Top

ഭേദഗതി ഉടന്‍ വേണ്ടെന്ന് സെക്രട്ടറിയേറ്റ് പറഞ്ഞു; പാര്‍ട്ടി നിര്‍ദ്ദേശിച്ചിട്ടും മുഖ്യമന്ത്രി സ്വീകരിച്ചത് രമണ്‍ ശ്രീവാസ്തവയുടെ ഉപദേശം

മുഖ്യമന്ത്രി പിണറായി വിജയന്‍ 118 എ നടപ്പിലാക്കിയത് പാര്‍ട്ടിയുടെ നിര്‍ദ്ദേശം തള്ളിയും കാര്യങ്ങള്‍ വ്യക്തമായി അറിയിക്കാതേയും. സിപിഐഎമ്മിന്റെ പൂര്‍ണ സെക്രട്ടേറിയറ്റ് യോഗത്തിന്റെ പരിഗണനയ്ക്ക് വെയ്ക്കാതെയും അവെയ്‌ലബിള്‍ സെക്രട്ടറിയേറ്റിന്റെ നിര്‍ദ്ദേശം തള്ളിയുമാണ് പിണറായി മാധ്യമ മാരണ നിയമം കൊണ്ടുവന്നതെന്ന് വ്യക്തമായി. പൊലീസ് ആക്ട് ഭേദഗതി വെള്ളിയാഴ്ച്ചകളില്‍ ചേരുന്ന സെക്രട്ടേറിയറ്റ് യോഗത്തില്‍ മുഖ്യമന്ത്രി അവതരിപ്പിച്ചിരുന്നില്ല. ഇടയ്ക്ക് ചേര്‍ന്ന അവെയ്‌ലബിള്‍ സെക്രട്ടേറിയറ്റില്‍ മാത്രമാണ് മുഖ്യമന്ത്രി 118 എയുടെ കാര്യം സൂചിപ്പിക്കുകയെങ്കിലും ചെയ്തത്. സോഷ്യല്‍ മീഡിയയിലെ ‘അതിരുവിട്ട നടപടികള്‍ക്ക് തടയിടാന്‍ നിയമം കൊണ്ടുവരുമെന്നും […]

24 Nov 2020 2:21 AM GMT

ഭേദഗതി ഉടന്‍ വേണ്ടെന്ന് സെക്രട്ടറിയേറ്റ് പറഞ്ഞു; പാര്‍ട്ടി നിര്‍ദ്ദേശിച്ചിട്ടും മുഖ്യമന്ത്രി സ്വീകരിച്ചത് രമണ്‍ ശ്രീവാസ്തവയുടെ ഉപദേശം
X

മുഖ്യമന്ത്രി പിണറായി വിജയന്‍ 118 എ നടപ്പിലാക്കിയത് പാര്‍ട്ടിയുടെ നിര്‍ദ്ദേശം തള്ളിയും കാര്യങ്ങള്‍ വ്യക്തമായി അറിയിക്കാതേയും. സിപിഐഎമ്മിന്റെ പൂര്‍ണ സെക്രട്ടേറിയറ്റ് യോഗത്തിന്റെ പരിഗണനയ്ക്ക് വെയ്ക്കാതെയും അവെയ്‌ലബിള്‍ സെക്രട്ടറിയേറ്റിന്റെ നിര്‍ദ്ദേശം തള്ളിയുമാണ് പിണറായി മാധ്യമ മാരണ നിയമം കൊണ്ടുവന്നതെന്ന് വ്യക്തമായി. പൊലീസ് ആക്ട് ഭേദഗതി വെള്ളിയാഴ്ച്ചകളില്‍ ചേരുന്ന സെക്രട്ടേറിയറ്റ് യോഗത്തില്‍ മുഖ്യമന്ത്രി അവതരിപ്പിച്ചിരുന്നില്ല. ഇടയ്ക്ക് ചേര്‍ന്ന അവെയ്‌ലബിള്‍ സെക്രട്ടേറിയറ്റില്‍ മാത്രമാണ് മുഖ്യമന്ത്രി 118 എയുടെ കാര്യം സൂചിപ്പിക്കുകയെങ്കിലും ചെയ്തത്. സോഷ്യല്‍ മീഡിയയിലെ ‘അതിരുവിട്ട നടപടികള്‍ക്ക് തടയിടാന്‍ നിയമം കൊണ്ടുവരുമെന്നും കരട് തയ്യാറാക്കിയെന്നും പിണറായി പറഞ്ഞു.

