൊരു വര്‍ഗീയ വാദി ഇതുവരെ കേരളത്തില്‍ ഉണ്ടായിട്ടില്ലെന്ന് കെപിഎ മജീദ് പറഞ്ഞു. പിണറായിയെ പോലെ വര്‍ഗീയ സ്വഭാവം ഉള്ള, അകത്ത് വര്‍ഗീയത വെച്ച് പുലര്‍ത്തുന്ന ഒരു നേതാവ് സിപിഐഎമ്മിനുണ്ടായത് നിര്‍ഭാഗ്യകരമാണെന്നാണ് തന്റെ അഭിപ്രായമെന്നും മജീദ് വ്യക്തമാക്കി. മലപ്പുറത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കെപിഎ മദീജ്.

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതോടെ യുഡിഎഫ് നേതൃത്വം ലീഗ് ഏറ്റെടുക്കുകയാണോയെന്ന സംശയമാണുയരുന്നതെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ ഇത്തരമൊരു അഭിപ്രായ പ്രകടനം കൊണ്ട് സിപിഐമ്മിന് യാതൊരു നേട്ടമുണ്ടാവില്ല, മറിച്ച് കേരളത്തിന് വലിയ നഷ്ടം സംഭവിക്കുമെന്ന് കെപിഎ മജീദ് അഭിപ്രായപ്പെട്ടു. ഇതിന്റെ നേട്ടം കൊയ്യാന്‍ പോകുന്നത് ബിജെപിയാണെന്ന് മനസിലാക്കാനുള്ള ബുദ്ധിയെങ്കിലും സിപിഐഎം നേതൃത്വത്തിന് ഉണ്ടാകണമെന്നാണ് തന്റെ അഭ്യര്‍ത്ഥനയെന്നും മജീദ് പറഞ്ഞു.

മതസമൂഹങ്ങളെ തമ്മില്‍ അകറ്റി വോട്ട് പിടിക്കാന്‍ വേണ്ടിയുള്ള ഈ ധ്രുവീകരണ പരിശ്രമം കേരളത്തിന്റെ അന്തസിന് ദോഷകരമാണെന്നാണ് തന്റെ് അഭിപ്രായമെന്നും മജീദ് വ്യക്തമാക്കി.

‘കേരളത്തില്‍ ബിജെപിക്ക് മുന്നേറ്റം ഉണ്ടാക്കാന്‍ സാധിക്കില്ലെന്ന് ഈ തദ്ദേശ തെരഞ്ഞെടുപ്പില്‍ മനസിലായി. അത് തന്നെയാണ് നിയമസഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാന്‍ പോകുന്നത്. ബിജെപി അക്കൗണ്ട് തുറക്കില്ല. അങ്ങനെ അക്കൗണ്ട് തുറക്കുകയാണെങ്കില്‍ അത് സിപി ഐഎമ്മിന്റെ ഇന്നത്തെ നയവൈകല്യം കൊണ്ട് വരുന്നതാണെന്നാണ് ഞങ്ങളുടെ അഭിപ്രായം.’ എന്നും മാധ്യമങ്ങളുടെ ചോദ്യത്തില്‍ മജീദ് പ്രതികരിച്ചു.

പിണറായി വിജയന്റെ പല നിലപാടും മുമ്പ് കേന്ദ്ര നേതൃത്വം ഇടപെട്ട് തിരുത്തിയിട്ടുണ്ട്. പന്തീരാങ്കാവ് യുഎപിഎ കേസില്‍ അതാണ് സംഭവിച്ചത്. പക്ഷെ അതൊന്നും വകവെക്കാതെ ഏകാധിപതിയായി സംസ്ഥാന കമ്മിറ്റിയെ പോലും വകവെക്കാതെ മുന്നോട്ട് പോവുകയാണെന്നും ലീഗ് അഭിപ്രായപ്പെട്ടു. എല്ലാ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ യുഡിഎഫ് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിലായിരുന്നു പിണറായിയുടെ വിമര്‍ശമം.
ഒരു കക്ഷിയുടെ നേതൃത്വത്തില്‍ ആരു വേണം എന്ന് മറ്റൊരു കക്ഷി നിര്‍ദേശം വയ്ക്കുന്നത് രാഷ്ട്രീയത്തില്‍ വിചിത്രമായ അനുഭവമാണ്. യുഡിഎഫില്‍ അത്തരം ജനാധിപത്യ വിരുദ്ധവും അസാധാരണവുമായ കാര്യങ്ങളാണ് സംഭവിക്കുന്നത്. ഈ തിരഞ്ഞടുപ്പിനു മുന്‍പ് തന്നെ ഇത്തരം സൂചനകള്‍ പുറത്തു വന്നിരുന്നു. അതിന് ഇപ്പോള്‍ ആക്കം കൂടിയിരിക്കുന്നു. ദേശിയ നേതൃത്വത്തിന്റെ എതിര്‍പ്പുകള്‍ മറികടന്നുകൊണ്ട് പോലും കേരളത്തിലെ കോണ്‍ഗ്രസിനെക്കൊണ്ട് മതവര്‍ഗീയ കക്ഷികളുമായുള്ള സഖ്യത്തെ അംഗീകരിപ്പിക്കാന്‍ ലീഗിന് കഴിഞ്ഞു എന്നാണ് ലീഗിന്റെയും കോണ്‍ഗ്രസിന്റെയും പരസ്യ പ്രസ്താവനകളില്‍ നിന്ന് വ്യക്തമാകുന്നതെന്നും മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം;

