Top

‘യാസര്‍ എടപ്പാള്‍ ലീഗിന്റെയോ പോഷക സംഘടനയുടേയോ ഭാരവാഹിയല്ല’; ഇഷ്ടമില്ലാത്തവരെ അസഭ്യവര്‍ഷം നടത്തി വേട്ടയാടുന്ന സി.പി.എം അണികളുടെ സംസ്‌കാരം മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ പിന്തുടരേണ്ടതില്ലെന്ന് കെപിഎ മജീദ്

യാസര്‍ എടപ്പാളെന്ന വ്യക്തിക്ക് മുസ്‌ലിം ലീഗിന്റെയോ പോഷക സംഘടനയുടേയോ ഭാരവാഹിയല്ലെന്ന് തവനൂര്‍ മണ്ഡലം മുസ്‌ലിം ലീഗ് കമ്മറ്റി. ലീഗ് സൈബര്‍ വിംഗിന്റെ ചുമതലയും അദ്ദേഹത്തിനില്ലെന്നും മോശമായ ഫേസ്ബുക്ക് പോസ്റ്റിനെ നാളിത് വരെ പാര്‍ട്ടി പിന്തുണച്ചിട്ടില്ലെന്നും തവനൂര്‍ മണ്ഡലം മുസ്‌ലിം ലീഗ് സെക്രട്ടറി ആര്‍കെ ഹമീദ് പറഞ്ഞു. എന്നാല്‍ മന്ത്രിക്കെതിരെ നവമാധ്യമങ്ങളില്‍ പോസ്റ്റിട്ടതിന്റെ പേരില്‍ പൊലീസിനെ ഉപയോഗിച്ച് കോണ്‍സുലേറ്റില്‍ സമ്മര്‍ദ്ദം ചെയലുത്തി യാസിറിനെ നാട് കടത്താന്‍ ശ്രമിക്കുകയും ചെയ്ത മന്ത്രി ജലീലിന്റെ നിയമവിരുദ്ധ വാഴ്ചക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന […]

22 Oct 2020 10:31 AM GMT

‘യാസര്‍ എടപ്പാള്‍ ലീഗിന്റെയോ പോഷക സംഘടനയുടേയോ ഭാരവാഹിയല്ല’; ഇഷ്ടമില്ലാത്തവരെ അസഭ്യവര്‍ഷം നടത്തി വേട്ടയാടുന്ന സി.പി.എം അണികളുടെ സംസ്‌കാരം മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ പിന്തുടരേണ്ടതില്ലെന്ന് കെപിഎ മജീദ്
X

യാസര്‍ എടപ്പാളെന്ന വ്യക്തിക്ക് മുസ്‌ലിം ലീഗിന്റെയോ പോഷക സംഘടനയുടേയോ ഭാരവാഹിയല്ലെന്ന് തവനൂര്‍ മണ്ഡലം മുസ്‌ലിം ലീഗ് കമ്മറ്റി. ലീഗ് സൈബര്‍ വിംഗിന്റെ ചുമതലയും അദ്ദേഹത്തിനില്ലെന്നും മോശമായ ഫേസ്ബുക്ക് പോസ്റ്റിനെ നാളിത് വരെ പാര്‍ട്ടി പിന്തുണച്ചിട്ടില്ലെന്നും തവനൂര്‍ മണ്ഡലം മുസ്‌ലിം ലീഗ് സെക്രട്ടറി ആര്‍കെ ഹമീദ് പറഞ്ഞു.

എന്നാല്‍ മന്ത്രിക്കെതിരെ നവമാധ്യമങ്ങളില്‍ പോസ്റ്റിട്ടതിന്റെ പേരില്‍ പൊലീസിനെ ഉപയോഗിച്ച് കോണ്‍സുലേറ്റില്‍ സമ്മര്‍ദ്ദം ചെയലുത്തി യാസിറിനെ നാട് കടത്താന്‍ ശ്രമിക്കുകയും ചെയ്ത മന്ത്രി ജലീലിന്റെ നിയമവിരുദ്ധ വാഴ്ചക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന പൊതുസമൂഹത്തിന്റെ അഭിപ്രായത്തെ ലീഗ് പിന്തുണക്കുന്നുവെന്നും ആര്‍കെ ഹമീദ് പറഞ്ഞു.

ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് ലീഗ് പ്രവര്‍ത്തകരോട് നിലപാട് വ്യക്തമാക്കി. മാന്യമായി രാഷ്ട്രീയം പറയാനും സംവദിക്കാനുമുള്ള അവസരമാണ് സാമൂഹ്യ മാധ്യമങ്ങള്‍ നമുക്ക് തുറന്നു തന്നിരിക്കുന്നത്. അതിനെ ദുരുപയോഗം ചെയ്യാതിരിക്കാനുള്ള ബാധ്യത എല്ലാവര്‍ക്കുമുണ്ടെന്നും മജീദ് പറഞ്ഞു.

കെപിഎ മജീദിന്റെ പ്രതികരണം പൂര്‍ണ്ണരൂപം

മുസ്‌ലിംലീഗ് പാർട്ടിക്ക് അന്തസ്സാർന്ന ആശയവും ചരിത്രവും പാരമ്പര്യവുമുണ്ട്. പാർട്ടിയുടെ നയവും നിലപാടും വ്യക്തമാക്കാൻ പര്യാപ്തമായ വാർഡ് കമ്മിറ്റി മുതൽ ദേശീയ കമ്മിറ്റി വരെയുള്ള സംവിധാനങ്ങളും നേതാക്കളുമുണ്ട്. മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസ് കേന്ദ്രീകരിച്ച് സോഷ്യൽ മീഡിയയിൽ ക്രിയാത്മക ഇടപെടലുകൾ നടത്തുന്നതിന് വ്യവസ്ഥാപിതമായ ഔദ്യോഗിക സംവിധാനം പ്രവർത്തിച്ചു വരുന്നുണ്ട്. സോഷ്യൽ മീഡിയയിൽ പാർട്ടിക്കു വേണ്ടി മാന്യമായും നിസ്വാർത്ഥമായും ഇടപെടുന്ന ആയിരക്കണക്കിന് പ്രവർത്തകരുടെ സേവനവും വിലമതിക്കുന്നു. അതേസമയം പാർട്ടിക്കു വേണ്ടി പോരാടാൻ സോഷ്യൽ മീഡിയയിൽ ഏതെങ്കിലും സ്വതന്ത്ര വ്യക്തിയെയോ സംഘത്തെയോ ഏൽപിച്ചിട്ടില്ല. അങ്ങനെ ആരെങ്കിലും പാർട്ടിയുടെ സൈബർ വക്താക്കളായോ ഐ.ടി സെൽ എന്ന പേരിലോ സഭ്യമല്ലാത്ത രീതിയിൽ പെരുമാറുകയോ പ്രവർത്തിക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്തം പാർട്ടിക്ക് ഏറ്റെടുക്കാനാവില്ല. തങ്ങൾക്ക് ഇഷ്ടമില്ലാത്തവരെ അസഭ്യവർഷം നടത്തി വേട്ടയാടുന്ന സി.പി.എം അണികളുടെ സംസ്‌കാരം മുസ്‌ലിംലീഗ് പ്രവർത്തകർ പിന്തുടരേണ്ടതില്ല. രാജ്യത്തിന്റെ പരമാധികാരവും വ്യക്തികളുടെ സ്വകാര്യതയും മൗലികാവകാശങ്ങളും മാനിച്ചുകൊണ്ടായിരിക്കണം സോഷ്യൽ മീഡിയയിലെ ഇടപെടലുകൾ. മാന്യമായി രാഷ്ട്രീയം പറയാനും സംവദിക്കാനുമുള്ള അവസരമാണ് സാമൂഹ്യ മാധ്യമങ്ങൾ നമുക്ക് തുറന്നു തന്നിരിക്കുന്നത്. അതിനെ ദുരുപയോഗം ചെയ്യാതിരിക്കാനുള്ള ബാധ്യത എല്ലാവർക്കുമുണ്ട്. -കെ.പി.എ മജീദ്,മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി

Next Story