Top

‘തെരഞ്ഞെടുപ്പ് ഫലം നേട്ടമല്ല, കോട്ടമാണ്’; ബിജെപിയില്‍ ഐക്യം നിലനിര്‍ത്തണമെന്ന് കെപി ശ്രീശന്‍

പാര്‍ട്ടിയില്‍ തിരുത്തല്‍ വരുത്തണമെന്ന് ബിജെപി ദേശീയ സമിതി അംഗവും ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റുമായ കെപി ശ്രീശന്‍.

19 Dec 2020 9:44 PM GMT

‘തെരഞ്ഞെടുപ്പ് ഫലം നേട്ടമല്ല, കോട്ടമാണ്’; ബിജെപിയില്‍ ഐക്യം നിലനിര്‍ത്തണമെന്ന് കെപി ശ്രീശന്‍
X

പാര്‍ട്ടിയില്‍ തിരുത്തല്‍ വരുത്തണമെന്ന് ബിജെപി ദേശീയ സമിതി അംഗവും ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റുമായ കെപി ശ്രീശന്‍. പാര്‍ട്ടിയിലുടനീളം ഐക്യം നിലനിര്‍ത്താനാകണം. പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലത്തോട് പ്രതികരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ദേശാഭിമാനിയോട് സംസാരിക്കവെയായിരുന്നു ശ്രീശന്റെ പ്രതികരണം

പാര്‍ട്ടിയില്‍ ഐക്യം നിലനിര്‍ത്താന്‍ വേണ്ട നടപടികള്‍ പാര്‍ട്ടി സ്വീകരിക്കണം. പഞ്ചായത്ത് ഫലം നേട്ടമല്ല, അത് പിറകോട്ടടിയാണ്. തെരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ടിന്റെ കണക്ക് നിരത്തിയിട്ട് കര്യമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പാര്‍ട്ടി പോരായ്മകള്‍ കണ്ടെത്തി തിരുത്തലുകള്‍ വരുത്തണം. പാര്‍ട്ടിയുടെ അനൈക്യത്തില്‍ ഘടക കക്ഷികള്‍ അസംതൃപ്തരാണെന്നും ശ്രീശന്‍ കൂട്ടിച്ചേര്‍ത്തു.

Next Story