ഒരു കക്ഷിയുടെ നേതൃത്വത്തില്‍ ആര് വേണം എന്ന് മറ്റൊരു കക്ഷി നിര്‍ദേശം വെക്കുന്നത് രാഷ്ട്രീയത്തില്‍ വിചിത്രമായ അനുഭവമാണ്. യു ഡി എഫില്‍ അത്തരം ജനാധിപത്യ വിരുദ്ധവും അസാധാരണവുമായ കാര്യങ്ങളാണ് സംഭവിക്കുന്നത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതോടെ യുഡിഎഫിന്റെ നേതൃത്വം ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് ഏറ്റെടുക്കുകയാണോ എന്ന സംശയമാണുയരുന്നത്. കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ അഭിപ്രായം പറയുവാനും കോണ്‍ഗ്രസിനെ ആര് നയിക്കണം എന്ന് തീരുമാനിക്കാനുമുള്ള കേന്ദ്രമായി ലീഗ് മാറിയോ?
ഈ തെരഞ്ഞടുപ്പിനു മുന്‍പ് തന്നെ ഇത്തരം സൂചനകള്‍ പുറത്തു വന്നിരുന്നു. അതിന് ഇപ്പോള്‍ ആക്കം കൂടിയിരിക്കുന്നു. കോണ്‍ഗ്രസിന്റെ ദേശിയ നേതൃത്വത്തിന്റെ എതിര്‍പ്പുകള്‍ മറികടന്നുകൊണ്ട് പോലും കേരളത്തിലെ കോണ്‍ഗ്രസിനെക്കൊണ്ട് മതവര്‍ഗ്ഗീയ കക്ഷികളുമായുള്ള സഖ്യത്തെ അംഗീകരിപ്പിക്കാന്‍ ലീഗിന് കഴിഞ്ഞു എന്നാണ് ലീഗിന്റെയും കോണ്‍ഗ്രസ്സിന്റെയും പരസ്യ പ്രസ്താവനകളില്‍ നിന്ന് വ്യക്തമാകുന്നത്. ജമാ അത്തെ ഇസ്ലാമി അടക്കമുള്ള വര്‍ഗീയ സങ്കുചിത ശക്തികളുമായി ഉണ്ടാക്കിയ ബന്ധത്തിന്റെ പേരില്‍ ദുര്‍ഗന്ധപൂരിതമായ ചര്‍ച്ചകളാണ് ആ മുന്നണിയില്‍ നിന്ന് പുറത്തുവരുന്നത്. അതിന്റെ തുടര്‍ച്ചയായി സംസ്ഥാന കോണ്‍ഗ്രസ്സ് അധ്യക്ഷനെ മാറ്റണം എന്ന് ആവശ്യമുയരുന്നു എന്നാണ് വാര്‍ത്ത. സ്വന്തം നേതാവിനെ തെരഞ്ഞെടുക്കാനോ രാഷ്ട്രീയം തീരുമാനിക്കാനോ കെല്‍പ്പില്ലാത്ത തരത്തില്‍ കോണ്‍ഗ്രസ്സ് ദുര്‍ബലപ്പെട്ടു എന്ന് തെളിയിക്കുന്ന അവസ്ഥയാണിത്.
നാല് വോട്ടിനു വേണ്ടി എന്തും ചെയ്യാനുള്ള കോണ്‍ഗ്രസ്സിന്റെ ലജ്ജയില്ലായ്മയാണ് പരിതാപകരമായ ഈ സ്ഥിതിക്ക് കാരണം. യു ഡി എഫ് എന്ന സംവിധാനം തന്നെ അപ്രസക്തമായിരിക്കുന്നു. മതനിരപേക്ഷതയും ജനാധിപത്യ മൂല്യങ്ങളും കൈവിട്ട യുഡിഎഫില്‍നിന്ന് ഇനി ഒന്നും പ്രതീക്ഷിക്കാനില്ല എന്നാണ് ആ മുന്നണിയിലെ ഘടകകക്ഷി നേതാക്കളുടെ പ്രസ്താവനകളില്‍ നിന്ന് മനസ്സിലാക്കാനാവുക.

Next Story