പികെ സുലൈമാന്‍ ഹാജിയുടെ നാമനിര്‍ദ്ദേശ പത്രിക സ്വീകരിച്ചു; കൊണ്ടോട്ടിയില്‍ യുഡിഎഫ് പരാതി തള്ളി
മലപ്പുറം: കൊണ്ടാട്ടിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പികെ സുലൈമാന്‍ ഹാജിയുടെ നാമനിര്‍ദ്ദേശ പത്രിക സ്വീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കൊടുവിലാണ് വരണാധികാരി പത്രിക സ്വീകരിച്ചത്. യുഡിഎഫിന്റെ പരാതി തള്ളിയായിരുന്നു നടപടി. സുലൈമാന്‍ ഹാജി നാമനിര്‍ദ്ദേശ പത്രികയില്‍ ജീവിത പങ്കാളിയെക്കുറിച്ചുള്ള വിവരങ്ങള്‍ എഴുതാനുള്ള സ്ഥലത്ത് ഉത്തരമെഴുതാത്തത് മനപ്പൂര്‍വ്വമാണ് എന്നായിരുന്നു യുഡിഎഫ് സമര്‍പ്പിച്ച പരതിയിലെ ആരോപണം. രണ്ടാം ഭാര്യയെ സംബന്ധിക്കുന്ന വിവരങ്ങളും സ്വത്ത് വിവരങ്ങളും പത്രികയില്‍ ഇല്ലെന്നാണ് പരാതി. ഇത് ക്ലറിക്കല്‍ പിഴവ് മാത്രമാണെന്നായിരുന്നു എല്‍ഡിഎഫിന്റെ വാദം. എല്‍ഡിഎഫ് ജനാധിപത്യത്തെ വെല്ലുവിളിക്കുകയാണെന്നാണ് യുഡിഎഫ് പറയുന്നത്.

മലപ്പുറം: കൊണ്ടാട്ടിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പികെ സുലൈമാന്‍ ഹാജിയുടെ നാമനിര്‍ദ്ദേശ പത്രിക സ്വീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കൊടുവിലാണ് വരണാധികാരി പത്രിക സ്വീകരിച്ചത്. യുഡിഎഫിന്റെ പരാതി തള്ളിയായിരുന്നു നടപടി.
സുലൈമാന്‍ ഹാജി നാമനിര്‍ദ്ദേശ പത്രികയില്‍ ജീവിത പങ്കാളിയെക്കുറിച്ചുള്ള വിവരങ്ങള്‍ എഴുതാനുള്ള സ്ഥലത്ത് ഉത്തരമെഴുതാത്തത് മനപ്പൂര്‍വ്വമാണ് എന്നായിരുന്നു യുഡിഎഫ് സമര്‍പ്പിച്ച പരതിയിലെ ആരോപണം. രണ്ടാം ഭാര്യയെ സംബന്ധിക്കുന്ന വിവരങ്ങളും സ്വത്ത് വിവരങ്ങളും പത്രികയില്‍ ഇല്ലെന്നാണ് പരാതി.
ഇത് ക്ലറിക്കല്‍ പിഴവ് മാത്രമാണെന്നായിരുന്നു എല്‍ഡിഎഫിന്റെ വാദം. എല്‍ഡിഎഫ് ജനാധിപത്യത്തെ വെല്ലുവിളിക്കുകയാണെന്നാണ് യുഡിഎഫ് പറയുന്നത്.