അംഗങ്ങള്‍ യോഗത്തിനിടെ തന്നെ ആശങ്ക പ്രകടിപ്പിച്ചു. ഉടന്‍ തന്നെ നിയമനിര്‍മ്മാണവുമായി മുന്നോട്ട് പോകേണ്ടെന്ന് അഭിപ്രായമുയര്‍ന്നു. ഉടനെ തന്നെ പൊലീസ് ഭേദഗതി നിയമം കൊണ്ടുവരില്ലെന്ന് പിണറായി വിശദീകരിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് പൊലീസ് ഉപദേഷ്ടാവും മുന്‍ സംസ്ഥാന പൊലീസ് മേധാവിയുമായിരുന്ന രമണ്‍ ശ്രീവാസ്തവയുടെ ഉപദേശം സ്വീകരിച്ചുള്ള 118 എ ഓര്‍ഡിനന്‍സ് മുഖ്യമന്ത്രി കൊണ്ടുവന്നതും നിയമമാക്കിയതും.

പൊതുസമൂഹത്തില്‍ നിന്നും പ്രതിപക്ഷത്ത് നിന്നും മാധ്യമങ്ങളില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നുമെല്ലാം രൂക്ഷവിമര്‍ശനമുയര്‍ന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രി നിയമം പുനപരിശോധനയ്ക്ക് വെച്ചത്. ഞായറാഴ്ച്ച രാത്രി സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പിബി അംഗം എസ് രാമചന്ദ്രന്‍ പിള്ളയെ വിളിച്ച് ആശങ്കയറിയിച്ചു. പിണറായി വിജയനെ നേരിട്ട് വിളിച്ചും ശക്തമായ വിയോജിപ്പ് അറിയിച്ചു. രാവിലെ എകെജി സെന്ററിലെത്തിയ മുഖ്യമന്ത്രി അവെയ്‌ലബിള്‍ സെക്രട്ടേറിയറ്റ് ചേരും മുന്‍പ് എസ്ആര്‍പിയും എം എ ബേബിയുമായും സംസാരിച്ചു. നിയമവുമായി മുന്നോട്ട് പോകില്ലെന്ന് പിണറായി വ്യക്തമാക്കി. മുഖ്യമന്ത്രി തന്നെ വിശദീകരണക്കുറിപ്പ് പുറത്തിറക്കണമെന്നും തെറ്റിദ്ധാരണ മാറ്റണെന്നും യോഗം അഭിപ്രായപ്പെട്ടു. ഇതിനേത്തുടര്‍ന്നാണ് യോഗശേഷം നിയമം നടപ്പാക്കില്ലെന്ന് പറയുന്ന പ്രസ്താവന മുഖ്യമന്ത്രി പുറത്തുവിടുന്നത്.

പുനപരിശോധിക്കുമെന്നറിയിച്ചിട്ടും 118എ കൊണ്ടുവന്നതില്‍ പാര്‍ട്ടിക്കുള്ളിലെ അതൃപ്തി തീര്‍ന്നിട്ടില്ല എന്ന് വ്യക്തമാക്കുന്നതാണ് പിബി അംഗം എം എ ബേബി ഇന്ന് നടത്തിയ പ്രതികരണം. വിമര്‍ശനമുണ്ടാകുന്ന വിധത്തില്‍ ഭേദഗതി കൊണ്ടുവന്നത് പോരായ്മയാണെന്ന് എം എ ബേബി കുറ്റപ്പെടുത്തി. പാര്‍ട്ടി ചര്‍ച്ച ചെയ്താണ് ഭേദഗതി പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്നും എംഎ ബേബി പറഞ്ഞു.

വിമര്‍ശനമുണ്ടാകുന്ന വിധത്തില്‍ ഭേദഗതി കൊണ്ടുവന്നത് പോരായ്മയാണ്. പാര്‍ട്ടി ചര്‍ച്ച ചെയ്താണ് ഭേദഗതി പിന്‍വലിക്കാന്‍ തീരുമാനിച്ചത്. വിവാദങ്ങള്‍ എങ്ങനെ ഒഴിവാക്കാമെന്ന് ചര്‍ച്ചചെയ്യും.

എം എ ബേബി
Next Story